പാക്കിസ്ഥാനില്‍ പ്രളയം: 88 പേര്‍ മരിച്ചു

September 6th, 2011

pakistan floods-epathram

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 88 പേര്‍ മരിച്ചു. എണ്‍പതു ലക്ഷം പേര്‍ ദുരിതത്തിലായി‍. സിന്ധ്, പഞ്ചാബ് പ്രവിശ്യകളെയാണു ദുരന്തം ബാധിച്ചത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.  കര, നാവികസേനകളുടെയും യുഎന്‍ ഏജന്‍സികളുടെയും നേതൃത്വത്തിലാണ്‌ പ്രളയബാധിതമേഖലകളില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്‌. വീടു നഷ്ടമായവരെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചതായി ദുരിത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ സഫര്‍ ഇക്ബാല്‍ കാദിര്  പറഞ്ഞു‍. ഇവര്‍ക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നുണ്ട്.
അതേസമയം പഞ്ചാബ്‌ പ്രവിശ്യയില്‍ 1500 പേര്‍ക്ക്‌ ഡെങ്കിപനിയുടെ ലക്ഷണം കണ്‌ടെത്തിയത്‌ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്‌ട്‌. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ നടപടികളെടുത്തു വരുന്നു. വരും ദിവസങ്ങളിലും പാക്കിസ്ഥാനില്‍ കനത്ത മഴ തുടരുമെന്നാണ്‌ പ്രവചനം. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലുണ്‌ടായ കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 2000ത്തോളംപേര്‍ പാക്കിസ്ഥാനില്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും യു.എസ് മിസൈല്‍ ആക്രമണം

September 5th, 2011

Predator-Drone-epathram

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് പൈലറ്റ്‌ ഇല്ലാത്ത ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്‌ . ഈ വര്‍ഷത്തെ അമ്പതാമത്തെ ആക്രമണമാണിത്. 451 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കറാച്ചി കലാപത്തില്‍ മരണം 400 കവിഞ്ഞു

August 21st, 2011

karachi-riots-epathram

കറാച്ചി: കറാച്ചിയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. പാകിസ്താന്റെ വാണിജ്യ നഗരമായ കറാച്ചിയില്‍ പോലീസ് വാന്‍ തടഞ്ഞുനിര്‍ത്തി ആറ് പോലീസുകാരെ വെടിവെച്ചുകൊന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേറ്റു. കൊറാംഗിയിലെ ചക്രാ ഗോത്തില്‍ വെച്ചാണ് വെള്ളിയാഴ്ച രാത്രി ഒരുസംഘം ആളുകള്‍ പോലീസുകാര്‍ക്കുനേരേ ആക്രമണം നടത്തിയത്. വാന്‍ തടഞ്ഞുവെച്ച ശേഷം പോലീസുകാരെ പുറത്തിറക്കി വെടിവെക്കുകയായിരുന്നു. പോലീസുകാര്‍ തിരിച്ചടിച്ചപ്പോള്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലായി നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മുത്താഹിദാ ക്വാമി മൂവ്‌മെന്റും അവാമി നാഷണല്‍ പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ, സാമുദായിക ഭിന്നതകളാണ് ഇവിടത്തെ സംഘര്‍ഷത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട് .

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ കലാപം: 25 പേര്‍ കൊല്ലപ്പെട്ടു

August 2nd, 2011

karachi-violence-epathram

കറാച്ചി : പാകിസ്താനിലെ കറാച്ചിയില്‍ ഇന്നുപുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നുദിവസമായി തുടരുന്ന രാഷ്ട്രീയ സാമുദായിക സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.സംഘര്‍ഷം നേരിടാനായി പോലീസ് നഗരത്തില്‍ പലയിടത്തും വെടിവെപ്പ് നടത്തി.

വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ സമാധാന പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന് അയവു വരുത്താനായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, മുത്താഹിദ ക്വാമി മൂവ്‌മെന്റ്, അവാമി നാഷണല്‍ പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സമാധാന റാലികള്‍ നടത്തിയിരുന്നു.

ഇന്ത്യ-പാക് വിഭജനകാലത്തു പാകിസ്ഥാനിലേക്കു കുടിയേറിയവരുടെ അനന്തര തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇടയ്ക്കിടെ അക്രമത്തിന് കാരണമാകുന്നത്. ജൂലായ് ആദ്യം തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതേവരെ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു.എസ്സും ബ്രിട്ടനും ചേര്‍ന്ന് പാകിസ്ഥാന്റെ ആണവശേഷി നേടാനുള്ള നീക്കം തടയാന്‍ ശ്രമിച്ചിരുന്നു

July 29th, 2011

വാഷിങ്ടണ്‍: 1970-കളില്‍ ആണവായുധം നിര്‍മിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ക്കു തടയിടാന്‍ അമേരിക്കയും ബ്രിട്ടനും രഹസ്യനീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. 1970-കളുടെ അവസാനദശയിലാണു പാകിസ്താന്‍ ആണവായുധനിര്‍മാണത്തിനുള്ള ശ്രമങ്ങളാരംഭിച്ചത്. പാകിസ്താന് ആണവ സാമഗ്രികളോ സാങ്കേതികവിദ്യയോ നല്‍കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 1978 നവംബറില്‍ അമേരിക്കയും ബ്രിട്ടനും എന്‍. എസ്. ജി. (ആണവ വിതരണ രാജ്യങ്ങളുടെ സംഘടന)യിലെ മറ്റു രാജ്യങ്ങള്‍ക്കു കത്തയച്ചിരുന്നതായി യു.എസ്. രേഖകള്‍ വ്യക്തമാക്കുന്നു. അതേ സമയം, ആണവായുധമുണ്ടാക്കാനുള്ള പാക് നീക്കത്തെപ്പറ്റി ഇന്ത്യയെ അറിയിക്കേണ്ടെന്ന് അമേരിക്കയും ബ്രിട്ടനും സംയുക്ത തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാക് ശ്രമങ്ങളെപ്പറ്റി ഇരുരാജ്യങ്ങളും ഇന്ത്യയ്ക്കു വിവരം കൈമാറിയില്ലെങ്കിലും ഡല്‍ഹിയിലെ ഭരണകൂടം സ്വന്തം രഹസ്യാന്വേഷണ സംവിധാനത്തിലൂടെ കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും വെളിപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രഹസ്യ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകളെ പീഡിപ്പിച്ച പിതാവിന്‌ വധശിക്ഷ വിധിച്ചു

July 23rd, 2011

ലാഹോര്‍: പാക്കിസ്ഥാനില്‍ പതിനഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന്‌ വധശിക്ഷ വിധിച്ചു. ഖാലിദ്‌ അമീന്‍ എന്നയാള്‍ക്കാണ്‌ ശിക്ഷ ലഭിച്ചത്‌. ലാഹോര്‍ കോടതിയിലെ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ താഹിര്‍ ഖാന്‍ നെയ്‌സിയാണ്‌ വിധിച്ചത്‌. ഒരു മാസത്തോളം ഇയാള്‍ മകളെ പീഡിപ്പിച്ചു എന്ന പരാതിയുമായി അമീനിന്റെ മുന്‍ഭാര്യ പര്‍വീണ്‍ ബീവിയാണ്‌ കോടതിയെ സമീപിച്ചത്‌‌. 2009 ലായിരുന്നു സംഭവം. 2008 ല്‍ ഇവര്‍ അമീനുമായി വേര്‍പിരിഞ്ഞെങ്കിലും മക്കള്‍ പിതാവിനൊപ്പമായിരുന്നു താമസം. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരന്‍മാരെ കൊല്ലുമെന്ന്‌ പറഞ്ഞ്‌ ഭീഷണി പ്പെടുത്തിയായിരുന്നു മകളെ അമീന്‍ പീഡിപ്പിച്ചിരുന്നത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാകിസ്‌താനില്‍ ഭീകരര്‍ കുട്ടികളെ ചാവേറുകളാക്കുന്നു

June 21st, 2011

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ ചാവേറാക്രമണത്തിനായി കൊച്ചു കുട്ടികളെ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചു വരികയാണ് ഇതിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പാകിസ്ഥാനില്‍ വ്യാപകമാണെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെഷവാറില്‍നിന്നും  മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ സുഹാനയെന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ചാവേറാക്കാന്‍ ഭീകരര്‍ ശ്രമംനടത്തുന്നതിനിടയില്  അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു‍. ബോംബ്‌ ഘടിപ്പിച്ച കുപ്പായം നിര്‍ബന്ധിച്ച്‌ ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ രക്ഷാസേനയുടെ ചെക്ക്‌പോസ്‌റ്റിലേക്ക്‌ അയച്ചെങ്കിലും പെണ്‍കുട്ടി നല്‍കിയ സൂചനയുടെ അടിസ്‌ഥാനത്തില്‍ സൈനികര്‍ സ്‌ഫോടകവസ്‌തുക്കള്‍ നീക്കം ചെയ്‌ത് പെണ്‍കുട്ടിയെ  രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് സുഹാന ഇങ്ങനെ വിവരിക്കുന്നു. ‘രണ്ടു സ്‌ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് അടുത്തേക്കു വരാന്‍ ആവശ്യപ്പെട്ടു, അടുത്ത് ചെന്നപ്പോള്‍  മുഖത്തു തൂവാല അമര്‍ത്തി അതോടെ  ബോധം മറഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച വസ്‌ത്രം ധരിപ്പിച്ച്‌ ചെക്ക്‌പോസ്‌റ്റിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ചെക്ക്‌പോസ്‌റ്റിനടുത്തെത്തിയപ്പോള്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നു സൈനികരെത്തി ബോംബ്‌ നീക്കം ചെയ്യുകയായിരുന്നു’-സുഹാന പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മകന്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി നടത്തി

June 15th, 2011

violence-against-women-epathram

ഇസ്‌ലാമാബാദ്: മകന്‍ ബലാത്സംഗ കേസില്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി ഗ്രാമം ചുറ്റിച്ചു! വടക്കു പടിഞ്ഞാ‍റന്‍ പാകിസ്ഥാനിലെ ഹരിപൂരിനടുത്ത് നീലോര്‍ ബലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യം നടന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നാണ് വെളിയില്‍ വന്നത്. ഒരു ഗോത്രവര്‍ഗ സമിതിയാണ് തികച്ചും മനുഷ്യത്വരഹിതമായ ഈ ശിക്ഷാവിധി നടപ്പാക്കിയത്.
നാല് ആയുധധാരികള്‍ ചേര്‍ന്ന്  സ്ത്രീയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് തെരുവുകള്‍ തോറും നടത്തിക്കുകയായിരുന്നു. .
ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് ഒരു സ്ത്രീയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ ഒരു പ്രതിയുടെ അമ്മയെയാണ് മനുഷ്യത്വ രഹിതമായ  ശിക്ഷാ  നടപടിക്ക് ബാലിയാടാക്കിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവ് പരാതിയുമായി ഗോത്രവര്‍ഗ സമിതിയെ സമീപിച്ചിരുന്നു എങ്കിലും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനായിരുന്നു ഗോത്ര തലവനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഭാ‍ര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഇയാളും മൂന്ന് സഹോദരന്‍‌മാരും ചേര്‍ന്ന്  കുറ്റം ചെയ്തു എന്ന് കരുതുന്ന രണ്ട് പേരില്‍ ഒരാളുടെ വീട്ടിലെത്തി ആയുധം കാട്ടി പ്രതിയുടെ അമ്മയെ  വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സര്‍ദാരിയെ വധിക്കാന്‍ ശ്രമം: 8 പേര്‍ പിടിയില്‍

June 6th, 2011

Asif-Ali-Zardari-epathram
ഇസ്‌ലാമാബാദ്: പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ  വധിക്കാന്‍ ആസൂത്രണം ചെയ്ത എട്ടു പേര്‍ പിടിയിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നാലു പേര്‍ ഇസ്‌ലാമാബാദില്‍ നിന്നും നാലു പേര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ശനിയാഴ്ച രാത്രിയാണു പിടിയിലായത്.മെയ് 21 ന് ലഭിച്ച സൂചന വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സര്‍ദാരിയുടെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശന വേളയിലാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ലാദനെ വധിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ സ്ഫോടനങ്ങള്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അല്‍ഖ്വയിദയും താലിബാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ സര്‍ദാരിയെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് അന്വേഷിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നു സര്‍ദാരി വിട്ടു നില്‍ക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ അധീന കാശ്മീരില്‍ ചൈനീസ്‌ സാന്നിധ്യം

May 17th, 2011

peoples-liberation-army-epathram
ശ്രീനഗര്‍ : പാക്കിസ്ഥാന്‍ അധീന കാശ്മീരിലെ ചൈനീസ്‌ സാന്നിധ്യം ഇന്ത്യന്‍ സൈന്യത്തിന് ആശങ്കയ്ക്ക് കാരണമാകുന്നു എന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പാക്ക്സിതാന്‍ അധീന കാശ്മീരില്‍ വന്‍ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിരവധി അണക്കെട്ടുകളും റോഡു പണികളും നടക്കുന്നുണ്ട്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ ചൈനീസ്‌ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട് എന്നും ഇതില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാരും മറ്റു തൊഴിലാളികളുമാണ് ഇവിടെയുള്ള ചൈനാക്കാര്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇവര്‍ തൊഴിലാളികളോ അതോ ചൈനീസ്‌ സൈനികരോ എന്ന കാര്യം വ്യക്തമല്ല എന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 158910»|

« Previous Page« Previous « ബിന്‍ ലാദന് പാക്കിസ്ഥാന്‍ സഹായം ലഭിച്ചു എന്ന് ഒബാമ
Next »Next Page » പുരോഹിതന്മാരുടെ പീഡനം പോലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്‍ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine