ബീജിംഗ് : പട്ടാള വിപ്ലവമെന്ന അഭ്യൂഹം പരത്തിയ ചൈനയിലെ ഔദ്യോഗിക മാധ്യമ കുത്തകയ്‌ക്കു വെല്ലുവിളിയായിരുന്ന സൈറ്റുകള്‍ നിശ്ചലമായി. 30 കോടിയോളം അംഗങ്ങളുള്ള വെയ്‌ബോ ഡോട്ട്‌കോം, ടിക്യു ഡോട്ട്‌കോം തുടങ്ങിയ സൈറ്റുകളും നിശ്‌ചലമാണ്. 16 വെബ് സൈറ്റുകള്‍ അധികൃതര്‍ ഇടപെട്ട് പൂട്ടിച്ചു. രണ്ടു ലക്ഷത്തോളം ഓണ്‍ലൈന്‍ മെസേജുകള്‍ നീക്കം ചെയ്‌തു. ഇന്‍റര്‍നെറ്റില്‍ കിംവദന്തി പരത്തിയത്തു ഉള്‍പ്പെടെയുള്ള കുറ്റത്തിന് 1065 പേരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. ബോ ക്‌സിലായ് എന്ന നേതാവിനെ ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതോടെ വിഭാഗീയത ശക്‌തമായെന്ന അഭ്യൂഹവും പ്രചരിച്ചു. പട്ടാള ടാങ്കുകള്‍ ബീജിംഗിലേക്കു നീങ്ങുന്നതിന്റേതെന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ സഹിതമാണു പട്ടാള അട്ടിമറി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരം അഭ്യൂഹം പരത്തുന്ന എല്ലാ പോസ്റ്റുകളും ഉടന്‍ നീക്കം ചെയ്യണമെന്നു ചൈനീസ് അധികൃതര്‍ അറിയിച്ചു.