ദുബായ്: 2010ലെ ഏറ്റവും മികച്ച അവതാരകനുള്ള ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരത്തിന് പ്രമുഖ ചലച്ചിത്ര നടന്‍ മുകേഷ് തെരഞ്ഞെടുക്കപ്പെട്ടു. ലോക വ്യാപകമായി നടന്ന വോട്ടെടുപ്പിലൂടെ പ്രേക്ഷകരാണ് സൂര്യാ ടി.വി. യിലെ “ഡീല്‍ ഓര്‍ നോ ഡീല്‍” എന്ന പരിപാടിയെ മുന്‍നിര്‍ത്തി മുകേഷിനെ മികച്ച അവതാരകനായി തെരഞ്ഞെടുത്തത്.
ടെലിവിഷന്‍ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എഴുത്തുകാരനും ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു.
മികച്ച ഗായിക : കെ. എസ്. ചിത്ര (പാരിജാതം). കഴിഞ്ഞ വര്‍ഷവും ഈ പുരസ്കാരം ചിത്രയ്ക്കായിരുന്നു ലഭിച്ചത്.
മികച്ച ഗായകന്‍ : ബിജു നാരായണന്‍ (ശ്രീ നാരായണ ഗുരു, കായംകുളം കൊച്ചുണ്ണി)
മികച്ച സംഗീത പരിപാടിക്കുള്ള പുരസ്കാരം റിമി ടോമി അവതരിപ്പിക്കുന്ന “റിം ജിം” എന്ന പരിപാടിക്ക് ലഭിച്ചു.
മികച്ച ടോക് ഷോ അവതാരകന്‍ : ആര്‍. ശ്രീകണ്ഠന്‍ നായര്‍ (നമ്മള്‍ തമ്മില്‍)
മികച്ച ഇന്റര്‍വ്യൂവര്‍ – ജോണ്‍ ബ്രിട്ടാസ്
മികച്ച വാര്‍ത്താ അവലോകനം – നികേഷ് കുമാര്‍
മികച്ച വാര്‍ത്താ അവതാരകന്‍ – ഷാനി പ്രഭാകരന്‍
മികച്ച ബൌദ്ധിക പരിപാടി അവതാരകന്‍ – ജി. എസ്. പ്രദീപ് (രണാങ്കണം)
25 വിഭാഗങ്ങളിലാണ് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നല്‍കുന്നതില്‍. കൂടുതല്‍ പുരസ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ് 14ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, റേഡിയോ ഏഷ്യ, ലെന്‍സ്‌മാന്‍ പ്രൊഡക്ഷ്യന്‍സിന്റെയും സഹകരണത്തോടെ ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ആണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, television