പ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.
രഞ്ജിത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥി ന്റേതായി അവസാനം പുറത്തു വന്ന സിനിമ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്ന ഇദ്ദേഹത്തിന് അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇതു ഞങ്ങളുടെ കഥ ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. എണ്‍പതുകളില്‍ ഏറെ ശ്രദ്ധേയമായ ജോടികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചു എങ്കിലും പിന്നീട് ഈ ജോടികള്‍ വേര്‍പിരി യുകയായിരുന്നു.
ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, മംഗളം നേരുന്നു, ദേവാസുരം, കിരീടം, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
മാളയ്ക്കു സമീപം പുത്തന്‍ വേലിക്കരയാണ് സ്വദേശം. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary
ശ്രീനാഥിന്റെ മരണത്തില് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള് പറായുന്നത് തെളിയിക്കാന് സമഗ്രമായ അന്വേഷണം ആവശ്യമായി വന്നിരിക്കുന്നു.വെള്ളിയാഴ്ച കോതമംഗലത്തെ ഹോട്ടല് മുറിയില് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്ത നിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്.കുട്ടമ്പുഴയില് ചിത്രീകരണം നടക്കുന്ന ‘ശിക്കാര്’ എന്ന സിനിമയില് അഭിനയിക്കാനായിരുന്നു അദ്ദേഹം കോതമംഗലത്ത് എത്തിയത്. മരണത്തിനു തൊട്ടുമുന്പ് ഒരു നടനും സിനിമയുമായി ബന്ധപ്പെട്ട മറ്റു ചിലരും അദ്ദേഹത്തെ കണ്ടിരുന്നതായി ബന്ധുക്കള് പറയുന്നുണ്ട്.ആദ്യം സിനിമയില് അഭിനയിക്കാന് റോളൂണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഹോട്ടലില് താമസിപ്പിച്ച് പിന്നിട് റോളീല്ലായെന്ന് പറഞ്ഞതായും ഇന്നുതന്നെ റൂം വെക്കറ്റ് ചെയ്യണമെന്ന് പറഞ്ഞ് വാശിപിടിച്ചതായും പറഞ്ഞ് കേള്ക്കുന്നുണ്ട്. മാത്രമല്ല അമ്മയില് അംഗമല്ലാത്തവരെക്കൊണ്ട് അഭിനയിപ്പിച്ചാല് അംഗങളായവര് സഹകരിക്കിലായെന്ന് വാശിപിടിച്ചെന്ന് പറഞ്ഞ് കേള്‍ക്കുന്നത് ഏറെക്കുറെ ശരുയായിരിക്കാനാണു സാധ്യത. അമ്മയുടെ നിഷ്ക്കരുണമായ പ്രവര്ത്തനം കൊണ്ട് ഒരു രക്തസാക്ഷിയെ സ്രിഷ്ടിച്ചിരിക്കുന്നു
.
ശ്രീനാഥിന്റെ മരണത്തിന്ന് ഉത്തരവാദികള് അമ്മ തന്നെയായിരിക്കുമെന്ന് ബന്ധുക്കള് ,വിശദമായ അന്വേഷണം വേണം.
ശ്രീനാഥിന്റെ മരണത്തില് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള് പറായുന്നത് തെളിയിക്കാന് സമഗ്രമായ അന്വേഷണം ആവശ്യമായി വന്നിരിക്കുന്നു.വെള്ളിയാഴ്ച കോതമംഗലത്തെ ഹോട്ടല് മുറിയില് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്ത നിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്.കുട്ടമ്പുഴയില് ചിത്രീകരണം നടക്കുന്ന ‘ശിക്കാര്’ എന്ന സിനിമയില് അഭിനയിക്കാനായിരുന്നു അദ്ദേഹം കോതമംഗലത്ത് എത്തിയത്. മരണത്തിനു തൊട്ടുമുന്പ് ഒരു നടനും സിനിമയുമായി ബന്ധപ്പെട്ട മറ്റു ചിലരും അദ്ദേഹത്തെ കണ്ടിരുന്നതായി ബന്ധുക്കള് പറയുന്നുണ്ട്.ആദ്യം സിനിമയില് അഭിനയിക്കാന് റോളൂണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഹോട്ടലില് താമസിപ്പിച്ച് പിന്നിട് അമ്മയില് അംഗമല്ലാത്തതുകൊണ്ട് അഭിനയിപ്പിക്കരുതെന്നുള്ള വാശിപിടിക്കുകയും നിര്മ്മാതാവും ഇതിന്ന് വഴങുകയും ചെയ്തതായിട്ടാണു പറയപ്പെടുന്നത്.ഇതിന്ന് ശേഷം ഇന്നുതന്നെ റൂം വെക്കറ്റ് ചെയ്യണമെന്ന് പറഞ്ഞ് വാശിപിടിച്ചതായും പറഞ്ഞ് കേള്ക്കുന്നുണ്ട്. മാത്രമല്ല അമ്മയില് അംഗമല്ലാത്തവരെക്കൊണ്ട് അഭിനയിപ്പിച്ചാല് അംഗങളായവര് സഹകരിക്കിലായെന്ന് വാശിപിടിച്ചെന്ന് പറഞ്ഞ് കേള്ക്കുന്നത് ഇത് ഏറെക്കുറെ ശരിയായിരിക്കാനാണു സാധ്യത. അമ്മയുടെ അഹങ്കാരികളായ ഭാരവാഹികള് ഇതും ഇതിനപ്പുറവും ചെയ്യും. മനുഷ്യത്തവും മാനവികതയും തൊട്ടുതീണ്ടാത്ത വര്ഗ്ഗങള്.ഈ പറഞ്ഞുകേട്ട രീതിയില് ശ്രീനാഥിന്റെ മരണത്തിന്ന് ഉത്തരവാദികള് അമ്മ തന്നെയായിരിക്കണം.വിശദമായ അന്വേഷണം വേണം. അമ്മയുടെ നിഷ്ക്കരുണമായ പ്രവര്ത്തനം കൊണ്ട് ഒരു രക്തസാക്ഷിയെ സ്രിഷ്ടിച്ചിരിക്കുന്നു