മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
-
വായിക്കുക: അപകടം, ഇന്ത്യ, ക്രമസമാധാനം, ദുരന്തം, ദേശീയ സുരക്ഷ, പരിസ്ഥിതി, പോലീസ്, വിമാനം

ബ്രിസ്ബേന്‍ : ടാഷാ ചുഴലിക്കാറ്റ് മൂലം ഉണ്ടായ വെള്ളപ്പൊക്കം ഓസ്ട്രേലിയയില്‍ രണ്ടു ലക്ഷം പേരെ ബാധിച്ചതായി കണക്കാക്കുന്നു. ഇന്നലെ മുതല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നും നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തുടങ്ങി. കുടിയൊഴിപ്പിക്കപ്പെട്ടവരെ പ്രധാന മന്ത്രി ജൂലിയാ ഗില്ലാര്‍ഡ് സമാശ്വസിപ്പിക്കവെ തന്നെ പോലീസ് കുടിയൊഴിപ്പിക്കല്‍ തുടരുന്നുണ്ടായിരുന്നു. ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്നാല്‍ ഉണ്ടാവുന്നത്രയും വലിയ പ്രദേശമാണ് വെള്ളപ്പൊക്കം മൂലം ദുരിതത്തില്‍ ആയിരിക്കുന്നത്. ബ്രിസ്ബേന്‍ നഗരത്തിന് അടുത്തുള്ള പ്രദേശങ്ങളിലെ കൃഷിയും ഖനന വ്യവസായവും വെള്ളപ്പൊക്കത്തോടെ പ്രതിസന്ധിയിലായി. റോഡ് റെയില്‍ ഗതാഗതം സ്തംഭിച്ചതോടെ ഇവിടത്തെ കല്‍ക്കരി വ്യവസായവും സ്തംഭിച്ചു.
വന്‍ തോതില്‍ കൃഷി നാശം ഉണ്ടായത് പച്ചക്കറിയുടെയും പഴങ്ങളുടെയും വില കുത്തനെ ഉയരുന്ന സാഹചര്യം ഉളവാക്കും എന്ന് ഭയപ്പെടുന്നു. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ ഭക്ഷ്യ ക്ഷാമവും മലിന ജലത്തില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ ഉണ്ടാവും എന്നാ ഭയവുമാണ് അധികൃതരെ അലട്ടുന്നത്.
- ജെ.എസ്.
വായിക്കുക: ഓസ്ട്രേലിയ, കാലാവസ്ഥ, ദുരന്തം

മേറാപി : ഇന്തോനേഷ്യയില്‍ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ച് ഉണ്ടായ വന്‍ നാഷ നഷ്ടത്തില്‍ മരിച്ചവരുടെ എണ്ണം നൂറായി. ഇന്ന് ഉണ്ടായ കനത്ത നിര്‍ഗ്ഗമത്തില്‍ പുറത്തു വന്ന വാതകങ്ങളും ചാരവും വന്‍ തോതില്‍ അഗ്നി ബാധയ്ക്ക് കാരണമായി. അഗ്നിപര്‍വത മുഖത്ത് നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെ സൈന്യം രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ എണ്പതു വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ അഗ്നിപര്‍വത ദുരന്തമായിരുന്നു ഇന്ന് നടന്നത്. 75,000 പേരെ ഇവിടെ നിന്നും സുരക്ഷിതമായ താവളങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: ഇന്തോനേഷ്യ, കാലാവസ്ഥ, ദുരന്തം

ഉത്തര പഗായ് : ഇന്തോനേഷ്യന്‍ ദ്വീപുകളെ ആക്രമിച്ച സുനാമി തിരമാലകളില്‍ മരണമടഞ്ഞവരുടെ സംഖ്യ 500 കവിയുമെന്ന് സൂചന. തിങ്കളാഴ്ച സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപ സമൂഹത്തിലാണ് ഒരു ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ സുനാമി ആക്രമണം ഉണ്ടായത്. വെള്ളത്തില്‍ ഒലിച്ചു പോയ നൂറു കണക്കിന് ആളുകളെ പറ്റി ഇനിയും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ബലപ്പെടുന്നത്. ഇവര്‍ ജീവനോടെ ഉണ്ടാവാനുള്ള സാധ്യത കുറവാണ് എന്നാണ് നിഗമനം. ഇതിനിടെ കഴിഞ്ഞ ദിവസം ജാവാ ദ്വീപില്‍ 35 പേരുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ച അഗ്നിപര്‍വതം വീണ്ടും പുകയും ചാരവും വമിപ്പിച്ചത് ഭീതി പരത്തുന്നുണ്ടെങ്കിലും ഇത് വരെ ഇത് കൊണ്ട് നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
- ജെ.എസ്.
വായിക്കുക: ഇന്തോനേഷ്യ, കാലാവസ്ഥ, ദുരന്തം
ന്യൂഡല്‍ഹി : ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ മടി കാണിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐക്യ രാഷ്ട്ര സഭ വഴി സഹായം സ്വീകരിക്കാന്‍ തയ്യാറായി. 50 ലക്ഷം ഡോളറാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പദ്ധതി വഴി നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് ഔദ്യോഗികമായി അറിയിക്കുകയാണ് ചെയ്തത്. സഹായം ഇത്തരത്തില്‍ ഗതി തിരിച്ചു വിടുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സഹായം പാക്കിസ്ഥാന് ആവശ്യമാണെന്ന് വന്നാല്‍ അതും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
- ജെ.എസ്.
വായിക്കുക: കാലാവസ്ഥ, ദുരന്തം, പാക്കിസ്ഥാന്
ഇസ്ലാമാബാദ് : പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്ന പാക്കിസ്ഥാന് ഇന്ത്യ വാഗ്ദാനം ചെയ്ത 5 മില്യന്‍ ഡോളര്‍ സഹായ തുക പാക്കിസ്ഥാന്‍ സ്വീകരിക്കും എന്ന് അറിയിച്ചു. അന്താരാഷ്‌ട്ര സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ച അത്രയും ലഭിക്കാത്ത സാഹചര്യത്തിലും അയല്‍ രാജ്യമായ ഇന്ത്യ പാക്കിസ്ഥാന് വാഗ്ദാനം ചെയ്ത സഹായ തുക പാക്കിസ്ഥാന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതില്‍ അമേരിക്ക ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ നിലപാട് മാറ്റിയത്.
ദുരന്തത്തെ നേരിടുന്ന അവസരത്തില്‍ രാഷ്ട്രീയ കളികള്‍ക്ക് പ്രസക്തിയില്ലെന്നും ഇന്ത്യ വാഗ്ദാനം ചെയ്ത സഹായം പാക്കിസ്ഥാന്‍ സ്വീകരിക്കും എന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഒബാമ ഭരണകൂടം പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ചു 24 മണിക്കൂറിനകം പാക് വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷി ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു.
- ജെ.എസ്.
വായിക്കുക: കാലാവസ്ഥ, ദുരന്തം, പാക്കിസ്ഥാന്

പഞ്ചാബ് : വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പാക്കിസ്ഥാനില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് വെള്ളം പൊങ്ങിയ പാക്കിസ്ഥാനിലെ സിന്ധു നദീ തടത്തില്‍ 1600 ലേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. ഇരുപതു ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഒന്നരക്കോടി പേരുടെയെങ്കിലും ജീവിതത്തെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ എട്ടു ശതമാനം വരും.
വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. സ്വാത് താഴ്വരയില്‍ നിന്നും കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ 7 കോളറ കേസുകള്‍ എങ്കിലും കണ്ടെത്തി എന്നാണു ഇവിടെ പ്രവര്‍ത്തനം നടത്തുന്ന ഒരു ജര്‍മ്മന്‍ സന്നദ്ധ സംഘം പറയുന്നത്.

ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 36,000 പേര്‍ക്കെങ്കിലും ഇതിനോടകം അതിസാരം പിടിപെട്ടിട്ടുണ്ട്. ഇത് അത്യന്തം ആപല്‍ക്കരമായ പ്രവണതയാണെന്ന് ഐക്യ രാഷ്ട്ര സഭ വിലയിരുത്തുന്നു. ഇതിനെതിരെ പ്രതിരോധ മരുന്ന് വിതരണം ഊര്‍ജ്ജിതമായി നടത്തുകയാണ് ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ സംഘങ്ങള്‍.
വമ്പിച്ച കൃഷി നാശമാണ് പാക്കിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. ഏഴു ലക്ഷം ഹെക്ടര്‍ കൃഷിയെങ്കിലും നഷ്ടമായതായി കണക്കാക്കുന്നു. ഏതാണ്ട് ഒരു ബില്യന്‍ ഡോളറിന്റെ കൃഷി നാശമാണിത്. അരി, ചോളം, പരുത്തി, കരിമ്പ് എന്നിങ്ങനെ രാജ്യത്തെ പ്രധാന കയറ്റുമതി വിളകളെല്ലാം തന്നെ നഷ്ടമായി. ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ വിലകള്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: കാലാവസ്ഥ, ദുരന്തം, പാക്കിസ്ഥാന്
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ മര്‍ഗല പര്‍വ്വത നിരകള്‍ക്ക് സമീപത്തെ താഴ്വരയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. തുര്‍ക്കിയില്‍ നിന്നും കറാച്ചി വഴി ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്നു വിമാനം . 153 യാത്രക്കാരും ആറു ജീവനക്കാരും കയറിയ എയര്‍ ബ്ലൂ എയര്‍ ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. കറാച്ചിയില്‍ നിന്നും പറന്നുയര്‍ന്ന് ഏകദേശം 90 മിനിറ്റിനു ശേഷമാണ് അപകടം ഉണ്ടായത് എന്നും അപകടത്തിനു മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായും സൂചനയുണ്ട്.
കനത്ത മഞ്ഞും മഴയും മൂലം താഴ്ന്ന് പറക്കുകയായിരുന്ന വിമാനം സമീപത്തെ കുന്നുകളില്‍ തട്ടിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് റോഡു വഴിയെത്തുവാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാത്തതിനാല്‍ സൈന്യത്തിന്റെ ഹെലികോപ്ടറുകള്‍ വഴിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
- എസ്. കുമാര്‍
റിയോ ഡി ജനെയ്‌റോ : ബ്രസീലിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിക്കുന്നു. ആയിരത്തോളം പേരെ കാണാനില്ലെന്നും ഒരു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പെര്നാംബുച്ചോ സംസ്ഥാനത്തിലെ ബോം കൊണ്സിലോ എന്ന അണക്കെട്ട് തകര്‍ന്നതിനാലാണ് സ്ഥിതിഗതികള്‍ ഇത്ര വഷളായത്. അണക്കെട്ട് തകര്‍ന്നതോടെ അണപൊട്ടി ഒഴുകിയ മുംബാവു നദി അനേകം പട്ടണങ്ങളെ വെള്ളത്തിലാഴ്ത്തി.
- ജെ.എസ്.
ദുബായ് : മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) അറിയിച്ചു. ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണം എന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഭാരവാഹികളായ ആല്‍ബര്‍ട്ട് അലക്സ്, വി. എം. സതീഷ്, സാദിഖ് കാവില്‍, ജലീല്‍ പട്ടാമ്പി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- ജെ.എസ്.