
പാരീസ് : ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സൗദി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ പൊതുവെയും ഫ്രാന്‍സില്‍ പ്രത്യേകിച്ചും പോലീസ് സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി ഗൌരവമായി തന്നെയാണ് തങ്ങള്‍ കാണുന്നത് എന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
യൂറോപ്പില്‍ അല്‍ഖായിദ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ ഒരു ജര്‍മ്മന്‍ അല്‍ഖായിദ അംഗം ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സ്, ജെര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.
ഈഫല്‍ ഗോപുരം, നോത്രദാം കത്തീഡ്രല്‍, ബര്‍ലിനിലെ ബ്രാണ്ടന്‍ബര്‍ഗ് ഗേറ്റ് എന്നിങ്ങനെ നിരവധി ലോക പ്രശസ്ത വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അല്‍ഖായിദയ്ക്ക് പദ്ധതിയുണ്ട് എന്ന് സൂചനയുണ്ട്.
2008ല്‍ മുംബയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ശൈലിയിലുള്ള ഒരു വ്യാപകമായ വെടിവെപ്പ് നടക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കാണിച്ചു അമേരിക്ക, ജപ്പാന്‍, സ്പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാര്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനെതിരെ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.




ന്യൂഡല്‍ഹി : ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ മടി കാണിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐക്യ രാഷ്ട്ര സഭ വഴി സഹായം സ്വീകരിക്കാന്‍ തയ്യാറായി. 50 ലക്ഷം ഡോളറാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പദ്ധതി വഴി നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് ഔദ്യോഗികമായി അറിയിക്കുകയാണ് ചെയ്തത്. സഹായം ഇത്തരത്തില്‍ ഗതി തിരിച്ചു വിടുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സഹായം പാക്കിസ്ഥാന് ആവശ്യമാണെന്ന് വന്നാല്‍ അതും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. 

ബാംഗ്ലൂര്‍ : പാക്കിസ്ഥാന്‍ ആഗോള ഭീകര കേന്ദ്രമായി വര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും ഭീകരരുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ അധികൃതരെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചു നടത്തിയ ഈ പരാമര്‍ശം പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരെ സഹായിക്കുന്നതിന്റെ തെളിവുകള്‍ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റ് പുറത്തു വിട്ടതിന്റെ പിന്നാലെ ആണെന്നത് ശ്രദ്ധേയമാണ്.
പാക് ചാര സംഘടനയായ ഐ. എസ്. ഐ. ഇന്ത്യന്‍ വ്യാജ നോട്ടുകള്‍ അച്ചടിച്ച് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അയക്കുന്നതായി അതിര്‍ത്തിയില്‍ പിടിയിലായ പാക് പൌരന്മാര്‍ വെളിപ്പെടുത്തി. ഐ. എസ്. ഐ. യുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തന്നെ പ്രസ്സുകളിലാണ് ഈ വ്യാജ കറന്‍സി അച്ചടിക്കുന്നത് എന്നും ഇവര്‍ വെളിപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാനികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടയില്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറന്‍സികള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി. വ്യാജ നോട്ടുകള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് കടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വെയ്ക്കുക എന്നതാണ് പാക്കിസ്ഥാന്‍ ചാര സംഘടനയുടെ ലക്ഷ്യം.
പാക്കിസ്ഥാന് ചാര സംഘടനയായ ഐ. എസ്. ഐ. യുടെ പ്രവിശ്യാ കേന്ദ്രത്തിനു നേരെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന നടപടികളില്‍ ഐ. എസ്. ഐ. മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പേഷാവറിനു തെക്കു കിഴക്കുള്ള ബന്നു ജില്ലയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പോലീസുകാരും ഉള്‍പ്പെടുന്നു. കാറില്‍ പാഞ്ഞു വന്ന ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്.
























