ഇബോളയ്ക്ക് എതിരെ പോപ്പ് ഗായകർ

November 18th, 2014

geldolf-ebola-epathram

ലണ്ടൻ: 5500ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഇബോള വൈറസിനെതിരെ പോപ്പ് ഗായകരും രംഗത്ത്. സ്പർശനത്തിലൂടെ പകരുന്ന വൈറസ് ഏറ്റവും അടുപ്പമുള്ളവരെ പോലും അകറ്റുന്ന സ്ഥിതി വിശേഷം അത്യന്തം വേദനാജനകമാണ് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വൺ ഡയറക്ഷൻ, എഡ് ഷീറാൻ എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത പോപ്പ് ഗായകർ ബാൻഡ് എയ്ഡ് ചാരിറ്റി സിംഗ്ൾന്റെ 30ആം വാർഷികത്തോ ടനുബന്ധിച്ച് ഇബോള യ്ക്കെതിരെയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ്. ഇബോളയുടെ ക്രൂരമായ മുഖമാണ് ഇവർ എടുത്തു കാണിക്കുന്നത്. സ്പർശനത്തിലൂടെയാണ് ഇബോള പകരുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും അടുപ്പമുള്ളവരെ പോലും ഈ വൈറസ് അകറ്റുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ മരണ സമയത്ത് പോലും ഒന്ന് സ്പർശിക്കുവാനോ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാനോ കഴിയാത്ത വിധം അകറ്റി നിർത്തുന്ന ഈ മാരക രോഗത്തെ ഏതു വിധേനയും കീഴ്പ്പെടുത്തുക തന്നെ വേണം എന്ന് ഇവർ പറയുന്നു. അമ്മമാർക്ക് സ്വന്തം മക്കളെ ഒന്നെടുക്കുവാൻ കഴിയുന്നില്ല, കമിതാക്കൾക്ക് ഒന്ന് പരസ്പരം ആശ്വസിപ്പിക്കാൻ കഴിയുന്നില്ല, ഭാര്യമാർക്ക് മരണ വേളയിൽ പോലും സ്വന്തം ഭർത്താവിന്റെ കരങ്ങൾ സ്പർശിക്കാൻ ആവുന്നില്ല. ഇതെന്ത് ദുരിതമാണ്? ഇത് ശരിയല്ല. ഇതിനെ തടയുക തന്നെ വേണം എന്ന് പോപ്പ് ഗായകരുടെ സംഘം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വീണു കിട്ടിയ 74 ലക്ഷം രൂപ തിരികെ നൽകി

May 31st, 2014

joe-cornell-salvation-army-epathram

ഫ്രെസ്നൊ: ട്രാഫിൿ സിഗ്നലിനരികിൽ നിന്നും കണ്ടെടുത്ത സഞ്ചി തുറന്നു നോക്കിയ ജോ കോർണെൽ എന്ന അമേരിക്കക്കാരൻ ഒരു നിമിഷം സ്തബ്ധനായി പോയി. സഞ്ചിയിൽ പുത്തൻ നോട്ട് കെട്ടുകൾ. ഒന്നേകാൽ ലക്ഷം ഡോളർ (74 ലക്ഷം രൂപ) എണ്ണുമ്പോഴേക്കും അദ്ദേഹത്തിന്റെ മനസിലൂടെ ഒട്ടേറെ ദുഷ് ചിന്തകൾ കടന്നു പോയതായി അദ്ദേഹം തന്നെ പറയുന്നു. താൻ കരയുകയും വിറയ്ക്കുകയും ചെയ്തതായി അദ്ദേഹം ഓർക്കുന്നു. എന്നാൽ ഈ പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന ചിന്തയൊക്കെ ഒരു നിമിഷം ജനിക്കാൻ പോകുന്ന തന്റെ നാലാമത്തെ പേരക്കുഞ്ഞിനെ കുറിച്ച് ആലോചിച്ചപ്പോഴേക്കും മാഞ്ഞു പോയി. തന്നെ കുറിച്ച് ആ കുഞ്ഞ് എന്താവും മനസ്സിലാക്കുക എന്ന് ഓർത്തതോടെ കോർണെൽ ഒന്നുറപ്പിച്ചു. തനിക്ക് അർഹതപ്പെട്ടതല്ലാത്ത പണം തിരികെ ഏൽപ്പിക്കുക തന്നെ. സാൽവേഷൻ ആർമി ജീവനക്കാരനായ ജോ കോർണെൽ ഉടനെ തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു.

ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോവുന്ന ബ്രിങ്ക്‍ എന്ന സ്ഥാപനത്തിന്റെ ട്രക്കിൽ നിന്നുമാണ് സഞ്ചി വീണു പോയത്. ട്രാഫിൿ സിഗ്നലിൽ നിർത്തി ഇട്ടിരുന്ന ട്രക്ക് സിഗ്നൽ പച്ചയായതോടെ മുന്നോട്ട് നീങ്ങിയപ്പോഴാണ് ട്രക്കിൽ നിന്നും ഒരു സഞ്ചി റോഡിൽ വീഴുന്നത് കോർണലിന്റെ ശ്രദ്ധയിൽ പെട്ടത്.

പണം തിരികെ ലഭിച്ച ബ്രിങ്ക്‍ അധികൃതർ നന്ദി സൂചകമായി കോർണലിന് 5000 ഡോളർ പാരിതോഷികമായി നൽകി. കോർണൽ ജോലി ചെയ്യുന്ന ജീവകാരുണ്യ സ്ഥാപനമായ സാൽവേഷൻ ആർമിക്കും കമ്പനി 5000 ഡോളർ സംഭാവന നൽകി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്നേഹപൂർവ്വം നിക്കിയുടെ കുട്ടികൾ

May 22nd, 2014

nicholas-winton-epathram

ലണ്ടൻ: ലോകം കണ്ട ഏറ്റവും കടുത്ത വർഗ്ഗ വെറിയുടെ നാളുകളിൽ നാസി അധിനിവേശത്തിന് തൊട്ടു മുൻപായി 669 കുട്ടികളെ കിഴക്കൻ യൂറോപ്പിൽ നിന്നും ഇംഗ്ളണ്ടിലേക്ക് രക്ഷപ്പെടുത്തിയ നിക്കോളാസ് വിന്റണ് താൻ രക്ഷപ്പെടുത്തിയ കുട്ടികളുടെ വക പിറന്നാൾ ആഘോഷം. മെയ് 19നായിരുന്നു ലണ്ടനിലെ ചെക്ക് എംബസിയിൽ “നിക്കിയുടെ കുട്ടികൾ” എന്നറിയപ്പെടുന്ന ഈ കുട്ടികളും അവരുടെ മക്കളും പേരമക്കളും തങ്ങൾക്ക് ജീവിതം തിരികെ നൽകിയ ആളുടെ ജന്മ ദിനം ആഘോഷിച്ചത്. 105 വയസായി നിക്കോളാസിന്.

ജെർമ്മൻ യഹൂദ ദമ്പതികളുടെ പുത്രനായ നിക്കോളാസ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഗുമസ്തനായിരുന്നു. 1938ൽ പ്രേഗിലെ ബ്രിട്ടീഷ് എംബസിയിലെ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം പ്രേഗ് സന്ദർശിച്ചത്. അദ്ദേഹം പ്രേഗിൽ എത്തിയപ്പോൾ ബ്രിട്ടീഷ് എംബസിയിൽ നാസി അധിനിവേശത്തെ തുടർന്ന് പ്രേഗിൽ എത്തിയ അഭയാർത്ഥികൾക്ക് താമസ സൌകര്യങ്ങൾ ഏർപ്പെടുത്തുന്ന തിരക്കായിരുന്നു.

രോഗികളേയും വൃദ്ധരേയും അത്യാവശ്യ പരിചരണം ആവശ്യമുള്ളവരേയും മാത്രം കേന്ദ്രീകരിച്ച നടന്ന രക്ഷാ പ്രവർത്തനങ്ങളുൽ കുട്ടികളെ ആരും ശ്രദ്ധിക്കാതെ വരുന്നത് നിക്കോളാസ് മനസ്സിലാക്കി. അപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പദ്ധതി രൂപപ്പെട്ടത്. അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ബ്രിട്ടനിൽ സ്പോൺസർമാരെ കണ്ടെത്തി നിയമ നടപടികൾ പൂർത്തിയാക്കി ബ്രിട്ടനിലേക്ക് ഇവരെ എത്തിക്കാനുള്ള ഈ പദ്ധതി അദ്ദേഹം സ്വന്തം ഭാര്യയിൽ നിന്നു പോലും മറച്ചു വെച്ചാണ് നടപ്പിലാക്കിയത്. പിന്നീട് കിൻഡർഗാർട്ടൻ ട്രാൻസ്പോർട്ട് എന്ന പേരിൽ പ്രസിദ്ധമായ ഈ പദ്ധതി സ്വന്തം ഹോട്ടൽ മുറിയിലെ തീൻ മേശ ഓഫീസാക്കിയാണ് നിക്കോളാസ് തുടങ്ങിയത്.

ഒട്ടേറെ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും, കുട്ടികൾക്ക് സ്പോൺസർമാരെ കണ്ടെത്തുകയും അന്നത്തെ കാലത്ത് ഒരു വലിയ തുകയായ 50 പൌണ്ട് ഓരോ കുട്ടിയുടേയും പേരിൽ കെട്ടി വെക്കുകയും ഒക്കെ ചെയ്യുന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. ഏതു നിമിഷവും പ്രേഗിൽ നാസി പട എത്തിച്ചേരാം എന്ന അവസ്ഥയിൽ കുട്ടികളുടെ ജീവൻ എങ്കിലും രക്ഷിക്കുവാനായി നിക്കോളാസ് നടത്തുന്ന രക്ഷാ പ്രവർത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ മാതാ പിതാക്കൾ നിക്കോളാസിന്റെ ഹോട്ടൽ മുറിക്ക് വെളിയിൽ തടിച്ച് കൂടിയത് ഇന്നും പലരും ഓർക്കുന്നു.

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടു മുൻപായി രാപ്പകൽ ഇല്ലാതെ അവിരാമം ജോലി ചെയ്താണ് നിക്കോളാസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വന്നത്. പിന്നീട് ലണ്ടനിൽ തിരിച്ചെതിയതിന് ശേഷവും അദ്ദേഹം ഇത് തുടർന്നു. സ്പോൺസർഷിപ്പിനുള്ള പണം തികയാതെ വന്ന മാതാ പിതാക്കൾക്കായി പണം സ്വരൂപിക്കുന്ന ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു.

യുദ്ധം തുടങ്ങുന്നതിന്റെ മുൻപുള്ള 9 മാസം കൊണ്ട് അദ്ദേഹം 669 കുട്ടികളെയാണ് ഇത്തരത്തിൽ രക്ഷിച്ചത്. 250 കുട്ടികളേയും വഹിച്ച് നിക്കോളാസ് സംഘടിപ്പിച്ച അവസാനത്തെ തീവണ്ടിക്ക് പക്ഷെ പ്രേഗ് വിടാനായില്ല. 1939 സെപ്റ്റംബർ 3ന് ബ്രിട്ടൻ ഔദ്യോഗികമായി യുദ്ധത്തിൽ പങ്ക്‍ കൊണ്ടതോടെ ട്രെയിൻ യാത്ര തടസ്സപ്പെട്ടു. യുദ്ധ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം ഈ തീവണ്ടിയിലെ മുഴുവൻ കുട്ടികളേയും കാണാതായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ 250 കുട്ടികളെ ദത്തെടുക്കാനായി തയ്യാറായി 250 കുടുംബങ്ങൾ ലണ്ടനിൽ കാത്തു നിന്നത് വെറുതെയായി.

പിന്നീട് നടന്ന ഭീകരമായ വംശ ഹത്യയിൽ നിക്കോളാസിന്റെ കുട്ടികളുടെ കുടുംബങ്ങളെ നാസി വംശ വെറിയന്മാർ നിർമ്മാർജ്ജനം ചെയ്തു. 15,000 ചെക്കോസ്ലോവാക്യൻ കുട്ടികൾ നാസികളുടെ ക്രൂരതയ്ക്ക് വിധേയമായി കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഷ്യനു വേണ്ടി തന്റെ വൃക്കയും

March 5th, 2011

Walter -Kevin - epathram

നോര്ത്ത് കരോലീന: ഗുരു ദക്ഷിണയായി തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ച ഏകലവ്യന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വമായ ഒരു ഗുരു – ശിഷ്യ ബന്ധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണം കാണിക്കുകയാണ് അമേരിക്കയിലെ നോര്ത്ത് കരോലീനയിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ബേസ് ബോള്‍ പരിശീലകനായ ടോം വാള്‍ട്ടര്‍. 42 കാരനായ ഇദേഹം തന്റെ ടീമിലെ ഒരു കളിക്കാരനായ കെവിന്‍ ജോര്‍ഡാന് വേണ്ടി തന്റെ ഒരു വൃക്ക ദാനം ചെയ്തു.

ജനുവരിയില്‍ കെവിന് സുഖമില്ലാതെ ആവുകയും ഫ്ളു ആണെന്ന് പറയുകയും ഉണ്ടായി. എന്നാല്‍ തുടര്‍ന്ന് 10 കിലോ ഭാരം കുറയുകയും വളരെ ക്ഷീണിതനായി കാണപ്പെടുകയും ചെയ്ത കെവിനെ വിശദ പരിശോധന കള്‍ക്ക്‌ വിധേയമാക്കി യപ്പോഴാണ്  വളരെ അപൂര്‍വമായ എ. എന്‍. സി. എ. വസ്കുലിടിസ് എന്ന രോഗം ആണ് കെവിന് എന്ന് മനസിലായത്. ഇതേ തുടര്‍ന്ന് കെവിന് വൃക്ക തകരാര്‍ സംഭവിച്ചിരുന്നു. ആഴ്ചയില്‍ 3 തവണ ഡയാലിസിസിനു വിധേയനായിരുന്ന കെവിന്റെ വൃക്കകള്‍ കഴിഞ്ഞ ഡിസംബറില്‍ 90% പ്രവര്‍ത്തന രഹിതമായി. അടിയന്തരമായി വൃക്ക മാറ്റി വെയ്ക്കല്‍ ആവശ്യമായി വന്നു. എന്നാല്‍ കുടുംബത്തിലെ പലരുടെയും രക്ത പരിശോധന നടത്തിയെങ്കിലും അവയൊന്നും കെവിന് അനുയോജ്യം ആയിരുന്നില്ല. അപ്പോഴാണ് ഒരു ദൈവ ദൂതനെ പോലെ വാള്‍ട്ടര്‍ രംഗ പ്രവേശം ചെയ്തത്. തന്റെയും കെവിന്റെയും രക്ത ഗ്രൂപ്‌ ഒന്നാണെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ വൃക്ക ശരിയാകുമോ എന്ന് നോക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ വിജയിക്കുകയും, രണ്ടാഴ്ച മുന്‍പ് വാള്‍ട്ടറുടെ ഒരു വൃക്ക കെവിന്റെ ശരീരത്തിലേക്ക് മാറ്റി വെയ്ക്കുകയും ചെയ്തു. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു.

വാള്‍ട്ടറുടെ ഈ ഉദാരതയും ആത്മ ധൈര്യവും ലോകമെങ്ങും സന്തോഷത്തോടെ സ്മരിക്കുമ്പോള്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുത, കെവിന്‍ ജോര്‍ദാന്‍ വേക്ക് ഫോറസ്റ്റ് സര്‍വ കലാശാലയിലെ ടീമില്‍ ഇത് വരെ കളിച്ചിട്ടില്ല എന്നുള്ളതാണ്. ജോര്‍ജിയയിലെ കൊളംബസ് സര്‍വകലാശാലയില്‍ നിന്നും 18 കാരനായ കെവിന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് വേക്ക് ഫോറസ്റ്റില്‍ ചേര്‍ന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »


« പാക്കിസ്ഥാന്‍ മന്ത്രി വെടിയേറ്റ്‌ മരിച്ചു
ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ യൂനുസിനെ പുറത്താക്കിയ നടപടി : കോടതി വിധി മാറ്റി വെച്ചു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine