വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കടൽ കൊല: ഇന്ത്യക്ക് വേണ്ടി വിദേശ അഭിഭാഷകർ ഹാജരാവും

August 9th, 2015

enrica-lexie-epathram

ന്യൂഡൽഹി: കേരള തീരത്ത് വെച്ച് മൽസ്യ ബന്ധന തൊഴിലാളികളെ വെടി വെച്ചു കൊന്ന കേസിൽ ഇറ്റലിക്കാരായ മറീനുകൾക്കെതിരെ ഇന്ത്യയുടെ നിയമ നടപ്ടി ചോദ്യം ചെയ്ത് ഇറ്റലി അന്താരാഷ്ട്ര ട്രൈബൂണലിനെ സമീപിച്ച സാഹചര്യത്തിൽ ഇന്ത്യ രണ്ട് വിദേശ അഭിഭാഷകരെ ഇന്ത്യക്ക് വേണ്ടി ഹാജരാവാൻ ഏർപ്പെടുത്തി.

കുറ്റകൃത്യം ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് നടന്നതിനാൽ നിയമനടപടിയിൽ ഇടപെടാൻ അന്താരാഷ്ട്ര ട്രൈബൂണലിന് ആവില്ല എന്നാണ് ഇന്ത്യയുടെ പക്ഷം.

അനേകം അന്താരാഷ്ട്ര നിയമപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അനേകം വർഷങ്ങളുടെ അനുഭവ സമ്പത്തും ഉള്ള അലൻ പെല്ലെറ്റ്, ആർ. ബണ്ടി എന്നീ വിദേശ അഭിഭാഷകരാണ് ട്രൈബൂണലിന് മുന്നിൽ ഇന്ത്യക്ക് വേണ്ടി ഹാജരാവുക.

2012 ഫെബ്രുവരി 15നാണ് എൻറിക്കാ ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് സൈനികർ ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ വെടി വെച്ചു കൊന്നത്. 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറ്റലിയിൽ ബോട്ട് മുങ്ങി 14 മരണം

May 14th, 2014

boat-disaster-epathram

ആഫ്രിക്കയില്‍ നിന്ന് ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികളുമായി വരികയായിരുന്ന ബോട്ട് ലാംബഡുസ ദ്വീപിന് സമീപം മുങ്ങി 14 പേർ മരിച്ചു. 200 പേരെ കാണാതായി. ഇരുനൂറോളം പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചതായി അധികൃതർ പറഞ്ഞു. ബോട്ടിൽ നാനൂറിൽ അധികം അഭയാർഥികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 400ഓളം അഭയാര്‍ത്ഥികളാണ് ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്. ബോട്ടിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറ്റാലിയൻ പാർലമെന്റ് പിരിച്ചു വിട്ടു

December 23rd, 2012

mario-monti-epathram

റോം : ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് ഉറപ്പാക്കിക്കൊണ്ട് ഇറ്റലിയുടെ രാഷ്ട്രത്തലവൻ പാർലമെന്റ് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാറിയോ മോണ്ടി രാജി വെച്ചതിനെ തുടർന്നാണ് ഈ നടപടി. അടുത്ത തെരഞ്ഞെടുപ്പിൽ മോണ്ടിയുടെ നിലപാട് എന്തായിരിക്കും എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഫെബ്രുവരി 24, 25 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. അഭിപ്രായ വോട്ടെടുപ്പുകളിൽ മൂന്നോ നാലോ സ്ഥാനം മാത്രമാണ് മോണ്ടിക്ക് ലഭിക്കുന്നത്. ഈ കാരണത്താൽ തന്നെ അദ്ദേഹം ഇത്തവണ മൽസരിക്കില്ല എന്ന് പൊതുവെ കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന കപ്പല്‍ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യും

February 17th, 2012

enrica-lexie-epathram

തിരുവനന്തപുരം : കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ കടല്‍കൊള്ളക്കാര്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കച്ചവട കപ്പലിലെ ജീവനക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യും എന്ന് സൂചന. രണ്ടു മത്സ്യബന്ധന തൊഴിലാളികളാണ് ബുധനാഴ്ച കപ്പലില്‍ നിന്നും ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്‌. കടല്‍ കൊല്ലക്കാര്‍ക്ക് എതിരെ കപ്പലിന് സുരക്ഷ ഉറപ്പ്‌ വരുത്തുവാന്‍ കപ്പലില്‍ സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ നാവിക സേനാ ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയത്‌. മല്‍സ്യ ബന്ധന തൊഴിലാളികളോട് വഴി മാറി പോകുവാന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കടല്‍ കൊള്ളക്കാരാണ് എന്ന നിഗമനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ്‌ നടന്നത് എന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ വിശദീകരിച്ചു.

എന്നാല്‍ അന്താരാഷ്‌ട്ര നാവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വെടിവെപ്പ്‌. കപ്പല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പോലെ ഇനി അഥവാ കടല്‍ കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചത്‌ എങ്കിലും അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത്‌ എന്നത് ആരായേണ്ടിയിരിക്കുന്നു. കടല്‍കൊള്ളക്കാരുടെ ആക്രമണം എന്നൊക്കെയുള്ള വിചിത്രമായ കഥകളാണ് ഇറ്റാലിയന്‍ അധികൃതരും പറയുന്നത് എന്നിരിക്കെ ശക്തമായ നയതന്ത്ര നീക്കങ്ങളും കര്‍ശനമായ നിയമ നടപടികളും സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ തൊഴിലാളികള്‍ക്ക്‌ സുരക്ഷിതമായി തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയൂ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കപ്പല്‍ ദുരന്തം : തിരച്ചില്‍ മതിയാക്കി

February 1st, 2012

costa-concordia-epathram

റോം : അപകടത്തില്‍ പെട്ട കപ്പലായ കോസ്റ്റ കോണ്‍കോര്‍ഡിയ യിലെ കാണാതായ യാത്രക്കാര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തി വെച്ചു. റസല്‍ റിബല്ലോ എന്ന ഇന്ത്യാക്കാരനായ ഒരു കപ്പല്‍ ജോലിക്കാരനടക്കം 16 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ഇനി അപകടത്തില്‍ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് അപകട സ്ഥലത്ത് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കാത്തതിനാല്‍ ഇനിയും തിരച്ചില്‍ തുടരേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.

ഇറ്റലിയുടെ തീരത്തുള്ള പാറക്കെട്ടില്‍ ഇടിച്ചു തകര്‍ന്ന കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് 17 പേരാണ് നേരത്തെ കൊല്ലപ്പെട്ടത്. ഇതിനു പുറമെയാണ് ഇപ്പോള്‍ കാണാതായവരെയും മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബെര്‍ലുസ്കോണി പടി ഇറങ്ങും

November 9th, 2011

silvio-berlusconi-epathram

റോം : വിവാദ നായകന്‍ സില്‍വിയോ ബെര്‍ലുസ്കോണി ഇറ്റലി പ്രധാനമന്ത്രി സ്ഥാനം ഒഴിയും. ഇന്നലെ ഇറ്റാലിയന്‍ പാര്‍ലമെന്റ് അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തതോടെ ഇനിയും പ്രധാനമന്ത്രി പദത്തില്‍ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് ആവില്ല എന്നാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജ്യോര്‍ജിയോ നപോളിറ്റാണോ അറിയിച്ചത്‌. ബെര്‍ലുസ്കോണി സ്ഥാനം ഒഴിയുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി താന്‍ മുന്നോട്ട് പോവും എന്നും പ്രസിഡണ്ട് വ്യക്തമാക്കി.

ഒട്ടേറെ ലൈംഗിക വിവാദങ്ങളിലെ നായകനാണ് 75കാരനായ സില്‍വിയോ ബെര്‍ലുസ്കോണി. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ 122 കേസുകളാണ്‌ ബര്‍ലുസ്‌കോണി ക്കെതിരേയുള്ളത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്ലോറന്‍സില്‍ പുതിയ യാക്കോബായ ഇടവക

June 27th, 2011

new-jacobite-syrian-church-in-florance-epathram

ഫ്ലോറന്‍സ് : ഇറ്റലിയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ ഫ്ലോറന്‍സില്‍ യാക്കോബായ സഭയ്ക്ക് പുതിയ ഒരു ഇടവക കൂടി സ്ഥാപിതമായി. സെന്റ്‌ ഗ്രിഗോറിയോസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്‌ കോണ്‍ഗ്രിഗേഷന്‍ എന്നാണ് പുതിയ ഇടവകയുടെ പേര്. ബഹു. പ്രിന്‍സ്‌ മണ്ണത്തൂര്‍ അച്ഛന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇടവകയുടെ ആദ്യത്തെ വിശുദ്ധ കുര്‍ബാന ജൂണ്‍ 12ന് പെന്തകോസ്ത് ദിവസം നടന്നു. പുതിയ ഇടവകയുടെ സെക്രട്ടറിയായി പുല്ലംകോട്ടില്‍ പ്രിന്‍സിനെ തിരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാദര്‍ പ്രിന്‍സ്‌ മണ്ണത്തൂരിനെ 0039 3202256291 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

(അയച്ചു തന്നത് : പ്രിന്‍സ്‌ പുല്ലംകോട്ടില്‍)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നഗ്നചിത്രത്തിന് വില 7 കോടി

February 8th, 2011

berlusconi-kissing-epathram

റോം : പ്രധാനമന്ത്രിയുടെ നഗ്ന ചിത്രത്തിന് വില 7 കോടി. വില കേട്ട് ഞെട്ടേണ്ട. സംഭവം ഇവിടെയെങ്ങുമല്ല. ഒരാളുടെ ചിത്രത്തിന് എത്ര രൂപവരെ നമുക്ക് നല്‍കാം. ഇതൊരു ചോദ്യമാണ്. ഒരു ലക്ഷവും രണ്ടു ലക്ഷവും ഇപ്പോള്‍ ഒരു കോടിവരെ സ്വാഭാവികമായി കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഏഴ് കോടി രൂപ വരെ നല്‍കിയാലും ലഭിക്കാത്ത ഒരു ചിത്രമുണ്ട്. അത് ഒരു നഗ്നചിത്രമാണ്. മറ്റാരുടെയും അല്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ് കോണിയുടെ നഗ്നചിത്രമാണത്.

ലോകത്ത്‌ ഒരു ഫോട്ടോയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ട ഉയര്‍ന്ന വിലയാണിത്‌. എന്നാല്‍, എത്ര രൂപ നല്‍കിയാലും ഈ നഗ്ന ചിത്രം വില്‍ക്കാന്‍ തയാറല്ലെന്നാണ്‌ ഫോട്ടോ സ്വന്തമാക്കിയ മാസിക പറയുന്നത്‌. അല്ലെങ്കിലും വിവാദങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌ കോണിക്കു പുത്തരിയല്ല. മൂന്നു വട്ടം ഇറ്റാലിയന്‍ പ്രധാനമന്ത്രി പദത്തിലേറിയ ബര്‍ലുസ്‌ കോണിയെ ഏറെ ലോക പ്രശസ്‌തനാക്കിയത്‌ ലൈംഗിക വിവാദങ്ങളാണ്‌. ഈ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ ബര്‍ലുസ്‌ കോണിയെ കുടുക്കാനായി ലോകമെങ്ങുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

berlusconi-nude-painting-epathram(ബെര്‍ലുസ്കോണി ഇറ്റാലിയന്‍ വനിതാ മന്ത്രി മാറാ കര്ഫാനയുമൊത്ത് ചിത്രകാരന്‍ ഫിലിപ്പോ പന്സേക്ക വരച്ച ചിത്രത്തില്‍. ഈ ചിത്രത്തെ കുറിച്ചല്ല ഈ വാര്‍ത്ത.)

സ്‌ത്രീകളുമായി അരുതാത്ത സാഹചര്യത്തില്‍ ബര്‍ലുസ്‌കോണിയെ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചിരിക്കുകയാണ്‌. ബര്‍ലുസ്‌കോണിയുടെ നഗ്ന ചിത്രമാണ്‌ ഒടുവില്‍ ഒരു ഇറ്റാലിയന്‍ മാസിക സ്വന്തമാക്കിയത്‌. അവര്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ല. ഏഴു കോടി രൂപയാണ്‌ ബര്‍ലുസ്‌കോണിയുടെ ചിത്രത്തിനു പകരമായി ഇറ്റാലിയന്‍ മാസികയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടത്‌.

നിരവധി സ്‌ത്രീകളുടെ മധ്യത്തില്‍ നഗ്നനായി കിടക്കുന്ന ബര്‍ലുസ്‌കോണിയുടെ ചിത്രമാണ്‌ ഇറ്റാലിയന്‍ മാസികയുടെ പക്കലുള്ളത്‌. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുമെന്നുമാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍, ഈ ഫോട്ടോ കൃത്രിമമായി നിര്‍മിച്ചതെന്നാണ്‌ ബര്‍ലുസ്‌കോണി പറയുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കിടക്കറ പങ്കിട്ടു എന്നതാണ്‌ ഇപ്പോള്‍ ബര്‍ലുസ്‌കോണി നേരിടുന്ന പുതിയ വിവാദം. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ 122 കേസുകളാണ്‌ ബര്‍ലുസ്‌കോണിക്കെതിരേയുള്ളത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ഇന്തോ – പാക് ചര്‍ച്ചകള്‍ തുടരും
ഗൂഗിള്‍ വെല്ലുവിളിക്കുന്നു; ക്രോം ഹാക്ക്‌ ചെയ്താല്‍ 20,000 ഡോളറും ലാപ്‌ടോപ്പും സമ്മാനം » • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
 • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
 • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
 • മലേറിയ വാക്സിന് അംഗീകാരം നല്‍കി
 • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
 • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
 • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
 • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
 • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
 • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
 • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
 • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
 • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
 • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
 • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
 • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
 • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
 • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
 • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine