വാഷിങ്ടണ്‍: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അല്‍ ഖ്വയ്ദയുടെ പുതിയ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കും ഉസാമാക്കുണ്ടായ അന്ത്യം തന്നെ യായിരിക്കുമെന്നും, ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെ സവാഹിരിയേയും വധിക്കാന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രന്നന്‍ പറഞ്ഞു. ഉസാമയെ വധിച്ച് ഒരു വര്ഷം തികയുന്ന അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മെയ് രണ്ടിനാണ് അബത്താബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ വീട്ടിലേക്കു നുഴഞ്ഞു കയറി അമേരിക്കന്‍ പട്ടാളം വെടിവെച്ചിട്ടത്. ഇത്തവണത്തെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധമാണ് ഉസാമ വധം.