സ്യൂ ചി പാർലമെന്റിലേക്ക്

April 10th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പ്രതിപക്ഷ നേതാവ് ഓങ് സാൻ സ്യൂ ചി ഏപ്രിൽ 23ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കും. സ്യൂ ചിയുടെ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി 43 സീറ്റുകളാണ് ഏപ്രിൽ 1ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് സ്യൂ ചി ക്ക് ഔദ്യോഗിക ക്ഷണപത്രം ലഭിച്ചതായി പാർട്ടി വക്താവ് അറിയിച്ചു.

അര നൂറ്റാണ്ടോളം പട്ടാള ഭരണത്തിൻ കീഴെയായിരുന്ന മ്യാന്മറിൽ നടന്ന ഈ തെരഞ്ഞെടുപ്പ് മ്യാന്മർ ജനാധിപത്യ പ്രക്രിയയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 വയസുകാരി ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി

April 6th, 2012

baby-feet-epathram

കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ മൈക്രോ ബ്ലോഗ്‌ വെബ് സൈറ്റുകള്‍ നിശ്‌ചലമായി

April 2nd, 2012

internet-censorship-epathram

ബീജിംഗ്‌ : പട്ടാള വിപ്ലവമെന്ന അഭ്യൂഹം പരത്തിയ ചൈനയിലെ ഔദ്യോഗിക മാധ്യമ കുത്തകയ്‌ക്കു വെല്ലുവിളിയായിരുന്ന സൈറ്റുകള്‍ നിശ്ചലമായി. 30 കോടിയോളം അംഗങ്ങളുള്ള വെയ്‌ബോ ഡോട്ട്‌കോം, ടിക്യു ഡോട്ട്‌കോം തുടങ്ങിയ സൈറ്റുകളും നിശ്‌ചലമാണ്‌. 16 വെബ്‌ സൈറ്റുകള്‍ അധികൃതര്‍ ഇടപെട്ട്‌ പൂട്ടിച്ചു. രണ്ടു ലക്ഷത്തോളം ഓണ്‍ലൈന്‍ മെസേജുകള്‍ നീക്കം ചെയ്‌തു. ഇന്‍റര്‍നെറ്റില്‍ കിംവദന്തി പരത്തിയത്തു ഉള്‍പ്പെടെയുള്ള കുറ്റത്തിന് 1065 പേരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. ബോ ക്‌സിലായ്‌ എന്ന നേതാവിനെ ചൈനീസ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതോടെ വിഭാഗീയത ശക്‌തമായെന്ന അഭ്യൂഹവും  പ്രചരിച്ചു. പട്ടാള ടാങ്കുകള്‍ ബീജിംഗിലേക്കു നീങ്ങുന്നതിന്റേതെന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ സഹിതമാണു പട്ടാള അട്ടിമറി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരം അഭ്യൂഹം പരത്തുന്ന എല്ലാ പോസ്റ്റുകളും ഉടന്‍ നീക്കം ചെയ്യണമെന്നു ചൈനീസ്‌ അധികൃതര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുരക്ഷാ സമിതിയുടെ സന്ദേശം വഴിത്തിരിവാകും എന്ന് മൂണ്‍

March 23rd, 2012

ban-ki-moon-epathram

ഐക്യരാഷ്ട്രസഭ : സിറിയന്‍ സര്‍ക്കാരിന് വ്യക്തമായ സന്ദേശം നല്‍കിയ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ നടപടി ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. സിറിയയിലെ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ക്ക്‌ ഈ നടപടി ഒരു വഴിത്തിരിവാകും എന്ന് അദ്ദേഹം പ്രസ്താവിച്ചു. സിറിയയിലെ മനുഷ്യാവകാശ ധ്വംസനത്തിനും അക്രമത്തിനും അറുതി വരുത്താനായി കോഫി അന്നന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളാണ് സുരക്ഷാ സമിതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാസി വംശഹത്യയിലെ പ്രതി ദെംജാന്‍ജുക് അന്തരിച്ചു

March 18th, 2012
John Demjanjuk-epathram

ബെര്‍ലിന്‍:രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതരെ കൂട്ടക്കൊല ചെയ്തതിനു ശിക്ഷിക്കപ്പെട്ട നാസി ഭടന്‍ ജോണ്‍ ദെംജാന്‍ജുക് (91) തെക്കന്‍ ജര്‍മനിയിലെ റോസന്‍ജിമിലെ അഭയകേന്ദ്രത്തില്‍ അന്തരിച്ചു.

പോളണ്ടിലെ നാസി ക്യാമ്പില്‍ വച്ച് 28000 പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് കഴിഞ്ഞ വര്‍ഷമാണ് ദെംജാന്‍ജുക്കിനു കോടതി അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചത്. പ്രായാധിക്യം മൂലം ശിക്ഷയില്‍ ഇളവു ലഭിച്ചതോടെയാണ് അഭയകേന്ദ്രത്തില്‍ താമസം ആരംഭിച്ചത്.

വിചാരണയുടെ ഭാഗമായി യു.എസിലെ വീട്ടില്‍ നിന്ന് 2009 ലാണ് ദെംജാന്‍ജുക്കിനെ ജര്‍മനിയിലേക്ക് നാടുകടത്തിയത്. യുക്രേനിയന്‍ വംശജനാണ് ഇദ്ദേഹം. ഹിറ്റ്‌ലറുടെ ജന്മസ്ഥലമായ മ്യൂണിക്കില്‍ 18 മാസം നീണ്ട വിചാരണയില്‍ വീല്‍ചെയറില്‍ പലപ്പോഴും അവശനായാണ് ഇദ്ദേഹം ഹാജരായത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on നാസി വംശഹത്യയിലെ പ്രതി ദെംജാന്‍ജുക് അന്തരിച്ചു

ഗദ്ദാഫിയുടെ രഹസ്യാന്വേഷണ മേധാവി അറസ്റ്റില്‍

March 18th, 2012

Abdullah-al-Senussi-epathram

നവാക്‌സോട്ട്: വധിക്കപ്പെട്ട ലിബിയന്‍ നേതാവ് കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായും  ഗദ്ദാഫിയുടെ അടുത്ത ബന്ധുവും കൂട്ടാളിയുമായിരുന്ന അബ്ദുള്ള അല്‍ സനൂസി(63) പിടിയിലായി. ആഫ്രിക്കന്‍രാജ്യമായ മൗറിറ്റാനിയയില  വെച്ചാണ്‍ അറസ്റ്റിലായത്.

ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് ‍ സ്ഥാനഭ്രഷ്ടനായപ്പോഴാണ് സനൂസി  ലിബിയ വിട്ടത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റു വാറന്റ് വച്ചിരുന്നു. മൊറോക്കോയിലെ കാസബ്ലാങ്കയില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സനൂസി പിടിയിലായതെന്ന് മൗറിറ്റാനിയയിലെ സുരക്ഷാഅധികൃതര്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര കോടതിയോ ലിബിയയിലെ പുതിയ ഭരണകൂടമോ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

Comments Off on ഗദ്ദാഫിയുടെ രഹസ്യാന്വേഷണ മേധാവി അറസ്റ്റില്‍

ഹോളീവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണി അറസ്റ്റില്‍

March 17th, 2012

george_clooney-epathram
വാഷിംഗ്‌ടണ്‍: വാഷിംഗ്‌ടണ്‍ ഡി. സിയിലെ സുഡാന്‍ എംബസിയ്‌ക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്‍കിയതിയതിനു ‌ ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണിയെ യുഎസ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കൂടാതെ  ക്ലൂണിയ്‌ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിതാവ്‌ നിക്കിനെയും ഒരു കൂട്ടം യു. എസ്‌ നിയമ നിര്‍മ്മാതാക്കളേയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിരുന്നു.  എന്നാല്‍ കസ്‌റ്റഡിയിലെടുത്തവരെ നൂറു ഡോളറിന്റെ ജാമ്യത്തില്‍ ഉടന്‍തന്നെ വിട്ടയച്ചതായി വാഷിംഗ്‌ടണ്‍ പോലീസ്‌ അറിയിച്ചു. സുഡാനില്‍ നിന്നു ദക്ഷിണ സുഡാന്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും വഷളായ നിലയിലാണ്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ഹോളീവുഡ്‌ നടന്‍ ജോര്‍ജ്‌ ക്ലൂണി അറസ്റ്റില്‍

അസ്സദ് കൊലപാതകി : സർക്കോസി

March 15th, 2012

nicolas-sarkozy-epathram

പാരീസ് : സിറിയൻ പ്രസിഡണ്ട് ഒരു കൊലപാതകിയെ പോലെയാണ് പെരുമാറുന്നത് എന്നും അദ്ദേഹത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണം എന്നും ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സർക്കോസി അഭിപ്രായപ്പെട്ടു. സിറിയയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ സിറിയയിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകുവാനും സിറിയയിലേക്ക് സഹായം എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

സിറിയയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ റഷ്യയും ചൈനയും വീറ്റൊ ചെയ്ത സാഹചര്യത്തിൽ സിറിയയിൽ നടക്കുന്ന അക്രമങ്ങൾക്ക് ഒരറുതി വരുത്താനായി ഇനിയെന്ത് ചെയ്യാനാവും എന്ന കാര്യം പരിശോധിക്കാനായി സുരക്ഷാ സമിതി അംഗങ്ങൾ യോഗം ചേരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എന്‍. പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക പീഢനക്കേസില്‍ ജയിലില്‍

March 14th, 2012
UN-pakistani-peacekeepers-epathram
ഹെയ്തി‍: ഹെയ്തിയില്‍ യു. എന്‍. സമാധാനസേനയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഢനക്കേസില്‍ അറസ്റ്റു ചെയ്തു. 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് ഉപയോഗിച്ചതായാണ് കേസ്.  കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ജയിലില്‍ അടച്ചു. ഗൊനൈവ്സ് നഗരത്തിലെ യു.എന്‍. ക്യാമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ഈ പാക്കിസ്ഥാന്‍ സൈനികര്‍. ഹെയ്തിയിലെ യു. എന്‍. സമാധാനശ്രമങ്ങള്‍ക്ക് ഇത്തരം ആരോപണങ്ങള്‍ തിരിച്ചടിയാകുവാന്‍ ഇടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on യു. എന്‍. പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക പീഢനക്കേസില്‍ ജയിലില്‍

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പ്രത്യേകം ഇന്റർനെറ്റ് കഫെ

March 13th, 2012

afghanistan-womens-internet-cafe-epathram

കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മാത്രമായി ഇന്റർനെറ്റ് കഫെ പ്രവർത്തനം ആരംഭിച്ചു. പുരുഷന്മാരുടെ അസുഖകരമായ നോട്ടത്തിൽ നിന്നും അസഹനീയമായ കമന്റ് അടികളിൽ നിന്നും ഒഴിവായി സ്വസ്ഥമായി ഇന്റർനെറ്റ് ഉപയോഗിക്കുവാനുള്ള സൌകര്യമാണ് ഇതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ലഭ്യമായത് എന്ന് കഫെ നടത്തിപ്പുകാരായ സ്ത്രീകൾ പറയുന്നു. ഇവിടത്തെ ജോലിക്കാർ മുഴുവനും സ്ത്രീകളാണ്. യംഗ് വിമൻ ഫോർ ചേയിഞ്ച് എന്ന സ്ത്രീ സംഘടനയാണ് ഈ കഫെയുടെ നടത്തിപ്പുകാർ.

വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്തൃ മാതാപിതാക്കളാൽ ക്രൂരമായി മർദ്ദിക്കപ്പെട്ട പതിനഞ്ചുകാരിയായ പെൺകുട്ടിയായ സഹർ ഗുൾ ന്റെ പേരാണ് ഇന്റർനെറ്റ് കഫെയ്ക്ക് ഇട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയുള്ള എത്രയോ സഹർ ഗുൾമാർ ഉണ്ട് എന്നും നിത്യേന സ്ത്രീകൾ അക്രമിക്കപ്പെടുന്നു എന്നും കഫെ നടത്തുന്നവർ അറിയിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 2611121320»|

« Previous Page« Previous « ഹ്യൂഗോ ഷവേസ് ചികിത്സ കഴിഞ്ഞ് വെനസ്വേലയിലേക്ക് തിരിച്ചു വരുന്നു
Next »Next Page » യു. എന്‍. പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക പീഢനക്കേസില്‍ ജയിലില്‍ »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine