യു. എസ് സൈന്യത്തിനു വ്യാജസന്ദേശം നല്‍കി ഹെലികോപ്റ്റര്‍ തകര്‍ത്തു

August 10th, 2011

US-Helicopter-Kabul-epathram

കാബൂള്‍: യു. എസ് ഹെലികോപ്റ്റര്‍ താലിബാന്‍ തകര്‍ത്തത് തന്ത്രത്തിലൂടെയെന്ന് വെളിപ്പെടുത്തല്‍ ഭീകരരുടെ യോഗം നടക്കുന്നുണെ്‌ടന്നു വ്യാജസന്ദേശം നല്‍കി യു. എസ്‌ സ്‌പെഷല്‍ സേനാംഗങ്ങളെ വിളിച്ചുവരുത്തിയ ശേഷം അവരുടെ ഹെലികോപ്‌ടര്‍ റോക്കറ്റാക്രമണത്തിലൂടെ താലിബാന്‍ തകര്‍ക്കുകയായിരുന്നുവെന്നു എന്നാണ് വെളിപ്പെടുത്തല്‍ . താലിബാന്‍ കമാന്‍ഡര്‍ ഖ്വാറിതാഹിറാണ്‌ വ്യാജസന്ദേശം അയച്ചത് എന്നറിയുന്നു‌. നാലു പാക്കിസ്ഥാന്‍ പൌരന്മാരുടെ സഹായം ഇക്കാര്യത്തില്‍ താഹിറിനു കിട്ടിയെന്ന്‌ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു അഫ്‌ഗാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു. എസ്‌‌ സേനയുടെ ചിനൂക്‌ ഹെലികോപ്‌ടര്‍ വെള്ളിയാഴ്‌ച രാത്രി റോക്കറ്റ്‌ ആക്രമണത്തില്‍ തകര്‍ന്ന്‌ 30 യുഎസ്‌ സൈനികരും ഒരു അഫ്‌ഗാന്‍ പരിഭാഷകനും ഏഴ്‌ അഫ്‌ഗാന്‍ സൈനികരുമാണു കൊല്ലപ്പെട്ടിരുന്നത്‌. അഫ്‌ഗാന്‍ യുദ്ധത്തില്‍ ഇത്രയും യുഎസ്‌ സൈനികര്‍ ഒറ്റ ആക്രമണത്തില്‍ മരിക്കുന്നത്‌ ഇതാദ്യമാണ്. വാര്‍ഡാക്‌ പ്രവിശ്യയില്‍ കോപ്‌ടര്‍ തകര്‍ന്നു വീണ സ്ഥലം യുഎസ്‌ സൈനികരുടെ നിയന്ത്രണത്തിലാണ്. കോപ്‌ടറിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും വീണെ്‌ടടുക്കുന്നതിനു തെരച്ചില്‍ ആരംഭിച്ചതായി സൈനികവക്താവ്‌ അറിയിച്ചു.
ബിന്‍ ലാദനെ വകവരുത്തിയതിനു പ്രതികാരമായാണ്‌ ഹെലികോപ്‌ടര്‍ വീഴ്‌ത്തിയതെന്നും റിപ്പോര്‍ട്ടുണ്‌ട്‌. ലാദന്‍ വേട്ടയ്‌ക്കു പരിശീലനം നേടിയ പ്രത്യേക നേവി സീല്‍ യൂണിറ്റിലെ അംഗങ്ങളുംകോപ്‌ടര്‍ തകര്‍ന്നു മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, അബത്താബാദിലെ സൈനികനടപടിയില്‍ ഇവരില്‍ ആരും പങ്കെടുത്തിരുന്നില്ലെന്നു സൈനികകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ കലാപം: 25 പേര്‍ കൊല്ലപ്പെട്ടു

August 2nd, 2011

karachi-violence-epathram

കറാച്ചി : പാകിസ്താനിലെ കറാച്ചിയില്‍ ഇന്നുപുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നുദിവസമായി തുടരുന്ന രാഷ്ട്രീയ സാമുദായിക സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.സംഘര്‍ഷം നേരിടാനായി പോലീസ് നഗരത്തില്‍ പലയിടത്തും വെടിവെപ്പ് നടത്തി.

വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ സമാധാന പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന് അയവു വരുത്താനായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, മുത്താഹിദ ക്വാമി മൂവ്‌മെന്റ്, അവാമി നാഷണല്‍ പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സമാധാന റാലികള്‍ നടത്തിയിരുന്നു.

ഇന്ത്യ-പാക് വിഭജനകാലത്തു പാകിസ്ഥാനിലേക്കു കുടിയേറിയവരുടെ അനന്തര തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇടയ്ക്കിടെ അക്രമത്തിന് കാരണമാകുന്നത്. ജൂലായ് ആദ്യം തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതേവരെ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാണ്ഡഹാര്‍ മേയര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു

July 28th, 2011

kandhahar mayor-epathram

കാന്ധഹാര്‍: കാന്ധഹാര്‍ മേയര്‍ ഗുലാം ഹൈദര്‍ ഹമീദി (65)ഇന്നലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്‌ഥാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹം. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കാണ്ഡഹാര്‍ സിറ്റി ഹാളിന്റെ മുറ്റത്തു വച്ചായിരുന്നു ആക്രമണം. താലിബാനാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. തലപ്പാവിനുള്ളില്‍ ബോംബ് ഒളിപ്പിച്ചു വച്ചാണു ചാവേര്‍ ഓഫിസില്‍ കടന്നതെന്നു പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സാല്‍മായി ആയൂബി. അഴിമതി വിരുദ്ധ നിലപാടു സ്വീകരിച്ചിരുന്ന ആയൂബി അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ വിശ്വസ്തനായിരുന്നു. നഗരത്തില്‍ അനധികൃതമായി പണിത ചില വീടുകള്‍ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ദിവസം ഗുലാം ഹൈദര്‍ ഹമീദി ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കുന്നതിനിടെ ചൊവ്വാഴ്‌ച രണ്ടു കുട്ടികള്‍ മരിക്കാനിടയായതു പ്രദേശത്തു സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. പ്രവിശ്യയില്‍ വീടുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ചു നിലനിന്ന തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് എത്തിയവര്‍ക്കൊപ്പമാണു ചാവേര്‍ ഓഫിസില്‍ കടന്നത്. മേയര്‍ മുറിയില്‍ പ്രവേശിച്ച ഉടന്‍ സ്ഫോടനം നടത്തുകയായിരുന്നു. കുട്ടികള്‍ മരിക്കാനിടയായതില്‍ ക്ഷുഭിതനായി ഒരാള്‍ ചാവേറാകാന്‍ സ്വയം സന്നദ്ധനാകുകയായിരുന്നെന്നു താലിബാന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. സ്ഫോടനത്തില്‍ ഒരു സാധാരണ പൗരനും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്ഘാനിസ്ഥാനിലെ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം

July 26th, 2011

കാബൂള്‍: അഫ്ഘാനിസ്ഥാനിലെ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം. കാബൂളില്‍ നിന്നു 120 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ പ്രവിശ്യയിലെ ജലാലബാദ് വിമാനത്താവളത്തിലാണു ഭീകരാക്രമണം ഉണ്ടായത്. വാഹനത്തില്‍ എത്തിയ ആയുധധാരികളായ തീവ്രവാദികള്‍ വിമാനത്താവളത്തിന്‍റെ പ്രധാന കവാടത്തിനു നേരെ ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ മണിക്കൂറോളം ഏറ്റുമുട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

-

വായിക്കുക:

അഭിപ്രായം എഴുതുക »

നോര്‍വേ ആക്രമണം: 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

July 23rd, 2011

oslo attack-epathram

ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി.

ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം ഉണ്ടായത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ബെര്‍ഗ് ഓഫീസിലുണ്ടായിരുന്നില്ല.

ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഉട്ടോയ ദ്വീപില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്ന ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ഇതില്‍  80 പേര്‍ കൊല്ലപ്പെട്ടു. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു. അക്രമി പോലീസ് പിടിയിലായെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക തീവ്രവാദമാണ് തങ്ങള്‍ക്കു മുന്നിലെ പ്രധാന ഭീഷണിയെന്ന് നോര്‍വേ പോലീസ് മേധാവി ജാനെ ക്രിസ്റ്റിയന്‍സന്‍ ഏതാനും മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.  ഈ പ്രസ്താവനയോടുള്ള പ്രതികരണമാണ് സ്‌ഫോടനങ്ങളെന്നും സൂചനയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഫ്‌ഗാനിസ്ഥാനില്‍ കുഴി ബോംബ്‌ സ്‌ഫോടനത്തില്‍ 20 മരണം

July 1st, 2011

kabul-bomb-explosion-epathram

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ഹെല്‍മന്ദ്‌ പ്രവിശ്യയില്‍ പാതയോരത്ത് ഉണ്‌ടായ ബോംബ്‌ സ്‌ഫോടനത്തില്‍ ആറു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ നിമ്രോസില്‍ യാത്രാ ബസ്‌ കുഴി ബോംബ്‌ സ്‌ഫോടനത്തില്‍ തകര്‍ന്ന്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. കാണ്‌ഡഹാറിലേയ്‌ക്കുള്ള ദേശീയ പാതയിലാണ്‌ സംഭവം. പ്രവിശ്യയിലെ ഖാഷ്‌ റോഡ്‌ ജില്ലയിലാണ്‌ സിവിലിയന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്‌ കുഴി ബോംബ്‌ സ്‌ഫോടനത്തില്‍ തകര്ന്നത്. ആക്രമണത്തിന്റെ പിന്നില്‍ താലിബാന്‍ തീവ്രവാദികളാണെന്ന്‌ സുരക്ഷാ സേന പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതു വരെ താലിബാന്‍ ഏറ്റെടുത്തിട്ടില്ല.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷം ബോംബാക്രമണത്തില്‍ 48 പേര്‍ മരിച്ചു

June 30th, 2011

സന: സര്‍ക്കാരിനെതിരെ കലാപം നടത്തുന്നവരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ 30 സൈനികരും 14 തീവ്രവാദികളും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ കലാപകാരികളുടെകളുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ നഗരമായ സിന്‍ജിബാര്‍ നഗരത്തിലെ അല്‍ വാദാ സ്‌റ്റേഡിയത്തിന് സമീപമാണ് സൈന്യവും കലാപകാരികളും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ നടന്നതിന് തൊട്ടുപിന്നാലെ വ്യോമസേനാ വിമാനങ്ങള്‍ സിന്‍ജിബാറില്‍ സൈന്യം ബസ്സിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സാധാരണക്കാര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
സിന്‍ജിബാര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കലാപകാരികളെ തുരത്താന്‍ സൈന്യം മാസങ്ങളായി പരിശ്രമം നടത്തുകയാണ്. പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെതിരായ പ്രക്ഷോഭം ശക്തമായ യമനില്‍ പല നഗരങ്ങളുടെയും നിയന്ത്രണം അല്‍ ഖ്വൊയ്ദ ബന്ധമുള്ള തീവ്രവാദികള്‍ ഏറ്റെടുത്തിരിക്കുകയാണെന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം: 60 പേര്‍ മരിച്ചു

June 25th, 2011

kabul-bomb-explosion-epathram

കാബൂള്‍: കാബൂളില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലോഗാര്‍ പ്രവശ്യയിലെ ആസ്പത്രിക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്ത മാസത്തോടെ സൈന്യത്തിന്റെ പിന്‍വാങ്ങലിന് കളമൊരുങ്ങുമെന്നും ഒബാമ വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിതിനു തൊട്ടു പിറകെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായത്.

ഒസാമ ബിന്‍ ലാദനെ വധിച്ചതോടെ അല്‍ഖ്വെയ്ദയുടെ ശക്തി ക്ഷയിച്ചു വരികയാണെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ ബിന്‍ ലാദനെ പിടികൂടിയ സമയത്ത് അമേരിക്കന്‍ സൈന്യത്തിന് ലഭിച്ചിരുന്നുവെന്നും സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ പറഞ്ഞിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്‌താനില്‍ ഭീകരര്‍ കുട്ടികളെ ചാവേറുകളാക്കുന്നു

June 21st, 2011

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ ചാവേറാക്രമണത്തിനായി കൊച്ചു കുട്ടികളെ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചു വരികയാണ് ഇതിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പാകിസ്ഥാനില്‍ വ്യാപകമാണെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെഷവാറില്‍നിന്നും  മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ സുഹാനയെന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ചാവേറാക്കാന്‍ ഭീകരര്‍ ശ്രമംനടത്തുന്നതിനിടയില്  അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു‍. ബോംബ്‌ ഘടിപ്പിച്ച കുപ്പായം നിര്‍ബന്ധിച്ച്‌ ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ രക്ഷാസേനയുടെ ചെക്ക്‌പോസ്‌റ്റിലേക്ക്‌ അയച്ചെങ്കിലും പെണ്‍കുട്ടി നല്‍കിയ സൂചനയുടെ അടിസ്‌ഥാനത്തില്‍ സൈനികര്‍ സ്‌ഫോടകവസ്‌തുക്കള്‍ നീക്കം ചെയ്‌ത് പെണ്‍കുട്ടിയെ  രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് സുഹാന ഇങ്ങനെ വിവരിക്കുന്നു. ‘രണ്ടു സ്‌ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് അടുത്തേക്കു വരാന്‍ ആവശ്യപ്പെട്ടു, അടുത്ത് ചെന്നപ്പോള്‍  മുഖത്തു തൂവാല അമര്‍ത്തി അതോടെ  ബോധം മറഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച വസ്‌ത്രം ധരിപ്പിച്ച്‌ ചെക്ക്‌പോസ്‌റ്റിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ചെക്ക്‌പോസ്‌റ്റിനടുത്തെത്തിയപ്പോള്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നു സൈനികരെത്തി ബോംബ്‌ നീക്കം ചെയ്യുകയായിരുന്നു’-സുഹാന പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഖ്യാത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ അന്തരിച്ചു

June 10th, 2011

mf-husain-epathram

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം. എഫ്‌. ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി ആശുപത്രിയില്‍ ആയിരുന്നു. ‘ഇന്ത്യന്‍ പിക്കാസോ’ എന്നു ഫോബ്‌സ് മാസിക വിശേഷിപ്പിച്ച മഖ്‌ബൂല്‍ ഫിദാ ഹുസൈനെ രാഷ്‌ട്രം 1991-ല്‍ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു പേര് കേട്ട ഇന്ത്യയില്‍ നിന്നും കലാ സൃഷ്ടികളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിനു നാടു വിട്ട് പോകേണ്ടി വന്നത്. ഹുസൈന്‍ 2006 മുതല്‍ പ്രവാസത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ടതിനു ശേഷം ദുബായിലും ലണ്ടനിലുമായി മാറി മാറി കഴിയുകയായിരുന്നു.

1915 സെപ്‌റ്റംബര്‍ 17നു മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്റെ മുഴുവന്‍ പേര്‌ മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ എന്നാണ്‌. ഹിന്ദു ദേവതകളായ സരസ്വതിയെയും ദുര്‍ഗയെയും നഗ്നരായി ചിത്രീകരിച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീടിനു നേരേ അക്രമണം നടത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സമന്‍സ്‌ കൈപ്പറ്റാത്തതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനും സ്വത്തു വകകള്‍ കണ്ടു കെട്ടാനും ഹരിദ്വാറിലെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട്‌ സുപ്രീം കോടതി റദ്ദാക്കി.

1952ല്‍ സൂറിച്ചില്‍ നടന്ന ചിത്ര പ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷം യൂറോപ്പിലും അമേരിക്കയിലും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. 1955ല്‍ പദ്‌മശ്രീ ലഭിച്ചു. 1967ല്‍ ‘ത്രൂ ദി ഐസ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രത്തിന്‌ ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971ല്‍ പാബ്ലോ പിക്കാസോയോടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. പദ്‌മഭൂഷണ്‍ ബഹുമതി 1973ല്‍ ലഭിച്ച അദ്ദേഹം 1986ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. അടുത്തിടെ ബ്രിട്ടനിലെ ബൊന്‍ഹാമില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ചിത്രങ്ങള്‍ക്കു കോടികളാണു വില ലഭിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതം ‘ദി മേക്കിംഗ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്ലിംകളില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസ്‌ സെന്റര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

2006 മുതലുള്ള പ്രവാസ ജീവിതത്തിനിടയിലും ഹുസൈന്‍ ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഖത്തര്‍ പൗരത്വം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസ്‌താവനയിലും അദ്ദേഹം സ്വദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്‌കാരം  ഇസ്ലാം ആചാര പ്രകാരം ലണ്ടനിലെ വസതിയില്‍ വെച്ചു നടന്നു. എവിടെ വെച്ചു മരണം സംഭവിക്കുന്നുവോ അവിടെ തന്നെ സംസ്‌കരിക്കണമെന്ന ഹുസൈന്റെ അഭിലാഷ പ്രകാരമാണ്‌ സംസ്‌കാരം ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന്‌ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

13 of 211012131420»|

« Previous Page« Previous « ട്രിപ്പോളിയില്‍ നാറ്റോ ആക്രമണം
Next »Next Page » സിറിയ : ഹെലികോപ്റ്ററുകള്‍ തീ തുപ്പിത്തുടങ്ങി »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine