സൂപ്പർ കൊടുങ്കാറ്റിൽ 97 മരണം

October 31st, 2012

sandy-storm-epathram

ന്യൂയോർക്ക് : അമേരിക്കയെ കെടുതിയിൽ തള്ളിയ സൂപ്പർ കൊടുങ്കാറ്റായ സാൻഡി ഇതു വരെ 29 പേരുടെ ജീവൻ കവർന്നു. വൈദ്യുതി ബന്ധം നിലച്ച ന്യൂയോർക്ക് നഗരം ഇനിയും ചുരുങ്ങിയത് 4 ദിവസമെങ്കിലും ഇരുട്ടിൽ കഴിയേണ്ടി വരുമെന്നാണ് സൂചന. ന്യൂ ജഴ്സിയിൽ ഹഡ്സൺ നദി കവിഞ്ഞൊഴുകി നഗരം വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. വൈദ്യുത കമ്പികൾ പൊട്ടി വീണത് തെരുവിൽ ഇറങ്ങി നടക്കുന്നവരുടെ ജീവന് ഭീഷണി ഒരുക്കുന്നതായി അധികൃതർ പറയുന്നു. അമേരിക്കയിൽ 29 പേർ കൊല്ലപ്പെട്ടപ്പോൾ കാനഡയിൽ ഒന്നും, ഹൈതിയിൽ 51 ഉം ആണ് മരണ സംഖ്യ. സാൻഡി മൂലം ഇതു വരെ ആകെ കൊല്ലപ്പെട്ടത് 97 പേരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്ക ഭീതിയിൽ

October 28th, 2012

sandy-hurricane-epathram

ന്യൂയോർക്ക് : സാൻഡി ചുഴലിക്കാറ്റ് അമേരിക്കൻ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി വെയ്ക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങളെ തുടർന്ന് അമേരിക്ക ഭീതിയിലായി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇരു സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചരണ പരിപാടികൾ വരാനിരിക്കുന്ന ചുഴലിക്കാറ്റ് മൂലം മാറ്റി വെച്ചിരിക്കുകയാണ്. പൊതു ജന സുരക്ഷയേക്കാൾ തങ്ങൾക്ക് പ്രധാനം തെരഞ്ഞെടുപ്പ് പ്രചരണമാണ് എന്ന് ജനം കരുതിയാലോ എന്ന ആശങ്കയും ഇരു സ്ഥാനാർത്ഥികൾക്കും ഉണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ വസിക്കുന്ന കിഴക്കൻ അമേരിക്കയിലെ കോടിക്കണക്കിന് ജനങ്ങളോട് അധികൃതർക്ക് ഒഴിഞ്ഞു പോവാനല്ലാതെ മറ്റൊന്നും പറയുവാനുമില്ല. നോർത്ത് കാറൊലീന മുതൽ കണക്ടിക്കട്ട് വരെയുള്ള സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോർക്കിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ബസും തീവണ്ടിയും സരവീസ് നിർത്തി വെച്ചു. ഇന്ന് രാവിലെ മാത്രം മൂവായിരത്തിലേറെ വിമാനങ്ങൾ സർവീസുകൾ റദ്ദാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാൻഡി ആഞ്ഞടിക്കുന്നു

October 26th, 2012

hurricane-sandy-epathram

നാസൊ : ബഹാമാസ് ദ്വീപുകളിൽ ആഞ്ഞടിക്കുന്ന സാൻഡി ചുഴലിക്കാറ്റിന്റെ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം ചുഴലിക്കാറ്റിന്റെ സ്വരൂപത്തിൽ കാര്യമായ പരിണാമം വരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഉത്തര ധ്രുവ കാറ്റിനൊപ്പം ചേരുന്ന പക്ഷം സാൻഡിയുടെ സംഹാര ശേഷി പതിന്മടങ്ങാവും. ഇത് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ വൻ നാശ നഷ്ടം വരുത്തി വെയ്ക്കും എന്നാണ് പ്രവചനം. ഇന്നലെ വൈകുന്നേരത്തോടെ ഒരൽപ്പം ശക്തി ക്ഷയിച്ച സാൻഡി ജന സാന്ദ്രത കുറഞ്ഞ തെക്കു കിഴക്കൻ ദ്വീപുകളിൽ നാശം വിതച്ചു കടന്നു പോയി. സാൻഡി മൂലം ഉണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും 21 പേരാണ് കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹിറ്റ്ലറുടെ ആത്മകഥ പ്രചരിപ്പിച്ചതിന് പിഴ

October 5th, 2012

mein-kampf-epathram

മോസ്കോ: അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മൈൻ കാംഫ് ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് റഷ്യന്‍ സർവകലാശാലയിലെ ഉദ്യോഗസ്ഥയ്ക്കെതിരേ യെകറ്റെറിന്‍ബര്‍ഗ് കോടതി മൂവായിരം ഡോളര്‍ പിഴ ചുമത്തി. ഇവര്‍ സ്വന്തം വെബ്സൈറ്റിലാണ് മൈൻ കാംഫിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത്. തീവ്രവാദി സാഹിത്യം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റഷ്യ തീവ്രവാദ സാഹിത്യത്തിലാണ് മൈൻ കാംഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനയിൽ ഇരട്ട ഭൂകമ്പം : 80 മരണം

September 8th, 2012

china-earthquake-epathram

ബെയ്ജിങ് : വെള്ളിയാഴ്ച്ച നടന്ന ഇരട്ട ഭൂകമ്പത്തിൽ തെക്ക് പടിഞ്ഞാറൻ ചൈനയിൽ 80ലേറെ പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ തകർന്നു. മലയോര പ്രദേശമായ ഇവിടെ മലകളിൽ നിന്നും വൻ പാറകൾ വീടുകൾക്ക് മേൽ ഉരുണ്ടു വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ചൈനയിലെ ഏറെ ദരിദ്രരായ ആളുകൾ പാർക്കുന്ന പ്രവിശ്യകളിലാണ് ദുരന്തം സംഭവിച്ചത്. ഇവിടത്തെ ആളുകൾ പ്രധാനമായും ചെറുകിട കൃഷിക്കാരും ഖനിത്തൊഴിലാളികളുമാണ്. റോഡാകെ പാറ കഷ്ണങ്ങൾ നിറഞ്ഞു നിൽക്കുന്നത് ഇവിടേയ്ക്ക് രക്ഷാ പ്രവർത്തകർക്ക് വരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ആദ്യ പ്രകമ്പനം ഉണ്ടായത്. അര മണിക്കൂറിനകം ഇത്ര തന്നെ ശക്തമായ മറ്റൊരു ഭൂചലനവുമുണ്ടായി. തുടർന്ന് അനേകം തുടർ ചലനങ്ങളും. ചലനങ്ങളുടെ തീവ്രത ഏറെ കടുത്തതല്ലെങ്കിലും ഇവ ആഴം കുറഞ്ഞ പ്രകമ്പനങ്ങൾ ആയിരുന്നു. ഇത്തരം ആഴം കുറഞ്ഞ കമ്പനങ്ങളാണ് നാശ നഷ്ടങ്ങൾ കൂടുതൽ വരുത്തുന്നത്. വെള്ളിയാഴ്ച്ച നടന്ന ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്റർ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോസ്റ്റാ റിക്കയിൽ നടന്ന ഭൂകമ്പത്തിന്റെ തീവ്രത 7.6 ആയിരുന്നിട്ടും നാശ നഷ്ടങ്ങൾ കുറവായിരുന്നത് അതിന്റെ ആഴം 40 കിലോമീറ്റർ അയിരുന്നത് കൊണ്ടാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ വീണ്ടും കൊടുങ്കാറ്റ്

August 29th, 2012

isaac-hurricane-epathram
അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റിനു സാധ്യത. ഉഷ്ണമേഖലാ പ്രദേശത്തെ കൊടുങ്കാറ്റായ ഐസക്ക് കൂടുതല്‍ ശക്തിയോടെ വീശുമെന്നാണ് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ്. നിലവില്‍ തെക്കന്‍ ഫ്‌ളോറിഡയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം വിതച്ച കൊടുങ്കാറ്റ് മറ്റു ഭാഗത്തേക്ക് വ്യാപിക്കാനും കനത്ത നാശം വിതക്കാനും സാധ്യതയുണ്ട്   കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളായ ലൂസിയാന, ഫ്‌ളോറിഡ, മിസ്സിസ്സിപ്പി, അലാബാമ എന്നിവിടങ്ങളില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on അമേരിക്കയില്‍ വീണ്ടും കൊടുങ്കാറ്റ്

ഇറാനില്‍ ശക്തമായ ഭൂകമ്പം 227 മരണം

August 12th, 2012

earthquake-epathram

ടെഹ്‌റാന്‍ : വടക്കു പടിഞ്ഞാറന്‍ ഇറാനില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ ചുരുങ്ങിയത് 227 പേരെങ്കിലും മരിച്ചു. 1,300-ല്‍ പരം പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തബ്‌രിസ്, അഹാര്‍, എന്നീ നഗരങ്ങളിലാണ് ശക്തമായ ചലനങ്ങള്‍ ഉണ്ടായത്. ഇരുപതോളം തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. 60-ഓളം ഗ്രാമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. തബ്‌രിസിന് 60 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് പ്രാദേശിക സമയം 4.53-നാണ് ആദ്യ ഭൂചലനമുണ്ടായത്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഹാരിസ്, വര്‍സാഗാന്‍ എന്നിവിടങ്ങളിലും വന്‍ നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതിയും റോഡുകളും പാടെ തകരാറില്‍ ആയതിനാല്‍ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അണക്കെട്ട് തകര്‍ന്നു 10 പേർ കൊല്ലപ്പെട്ടു

August 12th, 2012

dam-burst-china-epathram

ബെയ്ജിങ്ങ് : ചൈനയിലെ ഷൌഷാൻ പട്ടണത്തിൽ അണക്കെട്ട് തകർന്ന് 10 പേർ കൊല്ലപ്പെട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് അണക്കെട്ട് പൊട്ടിത്തർകർന്നത്. തകർന്ന അണക്കെട്ട് അറ്റകുറ്റ പണികൾ ചെയ്ത് പൂർവ്വസ്ഥിതിയിൽ ആക്കുവാനായി ഒരു സംഘം വിദഗ്ദ്ധരെ സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ഹൈകുയി ചുഴലിക്കാറ്റിനെ തുടർന്ന് പെയ്ത കനത്ത മഴ കാരണമാണ് ഇവിടെ വെള്ളം പൊങ്ങിയത്. തകർന്ന അണക്കെട്ടിൽ നിന്നും ഇരച്ചെത്തിയ വെള്ളപ്പാച്ചിലിൽ 10 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയിൽ ചുഴലി : 5 മരണം

August 9th, 2012

typhoon-haikui-epathram

ബെയ്ജിംഗ് : കിഴക്കൻ ചൈനയിൽ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിൽ 5 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. കൊടുങ്കാറ്റും പേമാരിയും ചൈനയിലെ ഒട്ടേറെ പ്രദേശങ്ങളെ ദുരിതത്തിൽ ആഴ്ത്തി. ചൈനയിലെ വാണിജ്യ നഗരമായ ഷാംഗ്ഹായിൽ 130 മില്ലീമീറ്ററോളം മഴ രേഖപ്പെടുത്തി എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ നിന്നും 2 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഹൈകുയി എന്ന് പേരിട്ട ഈ ചുഴലിക്കാറ്റ് ചൈനയിലെ കിഴക്കൻ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം നടത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 1434510»|

« Previous Page« Previous « നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി
Next »Next Page » മുലയൂട്ടുന്ന വീഡിയോ അശ്ലീലമായി : യുവതി പരാതി നൽകി »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine