വാഷിംഗ്ടൺ : അമേരിക്ക തയ്യാറാക്കിയ ബൌദ്ധിക സ്വത്ത് സംരക്ഷണം, പകർപ്പവകാശ ലംഘനം തടയൽ എന്നിങ്ങനെയുള്ള നിയമ നടപടികളിൽ എറ്റവും ശുഷ്ക്കാന്തി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചു. അർജന്റീന, കാനഡ, അൾജീരിയ, ചിലി, ഇൻഡോനേഷ്യ, ഇസ്രായേൽ, പാക്കിസ്ഥാൻ, തായ് ലൻഡ്, ഉക്രെയിൻ, വെനസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ.
റഷ്യ കഴിഞ്ഞ 16 വർഷമായി ഈ പട്ടികയിൽ ഉണ്ട്. ചൈന 8 വർഷവും. പകർപ്പവകാശ സംരക്ഷണത്തിനായി ഫലപ്രദമായ നിയമ നടപടികൾ സ്വീകരിച്ച സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളെ ഇത്തവണ പട്ടികയിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്.