ശാസ്ത്രജ്ഞരുടെ വധത്തിന് പിന്നിൽ ജർമ്മനിയും ഫ്രാൻസും എന്ന് ഇറാൻ

July 7th, 2012

iran-nuclear-scientist-killed-epathram

ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡ് ഉത്തരവാദി അല്ലെന്നു കോടതി

June 29th, 2012
bhopal gas tragedy-epathram
ന്യൂയോര്‍ക്ക്‌: മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ  തുടര്‍ന്നുണ്ടായ പരിസര മലിനീകരണത്തിന് യൂണിയന്‍ കാര്‍ബൈഡ്‌ കോര്‍പറേഷന്‍ (യു. സി. സി.) ഉത്തരവാദി അല്ലെന്നു അമേരിക്കയിലെ മാന്‍ഹട്ടന്‍ ജില്ലാ കോടതി. ഭോപ്പാല്‍ പ്രദേശം മാലിന്യമുക്‌തമാക്കാനോ ദുരിതബാധിതര്‍ക്കു നഷ്‌ടപരിഹാരം നല്‍കാനോ യു. സി. സിക്കു ബാധ്യതയില്ലെന്നാണ്‌ കോടതി വിധി.
യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യയുടെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേഴ്‌സണെയും കോടതി കുറ്റവിമുക്‌തനാക്കി. പരിസ്ഥിതിയും ഭൂഗര്‍ഭജലവും വിഷലിപ്തമാക്കിയ ദുരന്തത്തിന്റെ ഉത്തരവാദിത്തം യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യ ലിമിറ്റഡിനാണെന്ന്‌ ജഡ്‌ജി ജോണ്‍ കീന വ്യക്‌തമാക്കി. ഭോപ്പാല്‍ പ്ലാന്റിന് സമീപത്തെ മണ്ണും ജലവും വിഷമയമാക്കിയെന്നു കാണിച്ചു ജാനകി ബായി നല്‍കിയ ഹര്‍ജ്ജി തള്ളിക്കൊണ്ടാണ് കോടതി വിധി.
കോടതി വിധിയോടെ ദുരന്തത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ നിന്ന്‌ അമേരിക്കന്‍ കമ്പനിക്ക്‌ ഒഴിഞ്ഞുമാറാം. 1984 ല്‍ നടന്ന മീതയില്‍ ഐസോസയനൈറ്റ്‌ ചോര്‍ച്ചയില്‍ ആയിരങ്ങള്‍ മരിക്കുകയും രോഗികളായി തീരുകയും ചെയ്തു. കാര്‍ബൈഡ്‌ പ്ലാന്റിനു ചുറ്റുമുള്ള ഭൂമി ഉപയോഗശൂന്യമായി. പിന്നീട്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്‌ പ്ലാന്റ്‌ അടച്ചുപൂട്ടി. 1994 ല്‍ യു.സി.സി. തങ്ങളുടെ ഇന്ത്യന്‍ ഘടകത്തിന്റെ ഓഹരികള്‍ വിറ്റഴിച്ചു. പിന്നീട്‌ എവറെഡി ഇന്‍ഡസ്‌ട്രീസ്‌ ഇന്ത്യ ലിമിറ്റഡായി കമ്പനി രൂപം മാറി. 1998 എവറെഡി ഭോപ്പാലിലെ ഭൂമി സംസ്‌ഥാനസര്‍ക്കാരിനു കൈമാറി രംഗം വിട്ടു. ഈ സാഹചര്യത്തിലാണ്‌ കോടതിവിധി ദുരന്തബാധിതര്‍ക്കു തിരിച്ചടിയാകുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

അസാന്‍ജ്‌ സഹായം ആവശ്യപെട്ടില്ല ‍: ഗില്ലാര്‍ഡ്‌

June 24th, 2012

julian-assange-wikileaks-cablegate-epathram

റിയോ ഡി ജനീറോ: ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുന്ന  വിക്കിലീക്ക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്‌ ഇതുവരെ സഹായം  ആവശ്യപ്പെട്ടിട്ടില്ല എന്നും അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാല്‍ ഏതൊരു ഓസ്‌ട്രേലിയക്കാരനും ലഭ്യമാകുന്ന നയതന്ത്രസഹായം അസാന്‍ജിനും ലഭ്യമാക്കും എന്നാണു സര്‍ക്കാര്‍ നിലപാടെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് വ്യക്തമാക്കി.  ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ വിദഗ്‌ധമായി കൈയൊഴിഞ്ഞു എന്ന അസാന്‍ജിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വെറുതെ വാചകമടി മാത്രമാണ് നടത്തുന്നതെന്ന് ഓസ്‌ട്രേലിയന്‍ റേഡിയോയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ലൈംഗിക പീഡനക്കുറ്റങ്ങളില്‍ അറസ്‌റ്റിലായി ജാമ്യത്തില്‍ കഴിയുന്നയാളാണ് ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജെ എന്ന് ഓര്‍മ്മിപ്പിച്ച ഗില്ലാര്‍ഡ്‌  അസാന്‍ജിന്റെ ആരോപണങ്ങള്‍ തള്ളികളഞ്ഞു.  യു.എന്‍. സമ്മേളനത്തിന്‌ പങ്കെടുക്കാന്‍ റിയോയില്‍ എത്തിയയതായിരുന്നു ഗില്ലാര്‍ഡ്‌. കഴിഞ്ഞ മൂന്നുദിവസമായി ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചിരിക്കുകയാണ്‌ ജൂലിയന്‍ അസാന്‍ജ്‌. എന്നാല്‍ അഭ്യര്‍ത്ഥന ഇക്വഡോര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റുമാനിയയുടെ മുന്‍ പ്രധാനമന്ത്രി ജീവനൊടുക്കാന്‍ ശ്രമിച്ചു

June 21st, 2012

Adrian-Nastase-epathram

ബുക്കാറെസ്റ്റ് :അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് റുമാനിയയുടെ മുന്‍ പ്രധാനമന്ത്രി അഡ്രിയാന്‍ നാസ്താസെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തോക്ക് ഉപയോഗിച്ച് കഴുത്തില്‍ വെടിവെച്ചാണ്   അദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍  ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ റുമാനിയയുടെ പ്രധാനമന്ത്രിയായിരുന്ന അഡ്രിയാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവില്‍ 15 ലക്ഷം യൂറോയുടെ അഴിമതി നടത്തി എന്ന കുറ്റത്തിന് അഴിമതി കേസില്‍ രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടിരിക്കുന്നു. ഹൈക്കോടതിയും വിധി ശരിവച്ചതോടെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയതായിരുന്നു അപ്പോഴാണ് നാസ്താസെ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹൊസ്നി മുബാറക്കിന് വൈദ്യശാസ്ത്ര മരണം

June 20th, 2012

Hosni-Mubarak-in-critical-condition-epathram

കൈറോ : പുറത്താക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡണ്ട് ഹൊസ്നി മുബാറൿ വൈദ്യ ശാസ്ത്രപരമായി മരണമടഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന് ആഘാതമേറ്റ ഇദ്ദേഹത്തെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന യൂറ തടവറയിൽ നിന്നും ഇന്നലെ രാത്രി അടിയന്തിരമായി ദക്ഷിണ കൈറോയിലെ മആദി സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തന രഹിതമാകുകയും വൈദ്യുത പ്രഹരങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചതായി സർക്കാർ അധീനതയിലുള്ള വാർത്താ ഏജൻസി അറിയിച്ചു. ഹൊസ്നി മുബാറൿ വൈദ്യശാസ്ത്രപരമായി മരണമടഞ്ഞതായും ഏജൻസി അറിയിക്കുന്നു.

എന്നാൽ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി നൈൽ ടി.വി. റിപ്പോർട്ട് ചെയ്തു. മുബാറൿ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്നു എന്നും നൈൽ ടി.വി. പറയുന്നു.

മുബാറക്കിന്റെ ഭാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ബന്ധുക്കൾ പറഞ്ഞതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.

800ഓളം സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ചുമത്തി ജൂൺ 2ന് ഹൊസ്നി മുബാറക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവഗായികയെ വെടിവച്ചുകൊന്നു

June 20th, 2012
Ghazala-Javed-epathram
പെഷാവര്‍: പാകിസ്ഥാനിലെ യുവ ഗായികയായ ഗസാല ജാവേദിനെ (24) വെടിവച്ചു കൊന്നു. പെഷാവറിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍ ബ്യൂട്ടിസലൂണില്‍ നിന്നറങ്ങവേ ബൈക്കിലെത്തിയ തോക്കുധാരികളുടെ വെടിയേറ്റാണ് ഇവരും കൂടെയുണ്ടായിരുന്ന പിതാവും കൊല്ലപ്പെട്ടത്‌.  2009ല്‍ സ്വാത്‌ താഴ്‌വരയില്‍ സൈന്യം ആക്രമണം ശക്‌തമാക്കിയ താലിബാന്റെ മര്‍ദകഭരണത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ സംഗീതത്തില്‍ തൊഴില്‍ കണ്ടെത്താനായി അവിടം വിടുകയായിരുന്നു ഗസാല. എന്നാല്‍ താലിബാനല്ല ഈ അക്രമത്തിനു പിന്നിലെന്നും ഇവരുടെ മുന്‍ ഭര്‍ത്താവിനെയാണ് സംശയമെന്നും പോലീസ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

റോഡ്നി കിങ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

June 19th, 2012

rodney-king-epathram

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച വംശീയ കലാപവുമായി ബന്ധപ്പെട്ടാണ് കിങ്ങിനെ ലോകമറിയുന്നത്. അമേരിക്കന്‍ പൊലീസിന്റെ വംശവെറിയുടെ ഇരയായി അറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരന്‍ റോഡ്നി കിങ്ങിനെ(47) ദുരൂഹസാഹചര്യത്തില് നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ കിങ്ങിന്റെ മൃതദേഹത്തില്‍ അപായപ്പെടുത്തിയതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ബി. ബി. സി. റിപ്പോര്‍ട്ട് ചെയ്തു.  കിങ്ങിന്റെ പ്രതിശ്രുത വധുവായ സിന്തിയ കെല്ലിയാണ് മൃതദേഹം ആദ്യം  കണ്ടത്. ഇദ്ദേഹത്തിന് 47 വയസ്സായിരുന്നു. 1991 മാര്‍ച്ചില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റംചുമത്തി കിങ്ങിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെ രോഷാകുലരായ ജനങ്ങള്‍ പോലീസിനെതിരെ കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടു.  എന്നാല്‍  വ്യക്തമായ തെളിവുകളുണ്ടായിട്ടും സംഭവത്തിനുത്തരവാദികളായ വെളുത്ത വര്‍ഗക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ വെറുതെ വിടുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വംശീയ ലഹളയില്‍ 55 പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു. എസ്. വംശവെറിയുടെ ഇര എന്നാണ് റോഡ്നി കിങ്ങിനെ പിന്നീട് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജമൈക്കന്‍ മയക്കുമരുന്ന്‌ രാജാവിന്‌ തടവുശിക്ഷ

June 11th, 2012

Cristopher cock-epathram

കിംഗ്സ്റ്റന്‍: ജമൈക്കയിലെ കുപ്രസിദ്ധ കള്ളകടത്തുകാരനും  മയക്കുമരുന്നു രാജാവുമായ ക്രിസ്റ്റഫര്‍ കോക്കിന് അമേരിക്കയിലെ കോടതി 23 വര്‍ഷം തടവുശിക്ഷ വിധിച്ചു. മയക്കുമരുന്നു കടത്തിന് അമേരിക്കയില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. 43 കാരനായ കോക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളിയായിരുന്നു. മയക്കുമരുന്നുകടത്തു കേസിലും വ്യാപകമായി അക്രമം നടത്തിയ കേസിലുമാണ് കോക്കിന് ശിക്ഷ ലഭിച്ചത്. മരിജുവാന, കൊക്കയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ലോകവ്യാപകമായി വിതരണം ശൃംഖലയുടെ തലവന്‍ ആയിരുന്നു ഇയാള്‍.  ഇത്തരം മയക്കുമരുന്ന് ലോബിയായ ‘ഷവര്‍ പോസെ’ എന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനയുടെ തലവനായിരുന്നു 1990കളില്‍ കോക്ക്. അമേരിക്കയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ജമൈക്കന്‍ ഭരണകൂടം 2010ല്‍ കോക്കിനെ അറസ്റ്റ് ചെയ്യുന്നതും അമേരിക്കയ്ക്ക് വിട്ടുനല്‍കുന്നതും. കിംഗ്സ്റ്റനു സമീപം തിവോലി ഗാര്‍ഡനില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കോക്കിനെ അറസ്റ്റ് ചെയ്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ ക്വയ്ദ രണ്ടാമന്‍ കൊല്ലപ്പെട്ടു

June 6th, 2012

Predator-Drone-epathram
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അല്‍ ക്വയ്ദ നേതൃത്വത്തിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന അബു യഹ്യ അല്‍ ലിബി  അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വടക്കന്‍ വസീരിസ്ഥാനിലെ മിര്‍ അലി പട്ടണത്തില്‍ ഇന്നലെയാണ് സി. ഐ. എ ഡ്രോണ്‍ ആക്രമണം നടത്തിയത്. 15 ഭീകരര്‍ ഇന്നലത്തെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്നും ലിബി ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും യു. എസ്. അധികൃതര്‍ പറഞ്ഞു. ലിബിയന്‍ സ്വദേശിയായ ലിബിയുടെ തലയ്ക്ക് യു. എസ്. 10 ലക്ഷം ഡോളര്‍ വില പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ലിബിയെ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ആക്രമണങ്ങളെന്നും 2009ലും ഇതുപോലെ  തെക്കന്‍ വസീരിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ ലിബി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് കൂടുതല്‍ സ്ഥിരീകരണത്തിനു ശേഷമേ യു. എസ്. സൈന്യം ഇക്കുറി ലിബിയുടെ മരണ വാര്‍ത്ത പുറത്തുവിടൂ എന്ന് റിപ്പോര്‍ട്ടുകള്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാഹച്ചടങ്ങില്‍ നൃത്തമാടിയ 4 സ്ത്രീകളെ വധിച്ചു

June 5th, 2012

women-killed-for-dancing-with-men-epathram

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പുരുഷന്മാര്‍ക്കൊപ്പം നൃത്തമാടിയ നാല് സ്ത്രീകളെയും അവര്‍ക്ക് പിന്തുണയേകി ഒപ്പം നൃത്തം ചവിട്ടിയ രണ്ടു പുരുഷന്മാരെയും വധിച്ചതായി റിപ്പോര്‍ട്ട്. ഗോത്രമേഖലയിലാണ് ഈ ക്രൂരമായ സംഭവം ഉണ്ടായത്‌. കുടുംബത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വിധി നടപ്പിലാകിയ ഒരു മതപണ്ഡിതനെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1967810»|

« Previous Page« Previous « യാത്രാവിമാനം തകര്‍ന്നു വീണു പേര്‍ 153 മരിച്ചു
Next »Next Page » ഇസ്രായേല്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ ആണവായുധം ഘടിപ്പിക്കുന്നു »



  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine