ചൈനീസ് ബഹിരാകാശ യാത്രിക തിരിച്ചെത്തി

July 1st, 2012

chinese-female-astronaut-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ഭൂമിയിൽ തിരിച്ചെത്തി. 13 ദിവസത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ മൂന്നംഗ സംഘം വെള്ളിയാഴ്ച രാവിലെയാണ് മംഗോളിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നത്. കാപ്സൂൾ രൂപത്തിലുള്ള ബഹിരാകാശയാനം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇത് ഭാവിയിലെ ചൈനയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രോട്ടോടൈപ്പ് ആണെന്ന് ചൈന അറിയിച്ചു. മംഗോളിയയിലെ ഹരിതാഭമായ പുൽമേടിൽ പാരഷൂട്ടിൽ വന്നിറങ്ങിയ കാപ്സൂളിൽ നിന്നും ഒരു മണിക്കൂറിന് ശേഷമാണ് കമാണ്ടർ ജിങ് ഹായ്പെങ് പുറത്തിറങ്ങിയത്. തുടർന്ന് ലിയു വാങ്, ലിയു യാങ് എന്നിവരും പുറത്തിറങ്ങി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെൻസർഷിപ്പ് അധാർമ്മികമെന്ന് ലാമ

June 25th, 2012

dalai-lama-epathram

ധർമ്മശാല : ചൈനയിലെ ജനങ്ങളുടെ സത്യം അറിയുവാനുള്ള അവകാശത്തെ നിരാകരിക്കുന്ന ചൈനീസ് സർക്കാരിന്റെ സെൻസർഷിപ്പ് നയങ്ങൾ അധാർമ്മികമാണ് എന്ന് തിബത്തിന്റെ ആത്മീയ നേതാവ് ദലായ് ലാമ പ്രസ്താവിച്ചു. ക്രൂരത മുഖമുദ്രയാക്കിയ ചൈനീസ് സർക്കാർ ജനങ്ങളെ ഭയക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ ഭയം മൂലമാണ് യാഥാർത്ഥ്യം മൂടി വെക്കാനുള്ള വ്യഗ്രത അവർ കാണിക്കുന്നത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ദലായ് ലാമ സ്കോട്ട്ലാൻഡിലെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം അറിയിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനീസ് വനിത ബഹിരാകാശത്തിൽ

June 17th, 2012

liu-yang-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ബഹിരാകാശത്തിൽ എത്തി. ഇന്നലെ വൈകീട്ട് 6:37ന് ഗോബി മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഷെൻഷൌ-9 എന്ന ചൈനയുടെ നാലാം ബഹിരാകാശ യാത്രായാനം ശൂന്യാകാശത്തിലേക്ക് കുതിച്ചത്. മൂന്ന് പേരടങ്ങുന്ന യാത്രാ സംഘത്തിൽ ലിയു യാങിനെ കൂടാതെ ഇതിനു മുൻപ് രണ്ടു തവണ ബഹിരാകാശ യാത്ര നടത്തി പരിചയ സമ്പന്നനായ ജിങ് ഹായ്പെങ്, ലിയു വാങ് എന്നിവരുമുണ്ട്. ബഹിരാകശ യാത്ര നടത്തുന്ന ആദ്യ ചൈനീസ് വനിതയായ 33 കാരി ലിയു വെങിന് മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും വൻ പിന്തുണയാണ് ലഭിച്ചത്. ബഹിരാകശത്തിൽ ഇവർ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്ക അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം : ചൈന

May 26th, 2012

hong-lei-epathram
ബീജിങ്:ചൈനയിലെ  മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള യു. എസ്. റിപ്പോര്‍ട്ട് തികച്ചും  പക്ഷപാതപരമാണെന്നും, അമേരിക്ക അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ചൈന ആവശ്യപ്പെട്ടു. വ്യാഴാഴ്ച യു. എസ്. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍  മനുഷ്യാവകാശ വിഷയത്തില് കാഹുനയെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ യാതൊരു വിധത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നില്ലെന്നും ഏവരും അംഗീകരിച്ച മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണു രാജ്യത്തു നടക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പ്രതികരിച്ചു. ഇക്കാര്യത്തില്‍ യു. എസ്. തെറ്റായി ചിന്തിക്കുന്നതും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജാക്കിചാന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു

May 20th, 2012

jackie-chan-epathram

ലണ്ടന്‍:കിടിലന്‍  സാഹസിക രംഗങ്ങളിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ജാക്കിചാന് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു.  പതിവ് മാതൃകയിലുള്ള ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് പ്രായം കൂടുന്നതനുസരിച്ച്   അഭിനയം മതിയാക്കുകയാണെന്നും ഇനി ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 58 കാരനായ ഹോങ് കോങില്‍ ജനിച്ച ഈ ചൈനീസ് താരം കഴിഞ്ഞ പത്തുവര്‍ഷത്തോളമായി അത്തരം ചിത്രങ്ങള്‍ കുറച്ചു കൊണ്ടുവരികയായിരുന്നു. ചൈനീസ് ആയോധന കലയെ സിനിമകളിലൂടെ ജനപ്രിയമാക്കുന്നതില്‍ ഒരു പ്രധാന്‍ പങ്ക് വഹിച്ച വ്യക്തിയാണ് ജാകിചാന്‍. ഹോളിവുഡില്‍ഏറെ കാലമായി തിളങ്ങി നില്‍ക്കുന്ന ഇദ്ദേഹം സ്റ്റണ്ട് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചത്. എന്നാല്‍ അഭിനയത്തിലൂടെ കോമഡിയും ആക്ഷനും ഒരുപോലെ വഴങ്ങുമെന്ന്  തെളിയിച്ചു. ഇന്ന് ലോകത്തെല്ലായിടത്തും ലക്ഷക്കണക്കിന്‌ ആരാധകര്‍ ഉണ്ട്. ജാക്കിചാന്റെ ഈ പിന്‍ മാറ്റം അവരെ നിരാശപെടുത്തും.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു

May 19th, 2012

hacker-attack-epathram

വാഷിംഗ്ടൺ : ചൈന ഇന്റർനെറ്റ് വഴി നശീകരണ പ്രവർത്തനങ്ങൾ നടത്തുവാനും സൈബർ യുദ്ധം നടത്തുവാനുമുള്ള ശേഷി വികസിപ്പിച്ചു വരികയാണ് എന്ന് അമേരിക്കൻ സൈനിക കേന്ദ്രമായ പെന്റഗൺ അറിയിച്ചു. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകൾ പ്രതിരോധിക്കുവാനുള്ള ഗവേഷണത്തോടൊപ്പം തന്നെ ഇന്റർനെറ്റ് വഴി യുദ്ധം നടത്തുവാനുമുള്ള വഴികൾ ചൈനീസ് ഗവേഷകർ ആരായുകയും ഇതിനായി ചൈനീസ് അധികൃതർ വൻ തോതിൽ പണം ചിലവിടുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ശൃംഖലകൾ അക്രമിച്ചു കീഴടക്കുവാനുള്ള ശ്രമങ്ങൾ വ്യാപകമായി ചൈനയിൽ നിന്നും ഉണ്ടാവുന്നതായി പെന്റഗൺ വ്യക്തമാക്കി. ഇത് തങ്ങൾക്ക് ഏറെ ഉൽക്കണ്ഠാജനകമാണ്. ഈകാര്യം അടുത്തയിടെ ബെയ്ജിംഗിൽ വെച്ച് നടന്ന ഒരു ഉന്നത തല സുരക്ഷാ സമ്മേളനത്തിൽ തങ്ങൾ ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു എന്നും പെന്റഗൺ വക്താവ് വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈന ധാർമ്മിക പ്രതിസന്ധിയിൽ

May 15th, 2012

dalai-lama-epathram

ലണ്ടൻ : ചൈന ധാർമ്മിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ദലായ് ലാമ പ്രസ്താവിച്ചു. നിയമ രാഹിത്യവും വ്യാപകമായ അഴിമതിയും ചൈനയിൽ നടമാടുകയാണ്. ഇത് ചൈനക്കാരെ വൻ തോതിൽ ബുദ്ധ മതത്തിലേക്ക് ആകർഷിക്കുന്നു എന്നും ലാമ അറിയിച്ചു. ടെമ്പ്ൾടൺ പുരസ്കാരം സ്വീകരിക്കാനായി ലണ്ടനിൽ എത്തിയ വേളയിലാണ് ദലായ് ലാമ ഈ പ്രസ്താവന നടത്തിയത്.

ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്ത ദലായ് ലാമ ലക്ഷക്കണക്കിന് ചൈനീസ് യുവാക്കളാണ് ആദ്ധ്യാത്മികതയിൽ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത് എന്ന് ചൂണ്ടിക്കാട്ടി.

20 കോടി ചൈനാക്കാർ ബുദ്ധ മതം അനുസരിച്ച് ജീവിക്കുന്നതായി സർവേ കണക്കുകൾ വ്യക്തമാക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദലൈലാമയെ വധിക്കാന്‍ ഗൂഡാലോചന

May 14th, 2012

dalai-lama-epathram

ലണ്ടന്‍: ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമയെ വധിക്കാന്‍ ചൈന ഗൂഢാലോചന നടത്തുന്നു. ഭക്‌തരുടെ വേഷത്തിലെത്തി ആക്രമണം നടത്താന്‍ ടിബറ്റന്‍ വനിതകള്‍ക്ക്‌ ചൈന പരിശീലനം നല്‍കുന്നുണ്ട്. മുടിയിലും ഉത്തരീയത്തിലും വിഷം പുരട്ടി ആക്രമണത്തിനെത്താനാണു നീക്കം. ആശീര്‍വാദം നല്‍കാനായി അവരുടെ തലയില്‍ സ്‌പര്‍ശിക്കുന്ന തന്നെ വിഷബാധ ഏല്‍പ്പിക്കുകയാണു ലക്ഷ്യം  ദൈലൈലാമ തന്നെയാണ് ഇക്കാര്യം   വെളിപ്പെടുത്തിയത്. എന്നാല്‍ ചൈന ടിബറ്റിനോടുള്ള മനോഭാവം മാറ്റുമെന്നും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും പ്രതീക്ഷയുണ്ട്‌. അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടെമ്പിള്‍ടണ്‍ പുരസ്‌കാരം സ്വീകരിക്കാനായി ലണ്ടനിലെത്തിയതായിരുന്നു  ദലൈലാമ.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ദലൈലാമയെ വധിക്കാന്‍ ഗൂഡാലോചന

ഇന്ത്യ റഷ്യ ചൈന സംയുക്ത നയം അംഗീകരിച്ചു

April 14th, 2012

china-russia-india-epathram

മോസ്കോ : ഉത്തര കൊറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയും റഷ്യയും ചൈനയും സംയുക്തമായ നിലപാടുകൾ അംഗീകരിച്ചു. മോസ്കോയിൽ നടന്ന ത്രിരാഷ്ട്ര വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. ഭീകരത, എഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര പ്രശ്നങ്ങളെ യോഗം അഭിസംബോധന ചെയ്തു.

ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണ ശ്രമത്തെ വിദേശ കാര്യ മന്ത്രിമാർ അപലപിച്ചെങ്കിലും കൊറിയയുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നതിനോട് സമ്മേളനം വിയോജിപ്പ് വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച യോഗം സമാധാന ആവശ്യങ്ങൾക്കായി ആണവ ഊർജ്ജം ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കാൻ ആവില്ല എന്ന് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സർദാരിക്ക് ചൈനയുടെ പ്രശംസ

April 9th, 2012

Asif-Ali-Zardari-epathram

ബെയ്ജിംഗ് : ഇന്ത്യ സന്ദർശിച്ച പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് ചൈനയുടെ പ്രശംസ. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുന്നത് പ്രദേശത്തെ സുസ്ഥിരമാക്കും എന്നും ഇരു രാജ്യങ്ങൾക്കും ഗുണകരമാവും എന്നും ചൈന അഭിപ്രായപ്പെട്ടു. ഇത് വൻ സാമ്പത്തിക മുന്നേറ്റം നടത്തുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 8345»|

« Previous Page« Previous « സിറിയയിൽ വീണ്ടും അക്രമം
Next »Next Page » ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ വിലക്ക് »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine