ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു

May 22nd, 2012

anti nato strike chicago-epathram

ഷികാഗോ: അമേരിക്കയില്‍ ആന്റി നാറ്റോ പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച വീണ്ടും ഷികാഗോ തെരുവ് പടിച്ചെടുത്തു. കഴിഞ്ഞ ദിവസം നാറ്റോ വിരുദ്ധ സമരത്തിനിടെ പോലിസ്‌ അതി ക്രൂരമായ ആക്രമണം നടത്തുകയും എഴുപത് പേരെ അറസ്റ്റ്‌ചെയ്‌തു കൊണ്ടുപോകുകയും ചെയ്തിരുന്നു. പോലിസ്‌ നരനായാട്ടില്‍ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതിനെതിരെ ഉണ്ടായ പ്രതിഷേധമായാണ്  വീണ്ടും പ്രക്ഷോഭകാരികള്‍ ഷിക്കാഗോ തെരുവ് പിടിച്ചെടുത്തത്. എന്നാല്‍ പോലിസ്‌ നടപടിയെ പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് തുടങ്ങി 60ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന നാറ്റോ സമ്മേളനം നടക്കുന്ന ബോയിംഗ് സെന്ററിനു മുന്നിലാണ് ഇരുന്നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച തടിച്ചു കൂടിയത്. ‘ഞങ്ങളെ തടയാനാവില്ല, പുതിയ ഒരു ലോകം സാധ്യമാണ്’ എന്ന് മുദ്രാവാക്യം വിളിച്ച സമരക്കാര്‍, പ്രതീകാത്മക ബോംബുകള്‍ എറിയുകയും നീണ്ട വര്‍ണ്ണപേപ്പറുകള്‍ മുകളിലേക്ക് പറപ്പിക്കുകയും ചെയ്തു. റോഡില്‍ മരിച്ചതു പോലെ കിടക്കുകയും കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മരിച്ചു കിടക്കുന്നവരുടെ ശരീരത്തിന് ചുറ്റും ചോക്ക് കൊണ്ട് വരയിടുകയും ചെയ്തു. ഇതേ സമയം ഒരാള്‍ മെഗാഫോണിലൂടെ ഭരണകൂടത്തിന്‍റെ യുദ്ധക്കൊതിക്കെതിരെ മുദ്രാവാക്യം വിളിച്ചു പറയുക തുടങ്ങിയ വ്യത്യസ്തമായ സമര പരിപാടികള്‍ക്കാണ് ബോയിംഗ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.
ബാരിക്കേഡുകള്‍ ഉയര്‍ത്തി കനത്ത സന്നാഹങ്ങളോടെയാണ് പോലീസ്  ബോയിംഗ് സെന്ററിനു മുമ്പില്‍ സമരക്കാരെ നേരിട്ടത്‌. പോലീസ് ആവശ്യപ്പെട്ടിട്ടും പ്രക്ഷോഭകര്‍ തെരുവില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ല തുടര്‍ന്ന് പോലീസ് ഒഴിപ്പിക്കല്‍ ആരംഭിക്കുകയായിരുന്നു അതോടെ സംഘര്‍ഷമായി സമരത്തിനെതിരെ ക്രൂരമായ മര്‍ദ്ദന മുറകളാണ് പോലീസ് പുറത്തെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തില്‍ പിടിയിലായവരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക

May 19th, 2012

srilankan-war-crimes-epathram

വാഷിംഗ്ടൺ : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തും എന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന മന്ത്രി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി കൂടിക്കാഴ്ച്ച നടത്തവെയാണ് ഈ കാര്യം അറിയിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളും സൈനികർ നടത്തിയ കുറ്റകൃത്യങ്ങളും ശ്രീലങ്കയുടെ അറ്റോർണി ജനറൽ അന്വേഷിച്ചു വരികയാണ്. ഈ അന്വേഷണം പൂർത്തിയാവാൻ ന്യായമായ സമയം അനുവദിക്കണം. ഇതിനു മുൻപായി എന്തെങ്കിലും അന്താരാഷ്ട്ര ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ട ചാവേർ ആക്രമണത്തിൽ 55 മരണം

May 11th, 2012

car-bomb-explosion-epathram

ദമാസ്കസ് : സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇന്നലെ നടന്ന ഇരട്ട ചാവേർ കാർ ബോംബ് ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു. 372 പേർക്ക് പരിക്കുണ്ട്. പ്രസിഡണ്ട് ബഷർ അൽ അസ്സദിനെതിരെ ഒരു വർഷത്തിലേറെ കാലമായി തുടർന്നു വരുന്ന പ്രക്ഷോഭത്തിൽ എറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടന്നത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ ആക്രമണത്തോടെ എപ്രിൽ 12ന് അന്താരാഷ്ട്ര ഇടനിലക്കാരനായ കോഫി അന്നന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വെടി നിർത്തൽ അപ്രായോഗികമായി തീർന്നു. വെടിനിർത്തൽ അവസാനിച്ചു എന്ന് പ്രതിപക്ഷ കക്ഷികൾ അഭിപ്രായപ്പെടുമ്പോൾ വെടിനിർത്തൽ തന്നെയാണ് മുന്നോട്ട് പോവാനുള്ള ഏക പ്രതീക്ഷ എന്നാണ് വെടി നിർത്തലിന് മുൻകൈ എടുത്ത പാശ്ചാത്യ രാജ്യങ്ങളുടെ പക്ഷം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെയ്ദിനം യു. എസില്‍ പ്രതിഷേധം ഇരമ്പി

May 3rd, 2012

may day protests US-epathram

വാഷിങ്ടണ്‍: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് അമേരിക്കന്‍ തെരുവുകളില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ (ഒക്യുപൈ) പ്രക്ഷോഭകാരികള്‍‍ പ്രതിഷേധ പ്രകടനം നടത്തി. ഇതേ ദിവസം   പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് വന്‍ വിജയമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.   അമേരിക്കയിലെമ്പാടും സമാധാനപരമായ  പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ന്യൂയോര്‍ക് സിറ്റിയിലും യൂണിയന്‍ ചത്വരത്തില് നടത്തിയ പ്രതിഷേധ പ്രതിഷേധത്തിലും  ആയിരങ്ങള്‍ ‍ പങ്കെടുത്തു. അതേസമയം, ഓക്ലന്‍ഡില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.  ഓക്ലന്‍ഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിരവധിപേര്‍ അറസ്റ്റിലായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മെയ്ദിനം യു. എസില്‍ പ്രതിഷേധം ഇരമ്പി

സൂ ചി പാർലമെന്റിൽ

May 2nd, 2012

aung-san-suu-kyi-epathram

നായ്പിഡാവ് : മ്യാന്മറിലെ സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം നടത്തിയതിനു ശേഷം കഴിഞ്ഞ മാസം നടന്ന ഉപ തെരഞ്ഞെടുപ്പിലൂടെ ചരിത്ര വിജയം നേടിയ ഓങ് സാൻ സൂ ചി ഇന്ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുത്തു. ഇതോടെ അര നൂറ്റാണ്ടോളം കാലത്തെ സൈനിക ഏകാധിപത്യത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ നാളുകളാണ് മ്യാന്മാറില്‍ ആഗതമായിരിക്കുന്നത്.

ഭരണഘടന സംരക്ഷിക്കും എന്ന സത്യപ്രതിജ്ഞാ വാചകത്തോട് നേരത്തേ പ്രകടിപ്പിച്ച എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് സൂ ചി യും മറ്റ് 33 നാഷണൽ ലീഗ് അംഗങ്ങളും പാർലമെന്റിൽ പ്രവേശിച്ചത്. ജനാധിപത്യ വിരുദ്ധമാണ് മ്യാന്മാറിലെ ഭരണ ഘടന എന്നും ഇത് ഭേദഗതി ചെയ്ത് സൈന്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കണം എന്നുമാണ് സൂ ചി യുടെ രാഷ്ട്രീയ നിലപാട്.

എന്നാൽ തങ്ങളുടെ ഈ പിന്മാറ്റം അഹിംസയിൽ ഊന്നിയ തങ്ങളുടെ പ്രതിരോധത്തിന്റെ തത്വശാസ്ത്രം ഉൾക്കൊണ്ട് കൊണ്ടാണ് എന്ന് സൂ ചി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാലിദ്വീപ് തെരഞ്ഞെടുപ്പ് നടത്തില്ല

April 19th, 2012

mohamed-waheed-epathram

മാലി : സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു എന്ന ആരോപണം നിലനിൽക്കുന്ന മാലിദ്വീപ് പ്രസിഡണ്ട് മൊഹമ്മദ് വഹീദ് അടുത്തൊന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഉദ്ദേശമില്ല എന്ന് അറിയിച്ചു. ഭരണഘടന പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താൻ ഇനിയും സമയം ആവശ്യമാണ് എന്നാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. സുഹൃദ് രാജ്യമായ ഇന്ത്യയും, കോമണവെൽത്ത് രാജ്യങ്ങളും അമേരിക്കയും ഉടൻ തെരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യം മുന്നോട്ടു വെച്ച സാഹചര്യത്തിലാണ് പ്രസിഡണ്ട് ഈ നിലപാട് കൈക്കൊണ്ടത് എന്നത് ശ്രദ്ധേയമാണ്. 2013 ജൂലൈയിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാവൂ എന്ന് പ്രസിഡണ്ടിന്റെ ഒഫീസിൽ നിന്നുമുള്ള അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്യൂ ചി പാർലമെന്റിലേക്ക്

April 10th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പ്രതിപക്ഷ നേതാവ് ഓങ് സാൻ സ്യൂ ചി ഏപ്രിൽ 23ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കും. സ്യൂ ചിയുടെ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി 43 സീറ്റുകളാണ് ഏപ്രിൽ 1ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് സ്യൂ ചി ക്ക് ഔദ്യോഗിക ക്ഷണപത്രം ലഭിച്ചതായി പാർട്ടി വക്താവ് അറിയിച്ചു.

അര നൂറ്റാണ്ടോളം പട്ടാള ഭരണത്തിൻ കീഴെയായിരുന്ന മ്യാന്മറിൽ നടന്ന ഈ തെരഞ്ഞെടുപ്പ് മ്യാന്മർ ജനാധിപത്യ പ്രക്രിയയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 വയസുകാരി ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി

April 6th, 2012

baby-feet-epathram

കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ മൈക്രോ ബ്ലോഗ്‌ വെബ് സൈറ്റുകള്‍ നിശ്‌ചലമായി

April 2nd, 2012

internet-censorship-epathram

ബീജിംഗ്‌ : പട്ടാള വിപ്ലവമെന്ന അഭ്യൂഹം പരത്തിയ ചൈനയിലെ ഔദ്യോഗിക മാധ്യമ കുത്തകയ്‌ക്കു വെല്ലുവിളിയായിരുന്ന സൈറ്റുകള്‍ നിശ്ചലമായി. 30 കോടിയോളം അംഗങ്ങളുള്ള വെയ്‌ബോ ഡോട്ട്‌കോം, ടിക്യു ഡോട്ട്‌കോം തുടങ്ങിയ സൈറ്റുകളും നിശ്‌ചലമാണ്‌. 16 വെബ്‌ സൈറ്റുകള്‍ അധികൃതര്‍ ഇടപെട്ട്‌ പൂട്ടിച്ചു. രണ്ടു ലക്ഷത്തോളം ഓണ്‍ലൈന്‍ മെസേജുകള്‍ നീക്കം ചെയ്‌തു. ഇന്‍റര്‍നെറ്റില്‍ കിംവദന്തി പരത്തിയത്തു ഉള്‍പ്പെടെയുള്ള കുറ്റത്തിന് 1065 പേരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. ബോ ക്‌സിലായ്‌ എന്ന നേതാവിനെ ചൈനീസ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതോടെ വിഭാഗീയത ശക്‌തമായെന്ന അഭ്യൂഹവും  പ്രചരിച്ചു. പട്ടാള ടാങ്കുകള്‍ ബീജിംഗിലേക്കു നീങ്ങുന്നതിന്റേതെന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ സഹിതമാണു പട്ടാള അട്ടിമറി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരം അഭ്യൂഹം പരത്തുന്ന എല്ലാ പോസ്റ്റുകളും ഉടന്‍ നീക്കം ചെയ്യണമെന്നു ചൈനീസ്‌ അധികൃതര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുരക്ഷാ സമിതിയുടെ സന്ദേശം വഴിത്തിരിവാകും എന്ന് മൂണ്‍

March 23rd, 2012

ban-ki-moon-epathram

ഐക്യരാഷ്ട്രസഭ : സിറിയന്‍ സര്‍ക്കാരിന് വ്യക്തമായ സന്ദേശം നല്‍കിയ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ നടപടി ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. സിറിയയിലെ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ക്ക്‌ ഈ നടപടി ഒരു വഴിത്തിരിവാകും എന്ന് അദ്ദേഹം പ്രസ്താവിച്ചു. സിറിയയിലെ മനുഷ്യാവകാശ ധ്വംസനത്തിനും അക്രമത്തിനും അറുതി വരുത്താനായി കോഫി അന്നന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളാണ് സുരക്ഷാ സമിതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 2610111220»|

« Previous Page« Previous « കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍
Next »Next Page » പെലെയും മറഡോണയും തമ്മില്‍ വാക്പോരാട്ടം »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine