ആണവ നിലയങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക

March 19th, 2011

Nuclear-power-plant-safety-epathram

ഉക്രൈന്‍ : ജപ്പാനിലെ ഇപ്പോഴത്തെ ആണവ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ആണവ നിലയങ്ങളുടെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് ഉക്രൈനിലെ ആണവ നിയന്ത്രണ കമ്മിറ്റി ചെയര്‍മാന്‍ യെലേന മിക്കോളൈഷുക്.  ആണവ വികിരണം നിയന്ത്രണ അതീതമായി തീര്‍ന്നിരിക്കുന്നതിനാല്‍ ജപ്പാനിലെ തുടര്‍ന്നുള്ള അവസ്ഥകള്‍ പ്രവചിക്കുക അസാധ്യമാണ്. എങ്കിലും ഉക്രൈനിലെ ചെര്‍ണോബില്‍ ദുരന്തം പോലെ വളരെ ഭയാനകമായ ഒരു അവസാനമായിരിക്കും ഫുകുഷിമയിലേത് എന്ന് അവര്‍ വിലയിരുത്തി.

ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്ന മറ്റു ലോക രാജ്യങ്ങള്‍ ജപ്പാനിലെ ഈ പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍  ആണവ റിയാക്ടറുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന്‍ വാതകം സംഭരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലോകത്തുള്ള ഒട്ടു മിക്ക ആണവ റിയാക്ടറുകളിലും ഇല്ല. എന്നാല്‍ അടുത്തിടെ കമ്മിഷന്‍ ചെയ്യപ്പെട്ട ഉക്രൈനിലെ ഖെമേല്‍നിസ്ക്‌ ആണവ നിലയത്തിലും റോവ്നോ ആണവ നിലയത്തിലും സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉക്രൈനിലെ മറ്റു ആണവ നിലയങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ പദ്ധതി ഉണ്ട്. ഐക്യ രാഷ്ട്ര സഭയുടെ ആണവ സുരക്ഷ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഉക്രൈനിലെ എല്ലാ ആണവ നിലയങ്ങളും ഏറ്റവും പുതിയ സുരക്ഷ നയങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ സാധ്യമല്ലാത്ത എല്ലാ നിലയങ്ങളും അടച്ചു പൂട്ടുകയും ചെയ്തു. ഭൂകമ്പബാധയെ ചെറുക്കുവാന്‍ സാധിക്കുന്നവയാണ് ഈ നിലയങ്ങള്‍.

ജപ്പാനിലെ ആണവ നിലയങ്ങള്‍ ഇങ്ങനെ രൂപകല്പന ചെയ്തിരുന്നവ ആയിരുന്നെങ്കിലും അവയ്ക്ക് തുടര്‍ന്നുണ്ടായ സുനാമിയെയും വെള്ളപ്പൊക്കത്തെയും തടുക്കുവാന്‍ കഴിഞ്ഞില്ല . ഇവയെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് വേണം തുടര്‍ന്നുള്ള ഏതൊരു ആണവോര്‍ജ പദ്ധതിയും രൂപകല്പന ചെയ്യാന്‍.

ഉക്രൈനില്‍ 4 ആണവ നിലയങ്ങളിലായി 15 റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ 50% ല്‍ അധികം വൈദ്യുതി ഇവയില്‍ നിന്നുമാണ് ഉത്പാദിക്കപ്പെടുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂപ്പര്‍ മൂണ്‍ ഇന്ന്

March 19th, 2011

moon-epathram

മേരിലാന്‍ഡ് : ചന്ദ്രന്‍ ഭൂമിയോട്‌ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമായ സൂപ്പര്‍ മൂണ്‍ ഇന്നാണ്. നഗ്ന നേത്രങ്ങള്‍ക്ക് ഇന്ന് ചന്ദ്രന്‍ കൂടുതല്‍ അടുത്തും വലുതുമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ സൂപ്പര്‍ മൂണ്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഈ പ്രതിഭാസം പൌര്‍ണ്ണമി ദിനത്തില്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ നമുക്ക്‌ ചന്ദ്രനെ ഏറ്റവും വലുതായി കാണുവാന്‍ കഴിയുന്നത്. ഈ മാസത്തെ പൌര്‍ണ്ണമി മാര്‍ച്ച് 19 ശനിയാഴ്ച (ഇന്ന്) യാണ് വരുന്നത്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പത്തിനും സുനാമിക്കും കാരണമായത്‌ സൂപ്പര്‍ മൂണ്‍ ആണെന്ന പ്രചരണം നാസ തള്ളിക്കളയുന്നു. ചരിത്രത്തിലെ പല ഭൂകമ്പങ്ങളും വെളുത്ത വാവിനോ അതിനടുത്ത ദിവസങ്ങളിലോ ആയിരുന്നു എന്നും അതിനാല്‍ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ മൂണ്‍ ആണ് ജപ്പാനിലെ വന്‍ ദുരന്തത്തിന് കാരണമായത്‌ എന്ന് ഇന്ത്യയിലെ ചില ശാസ്ത്രജ്ഞര്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

ഇന്നത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം 3,56,577 കിലോമീറ്റര്‍ ആണ്. ഇത് ശരാശരി ദൂരമായ 3,82,900 കിലോമീറ്ററില്‍ നിന്നും വെറും 26,323 കിലോമീറ്റര്‍ കുറവാണ്. കാഴ്ചയില്‍ പ്രകടമാണെങ്കിലും ജ്യോതിശാസ്ത്ര പരമായി ഇതൊരു വലിയ വ്യത്യാസമല്ല.

പൌര്‍ണമിക്കും അമാവാസിക്കും ചന്ദ്രന്റെ ആകര്‍ഷണം ഭൂമിയില്‍ കൂടുതലായി അനുഭവപ്പെടുന്നു. ദിവസേനയുള്ള വേലിയേറ്റത്തിനു കാരണമാവുന്ന ചന്ദ്രന്റെ ആകര്‍ഷണ ബലം ഈ ദിവസങ്ങളില്‍ ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകളില്‍ സാധാരണയില്‍ കൂടുതലായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പം ഇങ്ങനെയൊരു ദിവസത്തില്‍ നിന്നും ഒരാഴ്ച മാറി ചന്ദ്രന്റെ ആകര്‍ഷണ ശക്തി ഏറ്റവും കുറവ്‌ അനുഭവപ്പെടുന്ന സമയത്താണ് സംഭവിച്ചത്‌. ചന്ദ്രന്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ജപ്പാനിലെ ദുരന്തത്തിന് കാരണക്കാരന്‍ സൂപ്പര്‍ മൂണ്‍ ആണെന്ന് പറയുന്നത് വീടിനു തീ പിടിച്ചതിനു കാരണം അടുത്ത നഗരത്തിലേക്ക് സന്ദര്‍ശനത്തിനു പോയ കൊള്ളി വെപ്പുകാരനാണ് എന്ന് പറയുന്നത് പോലെയാണ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സ്ഥിതി വിവര കണക്കുകള്‍ നിരത്തി ചരിത്രത്തിലെ ചില ഭൂകമ്പങ്ങള്‍ നടന്നത് പൌര്‍ണമി ദിവസത്തിന്റെ അടുത്ത ദിവസങ്ങളിലാണ് എന്ന് പറയുന്നവര്‍ രണ്ടു കാര്യങ്ങള്‍ മറച്ചു വെക്കുന്നു. ഒന്ന്, നേരത്തെ പറഞ്ഞ കൊള്ളി വെപ്പുകാരന്‍ സ്ഥലത്തില്ലാത്ത പ്രശ്നം. രണ്ട്, ചരിത്രത്തില്‍ നടന്ന ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും നടന്നത് ഇത്തരം ദിവസങ്ങളിലല്ല എന്ന സത്യം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജീവന്‍ തിരിച്ചു കിട്ടിയ നിറവില്‍ ചില ജപ്പാന്‍കാര്‍

March 14th, 2011

japan-tsunami-rescue-epathram

മിനാമി സാന്‍റികു.(ജപ്പാന്‍) : “ഇന്ന് എന്റെ ജീവിതത്തിലെ അവസാനത്തെ ദിനം ആണെന്ന് ഞാന്‍ ഉറപ്പിച്ചു”. 60 കാരനായ ഹിരോമിട്സു ശിങ്കാവ എന്ന ജപ്പാന്‍കാരന്‍ തന്നെ രക്ഷപ്പെടുത്തിയവരോട് പറഞ്ഞു. 9 മൈല്‍ ദൂരെ കടലില്‍ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലെ പറ്റിപ്പിടിച്ചു 2 ദിവസം കഴിഞ്ഞ ഇദ്ദേഹത്തെ ഇന്നലെയാണ് രക്ഷപെടുത്താന്‍ സാധിച്ചത്. ഭൂകമ്പം ഉണ്ടായ ഉടനെ തന്നെ തന്റെ ഭാര്യയോടൊത്ത് വീട്ടില്‍ നിന്നും അവശ്യ സാധനങ്ങള്‍ എടുക്കുന്നതിനായി പുറപ്പെട്ട ഹിരോമിട്സുവിനെയും ഭാര്യയെയും എതിരിട്ടത് ഭീമന്‍ സുനാമി തിരകള്‍ ആയിരുന്നു. ”എനിക്ക് മേല്‍ക്കൂരയില്‍ പറ്റിപ്പിടിച്ചു കിടക്കുവാന്‍ സാധിച്ചു, എന്നാല്‍ എന്റെ ഭാര്യ ഒഴുകി പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു”, നിറ കണ്ണുകളോടെ ഹിരോമിട്സു പറയുന്നു. ഒഴുകി നടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന  ഹിരോമിട്സുവിനെ അടുത്ത് വന്ന ഹെലികോപ്ടറുകളും ബോട്ടുകളും കണ്ടില്ല. എന്നാല്‍ എങ്ങനെയോ ഇദ്ദേഹം ഒരു വലിയ ചുവന്ന തുണി കൊണ്ട് ഒരു കൊടി ഉണ്ടാക്കുകയും അത് തുടര്‍ച്ചയായി വീശികൊണ്ടിരിക്കുകയും ചെയ്തു. അപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ജപ്പാന്‍ നാവിക സേനയുടെ പ്രവര്‍ത്തകര്‍ ഇത് കണ്ടു ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
മിനാമി സാന്‍റികുവില്‍ 9500 ആള്‍ക്കാരെ കാണാതായിട്ടുണ്ട്‌. ഇത് ഈ നഗരത്തിന്റെ പകുതിയോളം ജനസംഖ്യയാണ്. വിരലില്‍ എണ്ണാവുന്നത്രേം കെട്ടിടങ്ങളെ നില നില്‍ക്കുന്നവയുള്ളൂ. നഗര മധ്യത്തില്‍, സുനാമിയില്‍ അകപ്പെട്ടു  3 കിലോമീറ്റര്‍ കരയിലേക്ക്‌ തള്ളപ്പെട്ട ഒരു ബോട്ട് അടിഞ്ഞു ചേര്‍ന്നിരിക്കുന്നു. സുനാമി തിര പൊങ്ങുന്നത് കണ്ടപ്പോള്‍ താന്‍ ഒരു ദുസ്വപ്നം കാണുകയാണ് എന്ന് കരുതിയതായി രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു. വീടുകളെയും ആളുകളെയും കടല്‍ വിഴുങ്ങി എടുക്കുന്നത് സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാഴ്ചയായി.

വെള്ളിയാഴ്ച സുനാമി മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ ഭൂരിഭാഗം ജനങ്ങളും ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയുണ്ടായി. സ്വജീവനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ പലര്‍ക്കും തങ്ങളുടെ കൂടെയുള്ള പ്രായമായവരെയും അംഗവൈകല്യം ഉള്ളവരെയും ഉപേക്ഷിക്കേണ്ടി വന്നു. മരിച്ചവരില്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവര്‍ നിരവധിയാണ്. ഒഴുകി നടക്കുന്ന കാറുകളില്‍ നിന്നും, മരങ്ങളില്‍ പറ്റി പിടിച്ചു കിടന്നിരുന്നവരുമൊക്കെ ആയി 42 പേരെ മിനാമി സാന്‍റികുവില്‍ നിന്നും രക്ഷപ്പെടുത്തുകയുണ്ടായി. എന്നാല്‍ അടിക്കടി ഉണ്ടായ തുടര്‍ ചലനങ്ങളും സുനാമി മുന്നറിയിപ്പുകളും  രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരുത്തി.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ ഇനിയും ഒരു ആണവ ഭീതിയില്‍?

March 12th, 2011

japan-nuclear plant-epathram

ടോക്യോ: ഭൂകമ്പവും സുനാമിയും അനേക മനുഷ്യ ജീവനുകള്‍ കവര്‍ന്ന ജപ്പാനില്‍, ഇപ്പോള്‍ ആണവ ഭീതിയും. രാജ്യത്തെ രണ്ടു ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനം തകരാറിലായി എന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഇവയില്‍ ഒന്നില്‍ ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. ടോക്യോയുടെ 160 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രമായ ഫുകുഷിമ ദൈചിയിലെ 5 ആണവ റിയാക്ടറുകളില്‍ ഒന്നില്‍ നിന്നും ആണവ ഇന്ധനം ചോര്‍ച്ച ഉണ്ടായി. ഈ റിയാക്ടറിലും ഇചിരോ ഫുജിസാകി എന്ന മറ്റൊരു ആണവ നിലയത്തിലും ശീതീകരണ സംവിധാനം തകരാറിലായി എന്ന് അമേരിക്കയിലെ ജപ്പാന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഇവയില്‍ ഒന്നിലെ ശീതീകരണ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില 100 ഡിഗ്രിക്ക് മേലെ ആയി. ഈ ആണവ നിലയങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാനില്‍ ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഈ ആണവ നിലയങ്ങളിലെ റിയാക്ടറുകളിലെ സമ്മര്‍ദം വര്‍ധിച്ചതിനാല്‍ ഇവയിലെ വാല്‍വുകള്‍ തുറക്കുവാന്‍ ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ അധിക താപനില കാരണം വെള്ളം തിളയ്ക്കുകയും, അധികമായ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തു. റിയാക്ടറുകളിലെ പ്രധാന കണ്ട്രോള്‍ മുറികളില്‍ അണു പ്രസരണം സാധാരണ അണു പ്രസരണത്തില്‍ നിന്നും ആയിരം മടങ്ങ്‌ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവ നിലയങ്ങള്‍ അടച്ചാലും അവയിലെ ആണവ ഇന്ധനം ഉടന്‍ തന്നെ നിര്‍വീര്യം ആകുന്നില്ല. എന്നാല്‍ ഇത് വരെ ആണവ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഈ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ പത്തു ലക്ഷത്തില്‍ അധികം ആളുകള്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടില്‍ ആയി.

ജപ്പാനില്‍ തന്നെ ഹിരോഷിമയും നാഗസാക്കിയും ഈ ഊര്‍ജ്ജ രൂപത്തിന്റെ നശീകരണ ശേഷി ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്യന്തം വികിരണ ശേഷി ഉള്ളതായ ഈ പ്രക്രിയ ഇത്തരം ഒരു പ്രകൃതി ദുരന്തത്തില്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നുള്ളത് ഇപ്പോഴും ഒരു സമസ്യയായി തുടരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂസീലാന്‍ഡ്‌ ഭൂചലനം മരണം 75 ആയി

February 23rd, 2011

ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസീലാന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്നലെ രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും പള്ളികളും തകര്‍ന്നു വീണു.

കെട്ടിടാവശി ഷ്ടങ്ങള്‍ക്കിടയില്‍ 400 ല്‍ അധികം പേര്‍ കുടുങ്ങി ക്കിടക്കുകയാണ്. പ്രധാനമന്ത്രിയായ ജോണ്‍ കീ ഇത് ഒരു ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ 80 വര്‍ഷങ്ങളില്‍ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തം ആണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രസിദ്ധമായ ക്രൈസ്‌റ്റ് ചര്‍ച്ച്‌ കത്തീഡ്രല്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു. കാന്‍റര്‍ബറി ടി. വി. യുടെ ആറു നിലയുള്ള ഓഫിസും തകര്‍ന്നിട്ടുണ്ട്. രണ്ടു ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇടിഞ്ഞു വീണ കെട്ടിടങ്ങള്‍ക്ക് അടിയില്‍ പെട്ടു തകര്‍ന്നു. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതിനെ ത്തുടര്‍ന്ന് തെരുവുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടന്നു വരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ്‌ മരിച്ചു

February 22nd, 2011

libya-upsurge-epathram

ബെന്ഗാസി : ആഭ്യന്തര കലഹം രൂക്ഷമായ ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ്‌ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകയ്യയാണ് മരിച്ചത്. ഹ്യുണ്ടായി കമ്പനിയിലെ കരാര്‍ തൊഴിലാളി ആയിരുന്നു ഇദ്ദേഹം. മറ്റൊരു ഇന്ത്യന്‍ പൌരന്  വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തു. 22 ഇന്ത്യന്‍ തൊഴിലാളികള്‍ ആണ് ബെന്ഗാസി നഗരത്തില്‍ കുടുങ്ങിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ ബോംബ് സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു

February 15th, 2011

മോസ്‌കോ: റഷ്യയിലെ വടക്കന്‍ കോക്കസസ് നഗരമായ ഡജിസ്ഥാനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ ആക്രമണവും കാര്‍ ബോംബ് സ്‌ഫോടനവുമാണ് നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

വസ്ത്രത്തിലൊളിപ്പിച്ച ബോംബുമായെത്തിയ വനിതാ ചാവേര്‍ ഗുബ്‌ദെന്‍ പോലീസ് സ്റ്റേഷനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു 1631 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആദ്യ സംഭവം നടന്ന പോലീസ് പരിശോധന കേന്ദ്രത്തിനു സമീപമാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലം പോലീസിന്റെ നിയന്ത്രണത്തിലാണ്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യെമനില്‍ പ്രക്ഷോഭം ശക്തം; 165 പേരെ അറസ്റ്റു ചെയ്തു

February 15th, 2011

സനാ: ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങളുടെ ചുവടു പിടിച്ച് യെമനില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി. പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതോടെ സ്ഥിതി തെരുവു യുദ്ധത്തിലേയ്ക്കു നീങ്ങി. സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17ഓളം പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ സനായിലും തെക്കന്‍ പ്രവിശ്യയായ തെയ്‌സിലുമാണ് ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കുന്നത്. വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിനു സമരക്കാരാണ് രംഗത്തുള്ളത്. അല്‍ തഹ്‌റിര്‍ ചത്വരത്തിലേയ്ക്കു ഇവര്‍ നടത്തിയ റാലി തടയുന്നതിനായി രണ്ടായിരത്തിലധികം സായുധ അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഇലക്ട്രിക് ഷോക്ക് നല്‍കിയും ലാത്തി ചാര്‍ജ് നടത്തിയും സമരക്കാരെ പിരിച്ചുവിടാന്‍ സേന ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ തെരുവുയുദ്ധത്തിലേയ്ക്കു നീങ്ങിയത്.

മൂന്നു പതിറ്റാണ്ടിലധികമായി യെമനില്‍ ഭരണം നടത്തുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 2013ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സലേ വ്യക്തമാക്കിയെങ്കിലും ഉടന്‍ രാജിയെന്ന ആവശ്യവുമായി പ്രക്ഷോഭകാരികള്‍ മുന്നോട്ടു നീങ്ങുകയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പൊട്ടിത്തെറിച്ചു

February 12th, 2011

മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കം : രണ്ടു ലക്ഷം പേര്‍ ദുരിതത്തില്‍

January 1st, 2011

australian-flood-epathram

ബ്രിസ്ബേന്‍ : ടാഷാ ചുഴലിക്കാറ്റ്‌ മൂലം ഉണ്ടായ വെള്ളപ്പൊക്കം ഓസ്ട്രേലിയയില്‍ രണ്ടു ലക്ഷം പേരെ ബാധിച്ചതായി കണക്കാക്കുന്നു. ഇന്നലെ മുതല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നും നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തുടങ്ങി. കുടിയൊഴിപ്പിക്കപ്പെട്ടവരെ പ്രധാന മന്ത്രി ജൂലിയാ ഗില്ലാര്‍ഡ്‌ സമാശ്വസിപ്പിക്കവെ തന്നെ പോലീസ്‌ കുടിയൊഴിപ്പിക്കല്‍ തുടരുന്നുണ്ടായിരുന്നു. ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്നാല്‍ ഉണ്ടാവുന്നത്രയും വലിയ പ്രദേശമാണ് വെള്ളപ്പൊക്കം മൂലം ദുരിതത്തില്‍ ആയിരിക്കുന്നത്. ബ്രിസ്ബേന്‍ നഗരത്തിന് അടുത്തുള്ള പ്രദേശങ്ങളിലെ കൃഷിയും ഖനന വ്യവസായവും വെള്ളപ്പൊക്കത്തോടെ പ്രതിസന്ധിയിലായി. റോഡ്‌ റെയില്‍ ഗതാഗതം സ്തംഭിച്ചതോടെ ഇവിടത്തെ കല്‍ക്കരി വ്യവസായവും സ്തംഭിച്ചു.

വന്‍ തോതില്‍ കൃഷി നാശം ഉണ്ടായത്‌ പച്ചക്കറിയുടെയും പഴങ്ങളുടെയും വില കുത്തനെ ഉയരുന്ന സാഹചര്യം ഉളവാക്കും എന്ന് ഭയപ്പെടുന്നു. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ ഭക്ഷ്യ ക്ഷാമവും മലിന ജലത്തില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ ഉണ്ടാവും എന്നാ ഭയവുമാണ് അധികൃതരെ അലട്ടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 14101112»|

« Previous Page« Previous « ഡോ. ഹനീഫിനോട് ഓസ്ട്രേലിയ മാപ്പ് പറഞ്ഞു
Next »Next Page » സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine