ഇറാഖില്‍ മൂന്നിടത്ത് സ്ഫോടനം 57 മരണം

December 22nd, 2011

Iraq-explosion-epathram

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും, അല്ലാവി, ബാബുല്‍ മുഅ്തം, ഷുവാല തുടങ്ങിയ സമീപപ്രദേശങ്ങളിലുമുണ്ടായ സ്ഫോടന പരമ്പരകളില്‍ 57പേര്‍ മരിച്ചതായി ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് താരിഖ് പറഞ്ഞു. 176 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡരികില്‍ കാറുകളിലും മറ്റ് വാഹനങ്ങളിലുമായി സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത് എന്ന് കരുതുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാക്കില്‍ നിന്ന് യു. എസ് സേന പിന്‍വാങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ സ്ഫോടന പരമ്പരയാണ് ഇത്.

-

വായിക്കുക: , ,

Comments Off on ഇറാഖില്‍ മൂന്നിടത്ത് സ്ഫോടനം 57 മരണം

ടുണീഷ്യന്‍ പ്രസിഡണ്ടായി മോണ്‍സെഫ് മര്‍സൗക്കി തെരെഞ്ഞെടുക്കപെട്ടു

December 13th, 2011

monsef-marzouki-epathram

ട്യൂണിഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ടുണീഷ്യന്‍ ഏകാധിപതി സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിയുടെ കടുത്ത എതിരാളിയായിരുന്ന വിമത നേതാവ് മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 217 അംഗ അസംബ്ലിയില്‍ മര്‍സൗക്കിക്ക് 153 പേരുടെ പിന്തുണയുണ്ടായിരുന്നു. ചൊവ്വാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മര്‍സൗക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 66 കാരനായ മര്‍സൗക്കി മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്ടറുമാണ്. ബെന്‍ അലിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദീര്‍ഘകാലം പ്രവാസിയായി  ഫ്രാന്‍സില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അറബി, ഫ്രഞ്ച് ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ കടുത്ത ആരാധകനാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോംഗോയില്‍ വീണ്ടും ജോസഫ്‌ കബില അധികാരത്തില്‍

December 10th, 2011

joseph-kabila-epathram

കിന്‍ഷാസ: കോംഗോയില്‍ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ്‌ ജോസഫ്‌ കബില 49% വോട്ടുകളോടെ അധികാരം ഉറപ്പിച്ചു. പ്രതിപക്ഷ നേതാവ്‌ എറ്റീന്‍ ഷിസെകെദിക്ക്‌ 32 % വോട്ടുകളാണ് ലഭിച്ചത്‌. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന്‌ ആരോപിച്ച 78 കാരനായ ഷിസെകെദി താനാണ് യഥാര്‍ത്ഥ വിജയിയെന്ന്‌ സ്വയം പ്രഖ്യാപിച്ചകൊണ്ട് കബില വിജയിച്ചു എന്ന തെരഞ്ഞെടുപ്പ്‌ ഫലം തള്ളി കളഞ്ഞു. മത്സരിച്ച മറ്റ്‌ ആറ്‌ സ്‌ഥാനാര്‍ഥികള്‍ ബാക്കി വോട്ടുകള്‍ പങ്കിട്ടു. പോള്‍ ചെയ്‌തതില്‍ 54 ശതമാനം വോട്ടുകള്‍ താന്‍ നേടിയിട്ടുണ്ടെന്നും കബിലയ്‌ക്ക് 26% മാത്രമാണ്‌ ലഭിച്ചതെന്നും അവകാശപ്പെട്ടുകൊണ്ട് ഷിസെകെദിയുടെ അനുയായികള്‍ തെരുവുകളില്‍ പ്രകടനം നടത്തി. പ്രതിപക്ഷം തെരുവിലിറങ്ങിയതോടെ സംഘര്‍ഷാവസ്‌ഥ പലയിടത്തും നിലനില്‍ക്കുകയാണ്‌.

-

വായിക്കുക:

Comments Off on കോംഗോയില്‍ വീണ്ടും ജോസഫ്‌ കബില അധികാരത്തില്‍

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു മരണം

December 7th, 2011

gaza-airstrike-epathram

ഗസ്സാസിറ്റി: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യാമാക്രമണത്തില്‍ 22കാരനായ ഇസ്മാഈല്‍ അല്‍ അരീര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ഗസ്സാ സിറ്റിയിലെ ബഫര്‍സോണിലേയ്ക്കു ഇസ്രായേല്‍ സൈന്യം കടന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ആദം അബു സാല്‍മിയ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിനു നേരേ റോക്കറ്റാക്രമണം നടത്താന്‍ പദ്ധതിയിട്ട പോരാളികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ വക്താവ് അറിയിച്ചു. ഇസ്രായേലിനെതിരെ ആയുധമെടുക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം

December 7th, 2011

Libya-weapons-epathramട്രിപ്പോളി: ലിബിയയില്‍ ആഭ്യന്തരയുദ്ധകാലത്ത് മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ സേനയില്‍ നിന്നു വിമത പോരാളികള്‍ പിടിച്ചെടുത്ത ആയുധങ്ങളും മറ്റു വഴികളിലൂടെ സ്വന്തമാക്കി കൈവശംവച്ചിരിക്കുന്ന ആയുധങ്ങളും ഡിസംബര്‍ അവസാനത്തോടെ സൈന്യത്തിനു കൈമാറാന്‍ ഭരണനേതൃത്വം ലിബിയന്‍ ജനതക്ക് അന്ത്യശാസനം നല്‍കി. ഗദ്ദാഫി യുഗത്തിനു അന്ത്യംകുറിച്ച എട്ടു മാസം നീണ്ട് നിന്ന സായുധപോരാട്ടത്തിനു ശേഷവും വലിയ ഒരു വിഭാഗം ഇപ്പോഴും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കനത്ത സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട് ആയുധം സൈന്യത്തിനു കൈമാറിയ ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിപ്പോകണമെന്ന് ട്രിപ്പോളി നഗരമേധാവി അബ്ദുല്‍ റഫീക്ക് ബു ഹജ്ജാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് നല്‍കിയ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല എങ്കില്‍ ആയുധം കൈവശംവച്ചിരിക്കുന്ന 75 ശതമാനം തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും വീണ്ടുമൊരു ആഭ്യന്തര കലാപത്തിനു തിരികൊളുത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

-

വായിക്കുക: , ,

Comments Off on ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം

വ്യോമതാവളത്തില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് യു.എസിന് പാക് അന്ത്യശാസനം

November 28th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: നാറ്റോയുടെ ആക്രമണത്തില്‍ 28 സൈനികര്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് അമേരിക്കയുമായുള്ള സൈനിക സഹകരണ ബന്ധം പുനഃപരിശോധിക്കണമെന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി ആവശ്യപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലെ ശംസി വ്യോമ സേനാതാവളത്തില്‍നിന്ന് 15 ദിവസത്തിനകം പിന്മാറാന്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് അന്ത്യശാസനം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതോടെ ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അമേരിക്കയുമായും നാറ്റോയുമായുള്ള സൈനിക ബന്ധം, ഇന്‍റലിജന്‍സ് സഹകരണം എന്നിവ പുനഃപരിശോധിക്കാന്‍ പാക് അധികൃതര്‍ ഉത്തരവിട്ടു. യൂസുഫ് റസാ ഗീലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിരോധ സമിതി യോഗത്തിലാണ് ഈ പുതിയ തീരുമാനം എടുത്തത്‌. രാജ്യത്തിന്‍റെ പരമാധികാരത്തേയും സൈനിക സുരക്ഷിതത്വത്തേയും ഹനിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. നാറ്റോയുടെ ആക്രമണത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം, പാക് സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ നാറ്റോ മേധാവി ആന്‍ഡേഴ്സ് ഫോഗ് റാസ്മുസ്സന്‍ ഖേദം പ്രകടിപ്പിച്ചു. അനിഷ്ട സംഭവത്തെ സംബന്ധിച്ച് അന്താരാഷ്ട്ര സേന അന്വേഷണം ആരംഭിച്ചതായി പാക് പ്രധാനമന്ത്രിക്കയച്ച കത്തില്‍ നാറ്റോ മേധാവി വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യെമനില്‍ രൂക്ഷമായ പോരാട്ടം

November 26th, 2011

സനാ: യെമന്‍ സമാധാന ഉടമ്പടിക്ക് വക്കിലെത്തി നില്‍ക്കെ തലസ്ഥാനമായ സനായില്‍ വിമതസൈനികരും പ്രസിഡന്റ് അലി അബ്ദുള്ള സാലിയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മില്‍ വീണ്ടും രൂക്ഷ ഏറ്റുമുട്ടല്‍. ജനറല്‍ അലി മൊഹ്‌സെന്‍ അല്‍-അമര്‍ നയിക്കുന്ന വിമത സൈനികരെ നയിക്കുന്നത്. യമന്‍ സുരക്ഷാ സൈനികരെ സാലിയുടെ മരുമകന്‍ യെഹ്യയും നയിക്കുന്നു. ഇവര്‍ തമ്മിലാണ് യന്ത്രത്തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെ ഏറ്റുമുട്ടിയത്. പ്രസിഡന്റ് അലി അബ്ദുള്ള സാലി സ്ഥാനമൊഴിയുന്നതിനുള്ള കരാറില്‍ രണ്ടു ദിവസം മുന്‍പ് ഒപ്പുവെച്ചെങ്കിലും യെമനിലെ സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ലെന്നാണ് ഏറ്റുമുട്ടല്‍ സൂചിപ്പിക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യമനില്‍ അധികാര കൈമാറ്റ ഉടമ്പടി

November 24th, 2011

വാഷിംഗ്ടണ്‍: യെമനില്‍ നടപ്പിലാകാന്‍ ഉദ്ദേശിക്കുന്ന അധികാര കൈമാറ്റ ഉടമ്പടിയെ അമേരിക്ക സ്വാഗതം ചെയ്തു. സമാധാനപരമായ അധികാര കൈമാറ്റത്തിന് വേദിയൊരുക്കിയതില്‍ യെമന്‍ ഭരണകൂടത്തെയും പ്രതിപക്ഷ കക്ഷികളെയും പ്രശംസിക്കുന്നതായി യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.ഈ ഉടമ്പട യെമന്‍ ജനതയെ സംബന്ധിച്ച് നിര്‍ണായക ചവിട്ടുപടിയാകുമെന്നും, കലാപത്തില്‍ നിന്ന് പിന്‍മാറി എത്രയും വേഗം സുതാര്യത നടപ്പിലാക്കണമെന്ന് യെമനിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നതായും മാര്‍ക്ക് ടോണര്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ല: അസദ്

November 21st, 2011

ദമാസ്കസ്: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദ് വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുകയും ആഭ്യന്തര യുദ്ധമായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ് എന്ന് ബഷാര്‍ ആസാദ്‌ തന്നെ സമ്മതിക്കുന്നു. പക്ഷെ രാജ്യത്തിനെതിരെ ആയുധമെടുത്തിരിക്കുന്ന ശക്തികളെ ചെറുത്തു തോല്‍പ്പിക്കുമെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപരോധം ഒഴിവാക്കാന്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അറബ് ലീഗ് നല്‍കിയ അന്തിമ സമയം ശനിയാഴ്ച രാത്രി അവസാനിച്ചതിന് ശേഷമാണ് അസദിന്റെ ഈ പ്രഖ്യാപനം. പ്രശ്നത്തിന് നയതന്ത്ര പരിഹാരം കാണാനാണ് ഇപ്പോഴും അറബ് ലീഗ് ശ്രമം. സമാധാന ഉടമ്പടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിറിയ മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അറബ് ലീഗ് തള്ളിയിട്ടുണ്ട്. 500 നിരീക്ഷകര്‍ക്കു പകരം 40 പേരെ സ്വീകരിക്കാമെന്ന നിര്‍ദ്ദേശമാണ് നിരാകരിച്ചിരിക്കുന്നത്. എന്നാല്‍ ദമാസ്കസില്‍ പോരാട്ടം രൂക്ഷമായതായാണ് റിപ്പോര്‍ട്ട് സൈനിക വെടിവെപ്പിലും മറ്റും ശനിയാഴ്ച 27 പേരാണ് കൊല്ലപ്പെട്ടു. കൂറുമാറിയ സൈനികരുടെ സഹായത്തോടെ പ്രക്ഷോഭകര്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തലസ്ഥാനമായ ദമസ്കസില്‍ ഭരണകക്ഷിയുടെ കെട്ടിടത്തിന് നേരെ ഗ്രനേഡാക്രമണമുണ്ടായി. മാര്‍ച്ചില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായാണ് തലസ്ഥാന നഗരിയില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്. ഹമായില്‍ രഹസ്യാന്വേണ ഉദ്യോഗസ്ഥരുടെ കാറിന് നേരെ കൂറുമാറിയ സൈനികര്‍ നടത്തിയ ഒളിയാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

എന്നാല്‍ സിറിയയിലെ ബാഹ്യ സൈനിക ഇടപെടല്‍ ഗള്‍ഫ്‌ മേഖലയെ മുഴുവന്‍ അപകടത്തിലാക്കുമെന്നാണ് അറബ് നേതാക്കളുടെ വിലയിരുത്തപ്പെടുന്നത്‍. സിരിയക്കെതിരെ ഉപരോധ മേര്‍പ്പെടുത്തുന്നതിനോട് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യതാസമുണ്ട്. അറബ് ലീഗ് മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ സിറിയ തത്വത്തില്‍ അംഗീകരിച്ച സ്ഥിതിക്ക് കൂടുതല്‍ ശക്തമായ നിലപാടിലേക്ക് പോകാതെ നയതത്രപരമായി കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാകും ഗള്‍ഫ്‌ മേഖലക്ക് നല്ലതെന്ന അഭിപ്രായവും അറബ് ലീഗില്‍ ഉയര്‍ന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാള്‍സ്ട്രീറ്റ്‌ സമരം നിരവധി പേര്‍ അറസ്റ്റില്‍

November 19th, 2011

Wall_Steet_protestors-epathram

ന്യൂയോര്‍ക്: അമേരിക്കയില്‍ കുത്തകവിരുദ്ധ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സമരത്തിന്‍റെ 60ാം ദിനത്തിലും കൂടുതല്‍ ജനങ്ങള്‍ സമരമുഖത്ത് എത്തിയതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരം രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മുന്നൂറോളം ആളുകളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സുക്കോട്ടി പാര്‍ക്കില്‍ ക്യാമ്പ് ചെയ്തിരുന്ന ഇരുന്നൂറോളം സമരക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്‌. സമരം ആരംഭിച്ചതില്‍ പിന്നെ ഇവിടെ ഏകദേശം ആയിരത്തോളം സമരക്കാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ന്യൂയോര്‍ക്കിന് പുറമെ, മിയാമി, ബോസ്റ്റണ്‍, ലോസ് ആഞ്ജലസ് തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞദിവസം ശക്തമായ സമരങ്ങള്‍ നടന്നു. ഇവിടെയും നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലാണ് കഴിഞ്ഞദിവസം നടന്ന വന്‍ പ്രതിഷേധ പ്രകടനം അരങ്ങേറിയത് ഇത് അമേരിക്കയിലെ ഭരണാധികാരികളെ ഞെട്ടിപ്പിച്ചിരുന്നു. സ്റ്റോക് എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രകടനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ്‌ പൊലീസ് തടഞ്ഞു. ഇവിടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക് മേയര്‍ മിഖായേല്‍ ബ്ളുംബെര്‍ഗ് പറഞ്ഞു. ന്യൂയോര്‍ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെന്‍റ് ലൂയിസിലും ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. ലോസ് ആഞ്ജലസില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകരില്‍ 80 ആളുകളെ അറസ്റ്റ് ചെയ്തു.ഇവിടെ ബാങ്ക് ഓഫ് അമേരിക്ക ഉപരോധിക്കാന്‍ ശ്രമിച്ച സമരക്കാരാണ് അറസ്റ്റ് വരിച്ചത്. ഷികാഗോയിലെ തോംസണ്‍ പാര്‍ക്കിലും മുന്നൂറോളം സമരക്കാര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തി. ഡാളസ്, പോര്‍ട്ട്ലന്‍ഡ് എന്നിവിടങ്ങളിലും സമരങ്ങള്‍ അരങ്ങേറി. കഴിഞ്ഞയാഴ്ച ഇവിടെനിന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ഒഴിപ്പിക്കുകയും ടെന്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പോര്‍ട്ട്ലാന്‍ഡില്‍ 20 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലും അഞ്ഞൂറോളം പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്ന ക്യാമ്പും പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 148910»|

« Previous Page« Previous « അമേരിക്കയില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ
Next »Next Page » ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine