അമേരിക്കയുമായി എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചു താലിബാന്‍

March 16th, 2012

taliban escape-epathram

കാബൂള്‍: നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ചുനില്‍ക്കാത്ത അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്തനിലെ സംഭവ വികാസങ്ങളെക്കുറിച്ച്  അമേരിക്കയുമായി നടത്തിവരുന്ന എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചതായി താലിബാന്‍ വക്താവ് ഔദ്യാഗികമായി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു. ഇതോടെ കഴിഞ്ഞ മാസം ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ രാഷ്ട്രീയകാര്യാലയം തുറന്ന താലിബാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അവസാനിച്ചു. എന്നാല്‍ അഫ്ഗാന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി  ലിയോണ്‍ പനേറ്റയും അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും ചര്‍ച്ച തുടരുകയാണ്. അഫ്ഗാനിലെ ഗ്രാമങ്ങളില്‍നിന്നും  നാറ്റോ സേന പിന്‍വാങ്ങണമെന്ന് പ്രസിഡന്‍റ് ഹാമിദ് കര്‍സായി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on അമേരിക്കയുമായി എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചു താലിബാന്‍

മുഷ്‌റഫിന്‍റെ അറസ്‌റ്റിന് പാകിസ്ഥാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

March 1st, 2012

Pervez Musharraf-epathram

ഇസ്ലാമാബാദ് ‌:പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫിനെ അറസ്‌റ്റു ചെയ്യാന്‍ പാക്കിസ്‌ഥാന്‍ സര്‍ക്കാര്‍, ഇന്റര്‍പോളിന്റെ സഹായം തേടി. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസിലാണ്  മുഷറഫിനെതിരെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി പാക്കിസ്‌ഥാനിലെ ഫെഡറല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി ഇന്റര്‍പോള്‍ ഉദ്യോഗസ്‌ഥരെ സമീപിച്ചു എന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു‌.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, മരണം അമ്പതിലധികം

February 6th, 2012

PAKISTAN-FACTORY-explosion-epathram

ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തില്‍ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അമ്പതിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഫാക്ടറിയിലെ ഗ്യാസ്‌ ലീക്കിനെ തുടര്‍ന്ന് ബോയലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്‌. ഫാക്ടറിയും  സമീപമുള്ള നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പത്തോളം പേരെ രക്ഷപ്പെടുത്തി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര പേര്‍ കുടുങ്ങി ക്കിടക്കുന്നത് എന്ന് വ്യക്തമല്ല. അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഈ ഫാക്ടറിക്കെതിരെ സമീപ വാസികള്‍ നിരവധി തവണ പരാതി നല്‍കിയിരുന്നതായും നാട്ടുകാര്‍ പായുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ചത്‌ പാക്കിസ്ഥാനി ഡോക്ടര്‍

January 28th, 2012

osama-bin-laden-epathram

വാഷിംഗ്ടണ്‍ : ഒസാമാ ബിന്‍ ലാദനെ പിടികൂടാന്‍ തങ്ങളെ സഹായിച്ചത്‌ ഒരു പാക്കിസ്ഥാനി ഡോക്ടര്‍ ആണെന്ന് അമേരിക്കന്‍ ഡിഫന്‍സ്‌ സെക്രട്ടറി ലിയോണ്‍ പനേറ്റ വെളിപ്പെടുത്തി. അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യ്ക്ക് വേണ്ടി ഏറെ നാള്‍ പ്രവര്‍ത്തിച്ചു വന്ന ഷക്കീല്‍ അഫ്രീദി എന്ന പാക്കിസ്ഥാനി ഡോക്ടര്‍ ആണ് ബന്‍ ലാദനെ കണ്ടുപിടിക്കാന്‍ സഹായിച്ചത്‌. ഇയാള്‍ സി. ഐ. എ. യുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാനില്‍ ഒരു രോഗ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാള്‍ ശേഖരിച്ച ഡി. എന്‍. എ. സാമ്പിളുകള്‍ ബിന്‍ ലാദന്‍ പിടിക്കപ്പെട്ട വീട്ടുവളപ്പില്‍ ലാദന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്താനായി പരിശോധിക്കുകയുണ്ടായി.

സംഭവം പുറത്തായതോടെ ഡോക്ടറെ പാക്കിസ്ഥാനി അധികൃതര്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവ്‌ രാജ്യംവിട്ടു

January 23rd, 2012

farahnaz-ispahani-epathram

വാഷിങ്ടണ്‍:പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവായ ഫറാനസ് ഇസ്പഹാനി രാജ്യംവിട്ടു. ഐ. എസ്. ഐ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്നാണ് രാജ്യം വിട്ടതെന്ന് മുന്‍ നയതന്ത്ര പ്രതിനിധി ഹുസൈന്‍ ഹഖാനിയുടെ ഭാര്യയായ ഇസ്പഹാനി വെളിപ്പെടുത്തി. .
രഹസ്യരേഖാവിവാദവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്പഹാനിയുടെ  ഭര്‍ത്താവായ ഹുസൈന്‍ ഹഖാനിയാണെന്ന് മന്‍സൂര്‍ ഇജാസ് വെളിപ്പെടുത്തിയിരുന്നു. ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബതാബാദ് സംഭവത്തിനുശേഷം രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായേക്കുമെന്ന് ഭയന്ന സര്‍ദാരി യു.എസ്. സഹായം അഭ്യര്‍ഥിച്ച് മുന്‍ സംയുക്തസേനാ മേധാവി മൈക്ക് മുള്ളന് കത്തയച്ചു എന്നതാണ് രഹസ്യ രേഖാ വിവാദം. സര്‍ദാരിക്ക് വേണ്ടി കത്ത് തയ്യാറാക്കിയത് യു.എസ്സിലെ മുന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനിയാണെന്ന് വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അംബാസഡര്‍ സ്ഥാനം തെറിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെ   സമ്മര്‍ദ്ദത്തിലാക്കുന്നതിനാണ് ഐ.എസ്.ഐ തന്നെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന് ഇസ്പഹാനി വെളിപ്പെടുത്തിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അധികാരം ദുര്‍വിനിയോഗം ചെയ്തതിന് ഗീലാനിക്കെതിരെ ക്കേസ്

January 18th, 2012

Syed-Yousaf-Raza-Gilani-epathram

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്തു  എന്ന കേസ്. നിലവില്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന ഗീലാനിക്ക് ഇതൊരു ഇരട്ട പ്രഹരമാണ്.  നിയമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ട് ഗീലാനിക്കെതിരെ കേസെടുക്കാന്‍ രാജ്യത്തെ അഴിമതിനിരോധന ഏജന്‍സിയായ ‘നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ’ (എന്‍. എ. ബി.) ആലോചിക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. സര്‍ക്കാറുടമസ്ഥതയിലുള്ള പ്രമുഖ എണ്ണ-പ്രകൃതിവാതക സ്ഥാപനമായ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനിയുടെ ചെയര്‍മാനായി മുമ്പ് ഒരു കേസില്‍ കോടതി ശിക്ഷിച്ചിട്ടുള്ള അദ്‌നന്‍ ഖ്വാജയെ നിയമിച്ചതാണ് ഗീലാനിക്കു വിനയായിരിക്കുന്നത്. ആ നിലയ്ക്ക് അദ്ദേഹത്തെ നിയമിച്ചത് നിയമവിരുദ്ധവുമാണ്. പര്‍വെസ് മുഷറഫിന്റെ ഭരണകാലത്തു ഖ്വാജയും ഗീലാനിയും ഒരുമിച്ചാണു ജയിലില്‍ കഴിഞ്ഞിരുന്നത്. ഖ്വാജയുടേതടക്കം ഗീലാനി നടത്തിയ വിവിധ നിയമനങ്ങളുടെ സാധുത പരിശോധിക്കുമെന്ന് എന്‍. എ. ബി. മേധാവി ഫാസിഹ് ബുഖാരി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്ക് പ്രധാനമന്ത്രി ഗിലാനിക്കെതിരെ കോടതിയലക്ഷ്യ കേസ്

January 16th, 2012
Asif-Ali-Zardari-epathram
ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യുസുഫ് റാസാ ഗീലാനിക്കെതിരെ പാക്കിസ്ഥാന്‍ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു. അഴിമതി ആരോപണങ്ങളില്‍ നിന്നും പ്രസിഡണ്ടിന് നിയമ പരിരക്ഷ നല്‍കുന്ന  ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് നടപ്പാക്കിയതിനതിനാണ് കേസ്. ജനുവരി 19ന് കോടതിയില്‍ ഹാജരാകുവാനാണ് ഏഴംഗ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 2009-ല്‍ ഈ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.    2007-ല്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് അധികാരത്തില്‍ ഇരിക്കുമ്പോളാണ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ഈ ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തില്‍ അധികാരമൊഴിഞ്ഞ സമയത്ത് വിചാരണയ്ക്ക് വിധേയനകാതെ പര്‍വേസ് മുഷാറഫിന് രാജ്യം വിട്ടു പോകുവാന്‍ സാധിച്ചു. ഇതിന്റെ പിന്‍‌ബലത്തിലാണ് ബേനസീര്‍ ബൂട്ടോ രാജ്യത്തേക്ക് തിരിച്ചു വന്നതും സര്‍ദാരിക്ക് പ്രധാനമന്ത്രിയാകുവാന്‍ സാധിച്ചതും.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സര്‍ദാരി ചികിത്സക്കായി ദുബൈയില്‍

January 12th, 2012

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ  പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ചികിത്സക്കായി ദുബൈയിലേക്ക് പോയതായി റിപ്പോര്‍ട്ട്.  മുന്‍ പ്രസിഡന്റ് മുശര്‍റഫുമായി സര്‍ദാരി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.   സര്‍ദാരിയും ഗീലാനിയും രാജി വെക്കണമെന്ന ആവശ്യം പാകിസ്താനില്‍ ശക്തി പ്രാപിക്കുകയാണ്. മുന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റവും, സൈന്യവും ഭരണകൂടവും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലും പാകിസ്ഥാനിലെ പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കി യിരിക്കുകയാണ്. എന്നാല്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തങ്ങള്‍ പര്യാപ്തരാണെന്ന നിലപാടിലാണ് പാക് ഭരണകൂടം

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാകിസ്താനില്‍ വീണ്ടും യു.എസ് ഡ്രോണ്‍ ആക്രമണം നാലു പേര്‍ മരിച്ചു

January 11th, 2012

Predator-Drone-epathram

ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും യു. എസ് ഡ്രോണ്‍ ആക്രമണം നടത്തി, ഈ പൈലറ്റില്ലാ വിമാനാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താനിലെ ഗ്രാമ പ്രദേശമായ മിറാന്‍ഷായില്‍  ഒരു വീടിനെ ലക്ഷ്യമിട്ടാണ് യു. എസ് ആക്രമണം നടത്തിയത്. രണ്ടു മിസൈലുകളാണ് വീടിനെ ലക്ഷ്യമാക്കി പ്രയോഗിച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചു. കഴിഞ്ഞ നവംബറില്‍  24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നയതന്ത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ആക്രമണം അമേരിക്കന്‍ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാക്കാനാണ് സാധ്യത. അമേരിക്ക നടത്തിയ ആക്രമണത്തില്‍ പാക്‌ ജനത ക്ഷുഭിതരാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പാക്കിസ്ഥാന്‍

January 8th, 2012

jammu-kashmir-line-of-control-epathram

ഇസ്‌ലാമാബാദ് : ജമ്മു കാശ്മീര്‍ തര്‍ക്ക ഭൂമിയാണെന്നും, ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും പാക്കിസ്ഥാന്‍ വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വെബ് സൈറ്റിലെ ഭൂപടത്തില്‍ ജമ്മു കാശ്മീരിനെ തെറ്റായി ചിത്രീകരിച്ചതിന് എതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഭൂപടം ശരിയാക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രതികരിച്ചത്‌. ഐക്യ രാഷ്ട്ര സഭയുടെ പരിഗണനയിലുള്ള തര്‍ക്ക ഭൂമിയാണ് ജമ്മു കാശ്മീര്‍. ഇതിന്റെ അന്തിമ നില ഇനിയും തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 1567810»|

« Previous Page« Previous « അമേരിക്കയില്‍ 3 തീവണ്ടികള്‍ കൂട്ടിയിടിച്ചു
Next »Next Page » സോമാലിയയില്‍ കെനിയ വ്യോമാക്രണം നടത്തി നിരവധി മരണം »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine