തിരുവനന്തപുരം : മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവന കള്‍ പരി ഗണിച്ച് പ്രമുഖ സംവിധായകനും തിരക്കഥാ കൃത്തു മായ കെ. ജി. ജോര്‍ജ്ജിന് 2015ലെ ജെ. സി. ഡാനിയേല്‍ പുരസ്കാരം.
ഒക്ടോബര്‍ 15 ന് പാലക്കാട് നടക്കുന്ന അവാര്‍ഡ് നിശ യില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കും.
ഐ. വി. ശശി (ചെയര്‍മാന്‍), സിബി മലയില്‍, ജി. പി. വിജയ കുമാര്‍, ചല ച്ചിത്ര അക്കാദമി ചെയര്‍ മാന്‍ കമല്‍, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗ ങ്ങളു മായ ജൂറി യാണ് അവാര്‍ഡ് നിര്‍ണ്ണ യിച്ചത്.
മലയാള സിനിമാ രംഗത്ത് എഴുപതു കളില്‍ വിപ്ളവ കര മായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായക നാണ് കെ. ജി. ജോര്‍ജ്ജ്. പൂനെ ഫിലിം ഇന്‍സ്റ്റി റ്റ്യൂട്ടില്‍ നിന്നും ഡിപ്ളോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടി ന്‍െറ സഹ സംവിധായ കനായിട്ടാണ് മലയാള സിനിമ യില്‍ അരങ്ങേറു ന്നത്.
ആദ്യ സിനിമ യായ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലി മിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് സംസ്ഥാന അവാര്‍ഡു കളും ലഭി ച്ചിട്ടുണ്ട്.
ഉള്‍ക്കടല്‍ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് (1983), ആദാമിന്‍െറ വാരി യെല്ല് (1983) പഞ്ചവടി പ്പാലം (1984) ഇരകള്‍ (1986), ഇലവങ്കോട് ദേശം (1998) തുടങ്ങിയവ യാണ് അദ്ദേഹ ത്തിന്റെ പ്രധാന ചിത്രങ്ങള്‍.
മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ. സി. ഡാനി യേലിന്‍െറ സ്മരണാര്‍ത്ഥം 1992 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ജെ. സി. ഡാനിയേല്‍ പുരസ്കാരം ഏര്‍പ്പെടു ത്തിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, filmmakers