പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം പൊളിച്ചു: പ്രതിഷേധം ശക്തം

December 3rd, 2012

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നൂറു വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റിയത് വിവാദമാകുന്നു. സൈനിക ബസാറിനു സമീപമുള്ള ശ്രീരാമ പിര്‍ മന്ദിര്‍ ക്ഷേത്രമാണ് കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റുകാരന്‍ പൊളിച്ചു നീക്കിയത്. വിശ്വാസികള്‍ സിന്ധ് ഹൈക്കോടതിയെ സമീപിച്ച് വിധി കാത്തിരിക്കുന്നതിനിടയിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. സമീപത്തെ നാല്പതോളം വീടുകളും തകര്‍ത്തിട്ടുണ്ട്. ക്ഷേത്രവും വീടുകളും തകര്‍ത്തതിനെതിരെ പാക്കിസ്ഥാനിലെ ഹിന്ദു കൌണ്‍സില്‍ അംഗങ്ങള്‍ കറാച്ചിയിലെ പ്രസ് ക്ലബിനു മുന്നില്‍ പ്രകടനം നടത്തി. ക്ഷേത്രം തകര്‍ത്തതിലൂടെ തങ്ങളുടെ വിശ്വാസത്തെ മുറിവേല്പിച്ചതായും ദൈവങ്ങളെ അവഹേളിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രം തകര്‍ത്തില്ലെന്നാണ് മിലിട്ടറി ലാന്റ് ആന്റ് കണ്‍‌റോണ്മെന്റ് ഡയറക്ടര്‍ പറയുന്നത്. ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കരാറുകാരനാണെന്നും ഇവിടെ താമസിക്കുന്നവര്‍ കുടിയേറ്റക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗർഭച്ഛിദ്രം : ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു

November 16th, 2012

savita-halappanavar-epathram

ഡബ്ലിൻ : ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഇന്ത്യൻ വനിതയ്ക്ക് ഐറിഷ് ആശുപത്രി അധികൃതർ ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് മരിക്കാൻ ഇടയായ സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചു. വിദേശ കാര്യ വകുപ്പ് ഐറിഷ് അംബാസഡറെ വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 31 കാരിയായ ദന്ത ഡോക്ടർ സവിതയാണ് അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഹതഭാഗ്യ. സവിതയുടെ മരണം ഗൌരവമായി കണ്ട ഇന്ത്യൻ അധികൃതർ ഡബ്ലിനിലെ ഇന്ത്യൻ അംബാസഡറോടും സംഭവത്തിൽ നേരിട്ട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെടും എന്ന് അറിയിച്ചു. മാനുഷികമായ പരിഗണനകൾ മാനിച്ച് കർശനമായ ഗർഭച്ഛിദ്ര നിയമത്തിൽ അയവ് വരുത്തണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് വനിതാ കമ്മീഷൻ അറിയിച്ചു.

തന്റെ ഗർഭ അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറഞ്ഞത് എന്ന് സവിതയുടെ പിതാവ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഇന്ന് മലാല ദിനം

November 10th, 2012
യു.എന്‍: ഒടുവില്‍ അവളോടുള്ള ആദരവിന്റെ ഭാഗമായി  ലോകമെമ്പാടും നവമ്പര്‍ 10 നെ മലാല ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.  ന്യൂയോര്‍ക്കില്‍ വച്ച് യു.എന്‍ സെക്രട്ടറി ജനറല്‍  ബാങ്കി‌മൂണ്‍ ഇക്കാര്യം വ്യക്തമാക്കി.   ഒരു ടെഡ്ഡിബെയര്‍ പാവയെ കെട്ടിപ്പിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രവും ഒപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാലയുടെ നന്ദി പ്രസ്താവനയും ഒരുമിച്ചാണ്  ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.   എപ്പോള്‍ വേണമെങ്കിലും  ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്രഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായാണ് മലാല ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ്  മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. പ്രതീക്ഷിച്ച പോലെ ഒരു ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍  താലിബാന്‍ തീവ്രവാദികാള്‍ അവള്‍ക്ക് നേരെ തുരുതുരാവെടിയുതിര്‍ത്തെങ്കിലും ലോകത്തിന്റെ പ്രാര്‍ഥനയും ഒരു സംഘം ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചേര്‍ന്ന് ആ കുഞ്ഞിന്റെ ജീവന്‍ അണയാതെ കാത്തു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ബെര്‍മിങ്ങ് ഹാമിലെ ആശുപത്രിയില്‍ മലാല സുഖം പ്രാപിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കാരണം. താന്‍ ഇനിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടരും എന്നവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അവളുടെ ഡയറിക്കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് ലോകമവളെ വിളിക്കുന്നത്.മലാലയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ലോകമെമ്പാടു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു

November 7th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും  ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബംഗ്ലാദേശില്‍ ബുദ്ധമത ക്ഷേത്രങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചു

October 1st, 2012

budhist-temple-destroyed-epathram

ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ ഒരു സംഘം കലാപകാരികള്‍ പത്തോളം ബുദ്ധമത ക്ഷേത്രങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചു. കൂടാതെ നിരവധി ബുദ്ധമത വിശ്വാസികളുടെ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ ഇസ്ലാമിനെ നിന്ദിക്കുന്ന രീതിയില്‍ ഉള്ള ചിത്രം പ്രസിദ്ധീകരിക്ക പ്പെട്ടിരുന്നു. ഇത് ബുദ്ധമത വിശ്വാസിയായ ഒരാള്‍ ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ബുദ്ധ ക്ഷേത്രങ്ങള്‍ക്കും ബുദ്ധ മതക്കാരുടെ വീടുകള്‍ക്കും നേരെ അക്രമണം നടത്തിയത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിരവധി ബുദ്ധ മത വിശ്വാസികള്‍ക്ക്  പരിക്കേറ്റിട്ടുണ്ട്. അക്രമികളെ ഭയന്ന് തീരദേശ ജില്ലയിലെ കോക്സ് ബസാറിലെ ന്യൂനപക്ഷ വിഭാഗമായ ബുദ്ധ മതക്കാര്‍ ഭീതിയോടെ ആണ് കഴിയുന്നത്. പ്രദേശത്തെ ബുദ്ധ മത വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ രാജ്യത്തെ പ്രമുഖ ബുദ്ധ മത ആചാര്യന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ഇസ്ലാം വിരുദ്ധ സിനിമയുടെ നിർമ്മാതാവിനെ അറസ്റ്റ് ചെയ്തു

September 28th, 2012

anti-islamic-film-maker-epathram

ലോസ് ആഞ്ജലസ് : ലോകമെമ്പാടും അമേരിക്കൻ വിരുദ്ധ വികാരം ആളിക്കത്തിച്ച ഇസ്ലാം വിരുദ്ധ സിനിമയായ “ഇന്നസൻസ് ഓഫ് മുസ്ലിംസ്” നിർമ്മിച്ചു എന്ന് പറയപ്പെടുന്ന നകൂലാ ബാസ്സലെ നകൂലയെ കാലിഫോർണിയ പോലീസ് അറസ്റ്റ് ചെയ്തു. 2010ൽ നകൂല നടത്തിയ ഒരു ബാങ്ക്‍ തട്ടിപ്പ് കേസിലെ പ്രൊബേഷൻ വ്യവസ്ഥകൾ ലംഘിച്ചതിനാണ് പോലീസ് ഇയാളെ പിടികൂടിയത്. അമേരിക്കൻ നിയമപ്രകാരം ഒരു കുറ്റവാളിയെ ജയിലിൽ അടയ്ക്കുന്നതിന് പകരമുള്ള നടപടിയായ പ്രൊബേഷന് വിധേയനായിരുന്നു പ്രതി. പ്രതി പ്രൊബേഷൻ വ്യവസ്ഥകൾ തെറ്റിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട ചുമതല വഹിക്കുന്ന പ്രൊബേഷൻ ഉദ്യോഗസ്ഥരെയും പ്രൊബേഷൻ ഉത്തരവിട്ട കോടതിയേയും പ്രതി വഞ്ചിച്ചതായി കോടതി നിരീക്ഷിച്ചു. അപര നാമങ്ങൾ ഉപയോഗിക്കരുത് എന്ന പ്രൊബേഷൻ വ്യവസ്ഥ നിരവധി ഘട്ടങ്ങളിൽ പ്രതി ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. പാസ്പോർട്ട് അപേക്ഷയിലും, വിവാദ സിനിമയുടെ ചിത്രീകരണ വേളയിൽ നടത്തിയ പണമിടപാടുകളിലും, സിനിമയിലെ അഭിനേതാക്കളോട് പറഞ്ഞതും എല്ലാം വ്യത്യസ്ഥ പേരുകളായിരുന്നു. പ്രതി ചതിയനും വിശ്വസിക്കാൻ കൊള്ളാത്തവനുമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹിന്ദുത്വം ആരോപിച്ച് യോഗയ്ക്ക് വിലക്ക്

September 27th, 2012

yoga-instructor-epathram

ലണ്ടൻ : യോഗ ഒരു ഹിന്ദു മത അനുഷ്ഠാനമാണ് എന്ന കാരണം പറഞ്ഞ് ലണ്ടനിലെ ഒരു പള്ളിയുടെ ഹാളിൽ നിന്നും യോഗാ ക്ലാസ് എടുക്കുന്നത് പള്ളിയിലെ വികാരിയച്ഛൻ വിലക്കി. പള്ളിയുടെ ഹാൾ കത്തോലിക്കാ വിശ്വാസത്തെ വളർത്താൻ ഉദ്ദേശിച്ച് നിർമ്മിച്ചതാണ്. ഇവിടെ ഒരു ഹിന്ദു മത അനുഷ്ഠാനത്തിന്റെ പരിശീലനം പ്രോൽസാഹിപ്പിക്കാൻ ആവില്ല എന്നാണ് അച്ഛൻ പറയുന്നത്. യോഗാ ക്ലാസ് നടത്താനായി 180 പൌണ്ട് നൽകിയ പരിശീലക കോറി വിത്തെല്ലിനെ സഭാ നേതൃത്വം സംഭവം ധരിപ്പിച്ചതിനെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ച ക്ലാസുകൾ അവർ റദ്ദാക്കി. യോഗ ഒരു മതാനുഷ്ഠാനമല്ല എന്ന് ആണയിടുന്ന കോറി തന്റെ ക്ലാസിൽ വെറും കായിക പരിശീലനം മാത്രമാണ് നടക്കുന്നത് എന്ന് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരു “പൊട്ട” സിനിമയെ ചൊല്ലി…

September 22nd, 2012

anti-islamic-movie-epathram

ന്യൂയോർക്ക് : ഒരു പൊട്ട സിനിമയായി കണ്ട് അവഗണിക്കപ്പെടേണ്ട ഒരു ചിത്രമായിരുന്നു ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച വിവാദ ഇസ്ലാം വിരുദ്ധ ചിത്രമായ ഇന്നസൻസ് ഓഫ് മുസ്ലിംസ് എന്ന് പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദി പ്രസ്താവിച്ചു. യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന ഒരു പൊട്ട സിനിമയെ എങ്ങനെ അവഗണിക്കുമോ അതേ പോലെ ഈ ചിത്രത്തേയും അവഗണിക്കുകയായിരുന്നു വേണ്ടത്. അർഹമായ അവഗണന നല്കുന്നതിന് പകരം അതിനെ എതിർത്ത് ചിത്രത്തിന് വൻ പ്രചാരം നേടി കൊടുക്കുകയാണ് ഉണ്ടായത്. ഇത് ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇത് മതപരമായ ഒരു കാര്യമേയല്ല എന്നും റുഷ്ദി അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുടി മറച്ച വാർത്താ വായന വിവാദമായി

September 5th, 2012

veiled-newsreader-epathram

കൈറോ : ഈജിപ്റ്റിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ആദ്യമായി ഒരു വനിത മുടി മറച്ച് വാർത്ത വായിച്ചത് വൻ വിവാദമായി. പുറത്താക്കപ്പെട്ട ഹൊസ്നി മുബാറക്കിന്റെ ഭരണകാലത്ത് മത നിരപേക്ഷതയിൽ ഊന്നൽ നൽകി ഇത്തരം വേഷവിധാനങ്ങൾ ധരിച്ച സ്ത്രീകളെ സർക്കാരിന്റെ മുഖം എന്ന നിലയ്ക്ക് സർക്കാർ ചാനലിൽ വാർത്ത വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റ് പരിപാടികളിൽ പങ്കെടുക്കുന്ന സ്ത്രീകളെ വേഷവിധാനങ്ങളുടെ പേരിൽ വിലക്കിയിരുന്നുമില്ല. എന്നാൽ ഈ പുതിയ മാറ്റം ഭരണത്തിലും ഈജിപ്ഷ്യൻ സമൂഹത്തിലും യാഥാസ്ഥിതിക ചിന്ത പ്രചരിപ്പിക്കുവാനുള്ള മുസ്ലിം ബ്രദർഹുഡിന്റെ ബോധപൂർവ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

മുടി മറയ്ക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ സാദ്ധ്യമായത് എന്നും അതിനാൽ ഇത് സ്ത്രീ സ്വാതന്ത്ര്യത്തെ ഉറപ്പു വരുത്തുന്ന സ്വാഗതാർഹമായ നടപടി ആണെന്നും വാദിക്കുന്നവരും ഈജിപ്റ്റിലുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉദയവും അസ്തമനവും ഇല്ലാതെ എങ്ങനെ ഉപവസിക്കും?

July 25th, 2012

ramadan-epathram

ഫിൻലാൻഡ് : അർട്ടിക്ക് പ്രദേശങ്ങളിൽ ജീവിക്കുന്ന മുസ്ലിം സമുദായാംഗങ്ങൾ അങ്കലാപ്പിലാണ്. ഇവിടെ ചിലപ്പോൾ വെളുപ്പിന് 3 മണിക്ക് സൂര്യൻ ഉദിക്കും. അസ്തമിക്കുന്നതാകട്ടെ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞും. അതായത് 21 മണിക്കൂർ നോമ്പ് അനുഷ്ഠിക്കേണ്ടി വരും ഇവിടത്തുകാർക്ക്. എന്നാൽ കുറച്ചു നാൾ കൂടി കഴിഞ്ഞാൽ കാര്യം കൂടുതൽ വഷളാകും. പാതിരാ സൂര്യന്റെ നാട്ടിൽ നേരം ഇരുട്ടുകയേയില്ല. അപ്പോൾ പിന്നെ എങ്ങനെ നോമ്പ് അനുഷ്ഠിക്കും?

തൊട്ടടുത്ത മുസ്ലിം രാഷ്ട്രമായ തുർക്കിയിലെ സമയക്രമം സ്വീകരിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ചിലർ മെക്കയിലെ സമയക്രമമാണ് പാലിക്കുന്നത്. എന്നാൽ അതാത് സ്ഥലത്തെ സമയക്രമം തന്നെയാണ് ശരി എന്ന് ഒരു പക്ഷം ശഠിക്കുന്നു. എന്നാൽ ഇവിടങ്ങളിലെ തണുത്ത കാലാവസ്ഥ കാര്യങ്ങൾ സുഗമമാക്കുന്നു എന്ന് പലർക്കും അഭിപ്രായമുണ്ട്. എത്ര നേരം കഴിഞ്ഞാലും ദാഹിക്കില്ല എന്നത് നോമ്പെടുക്കുന്നവർക്ക് ഒരു അനുഗ്രഹമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 5234»|

« Previous Page« Previous « സാലി റൈഡ് സ്വവർഗ്ഗരതിക്കാരി
Next »Next Page » ഒളിമ്പിക്സ്‌ : ഫുട്ബോളിലെ ലോക ചാമ്പ്യന്മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine