വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ സിനിമാ തീയറ്ററില്‍ ബാറ്റ്‌മാന്‍ പരമ്പരയിലെ പുതിയ ചിത്രമായ ‘ദ് ഡാര്‍ക് നൈറ്റ് റൈസി’ന്റെ പ്രദര്‍ശനത്തിനിടെ മുഖംമൂടിധാരി നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. ജയിംസ് ഹോംസ് എന്ന 24 കാരനാണ് അക്രമിയെന്നു കരുതുന്നു. ഇയാള്‍ അമേരിക്കന്‍ പൌരന്‍ തന്നെയാണ്. ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഡെന്‍വറിലെ അറോറയിലുള്ള തീയറ്റര്‍ കോംപ്ലക്‌സിലാണ് അമേരിക്കയെ നടുക്കിയ കൂട്ടക്കൊല നടന്നത്. വെടിവയ്‌പിനുള്ള കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ. അന്വേഷണം ആരംഭിച്ചു.