
ഫൈസര്‍ എന്ന അമേരിക്കന്‍ മരുന്നു കമ്പനി യുടെ കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫല പ്രദം എന്ന് ഇതു വരെയുള്ള പരീക്ഷണ ങ്ങളില്‍ വ്യക്തമായി. മൂന്നാം ഘട്ട പരീക്ഷണ ത്തിനു ശേഷ മാണ് ഈ പ്രഖ്യാപനം വന്നിരി ക്കുന്നത്.
ജര്‍മ്മന്‍ മരുന്നു കമ്പനിയായ ബയേൺ ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കു ന്നത്. അമേരിക്ക യിലും രാജ്യാന്തര തലത്തിലും നടത്തിയ പരീക്ഷണ ങ്ങളില്‍ വിവിധ വിഭാഗ ങ്ങളില്‍ പ്പെട്ടവര്‍ സഹകരിച്ചു. ജൂലായ് 27 ന് തുടങ്ങിയ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ 43,538 പേര്‍ പങ്കാളി കളായി.







ജര്‍മ്മനി: ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രിയും ഡെപ്യൂട്ടി ചാന്‍സിലറുമായ ഗൈവഡോ വെസ്റ്റര്‍ വെല്ലെ സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം ചെയ്തു. മിഖായേല്‍ മ്രോണ്‍സ് എന്ന ബിസിനസ്സു കാരനാണ് വെസ്റ്റര്‍ വെല്ലെയുടെ പങ്കാളി. ഇരുവരും ഏഴു വര്‍ഷത്തോളം പ്രണയത്തില്‍ ആയിരുന്നു. വെള്ളിയാഴ്ച ബോണില്‍ വച്ച് രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇരുവരും ഒന്നിച്ചു. വിവാഹ ശേഷം ഹോട്ടലില്‍ സല്‍ക്കാരവും നടത്തി. ഇതോടെ ജര്‍മ്മനിയില്‍ ആദ്യത്തെ സ്വവര്‍ഗ്ഗ വിവാഹിതനായ രാഷ്ടീയക്കാരന്‍ എന്ന പദവി വെസ്റ്റര്‍ വെല്ലെക്ക് സ്വന്തമായി.
























