
ഒടുവില്‍ ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം അവര്‍ തന്നെ പരസ്യമാക്കി. ഹിപ്സ് ഡോണ്ട് ലൈ (അരക്കെട്ടുകള്‍ കള്ളം പറയില്ല) എന്ന പ്രശസ്തമായ ആല്‍ബ ത്തിലെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം പരസ്യമായി. അതെ താന്‍ ജെറാർഡിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്നു എന്ന് ഷാക്കിറ ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു.
“വക്കാ വക്കാ” പാടുകയും ഒപ്പം ചുവടു വെയ്ക്കുകയും ചെയ്തു കൊണ്ട് ലോക കപ്പ് ഫുട്ബോളിന്റെ ആവേശം ലോകത്തെങ്ങും പടര്‍ത്തിയ ഷാക്കിറ ഇനി താരാട്ടു പാടുവാന്‍ ഒരുങ്ങുകയാണ്. സ്പാനിഷ് ടീമിന്റെ പ്രതിരോധ നിരയിലെ മിന്നുന്ന താരമായ ജെറാര്‍ഡ് പീക്കെയുമായി പ്രണയത്തിലായതും ഈ പാട്ടിലൂടെ തന്നെ. സംഗീതവും നൃത്തവും ഫുട്ബോളും ചേര്‍ന്ന ഇവരുടെ പ്രണയം ഒടുവില്‍ ഇവരെ വിവാഹത്തിൽ എത്തിച്ചു. ഇതോടെ ലോകത്തെ എറ്റവും പ്രശസ്തരായ ‘സെലിബ്രിറ്റി ജോടികളില്‍’ ഇവരും ഇടം പിടിച്ചു. കാത്തിരിക്കുന്ന കണ്മണിക്കു വേണ്ടി ഇരുവരും തല്‍ക്കാലം നിരവധി പരിപാടികള്‍ ഒഴിവാക്കിയതായി പറയുന്നു. ലാസ്‌വേഗസില്‍ നടക്കുന്ന ഐ ഹാര്‍ട്ട് റേഡിയോ മ്യൂസിക് ഫെസ്റ്റിവെലും ഇതില്‍ പെടും.










ജൊഹാനസ്ബര്‍ഗ് : നീരാളി പോള്‍ പ്രവചിച്ചത് പോലെ സ്പെയിന്‍ ലോക കപ്പ് ഫുട്ബോള്‍ ജയിച്ചു. ഇത് പക്ഷെ പോള്‍ അറിഞ്ഞിട്ടില്ല. ആശാന്‍ പതിവ് പോലെ രണ്ടു ചില്ല് പെട്ടികളും വരുന്നത് കാത്തിരിപ്പാവും. അതിനുള്ളിലാണല്ലോ പുള്ളിയുടെ ഭക്ഷണം ഇരിക്കുന്നത്. ലോക കപ്പ് കഴിഞ്ഞാല്‍ പോളിനെ കറി വെയ്ക്കും എന്ന ഭീഷണി നിലനില്‍ക്കു ന്നുണ്ടെങ്കിലും അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പ്രത്യാശിക്കാം. എല്ലാം വെറും ഒരു തമാശയ്ക്കാണ് ചെയ്തത് എന്നാണു പോളിന്റെ ഉടമസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
ജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പില്‍ ഉറുഗ്വെന്‍ പടയോട്ട ത്തിന് അക്ഷരാര്‍ത്ഥ ത്തില്‍ ചുക്കാന്‍ പിടിച്ച ഡീഗോ ഫോര്‍ലാന്‍ തന്നെയാണ് ഈ ലോകകപ്പിലെ താരം. ഫോര്‍ലാനും ഭാഗ്യവും ഇല്ലായിരുന്നു എങ്കില്‍ ഉറുഗ്വെ ലോക കപ്പിലെ പ്രാഥമിക ഘട്ടം പോലും കടന്നു വരില്ലാ യിരുന്നു. സ്വന്തം ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണം ഒരു കളിക്കാരനില്‍ മാത്രം കേന്ദ്രീകരിക്കുക, തന്നില്‍ അര്‍പ്പിച്ച ആ വലിയ വിശ്വാസ ത്തിന് കോട്ടം തട്ടാതെ മുന്നേറുക അതാണ് ഫോര്ലാന്.
ജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന്‍, സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കി. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും ലോക ഫുട്ബോള്‍ ചാമ്പ്യന്‍ പദവിയും കരസ്ഥമാക്കി യത് 1974 ല്‍ ജര്‍മ്മനി ആയിരുന്നു. ആ അതുല്യ നേട്ടം ഇന്ന് എസ്പാനിയക്ക് സ്വന്തം.


























