Friday, October 16th, 2009

“പഴശ്ശി രാജാ” ഇന്നെത്തുന്നു

pazhassi-rajaലോക സിനിമയില്‍ തന്നെ ഇതിഹാസമായി തീരാന്‍ ഉതകും വിധം ‘പഴശ്ശിരാജാ’ വരുന്നു. 560 തിയ്യേറ്ററുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ഇന്ന് (ദീപാവലി ദിനത്തില്‍) പഴശ്ശി രാജാ റിലീസ് ചെയ്യുകയാണ്. എം. ടി., ഹരി ഹരന്‍, മമ്മൂട്ടി, ഓ. എന്‍. വി, ഇളയ രാജാ, റസൂല്‍ പൂക്കുട്ടി എന്നീ പ്രഗല്‍ഭരുടെ സംഗമം കൂടിയായ ഈ സിനിമ, ഒരു കാല ഘട്ട ത്തി ന്‍റെ കഥ പറയുന്നു.
 
മമ്മൂട്ടി യെ കൂടാതെ, പത്മ പ്രിയ, തമിഴില്‍ നിന്നും ശരത് കുമാര്‍, കനിഹ, തെലുങ്ക് നടന്‍ സുമന്‍, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പഴശ്ശി രാജാ യെ കാണികള്‍ ക്ക് പരിചയപ്പെ ടുത്തുന്നത് മലയാള ത്തില്‍ മോഹന്‍ ലാലും, തമിഴില്‍ കമലഹാസനും, തെലുങ്കില്‍ ചിരഞ്ജീവിയും, ഹിന്ദിയില്‍ ഷാറുഖ് ഖാനുമാണ്. ഓ. എന്‍. വി യെ ക്കൂടാതെ, കാനേഷ് പൂനൂര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരും ഗാന രചന നിര്‍വ്വഹി ച്ചിരിക്കുന്നു.
 
ഓസ്കാര്‍ ലബ്‌ധിക്കു ശേഷം റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്ത ഈ സിനിമയെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘‘ഇതൊരു ലോക സിനിമയാണ്, നമ്മുടെ ചെറിയ ഒരു ഭാഷക്ക് ഇത്തര മൊരു സിനിമ എടുക്കാനാകുമെന്ന് നമ്മള്‍ ലോകത്തോട് പ്രഖ്യാപിക്കുക യാണ്. ലോകം ഇതിനു കാതോര്‍ത്തേ മതിയാവൂ’’ എന്നാണ് .
 
വടക്കന്‍ വീര ഗാഥ യിലൂടെ ചന്തു വിനെ പുതിയ രീതിയില്‍ അവതരിപ്പിച്ച എം. ടി . വാസുദേവന്‍ നായര്‍, കേരള സിംഹം പഴശ്ശി രാജാ എന്ന വീര കേസരിയു ടെ പുതിയ ഒരു മുഖം ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുക യാണ് സിനിമാ ലോകം.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

4 അഭിപ്രായങ്ങള്‍ to ““പഴശ്ശി രാജാ” ഇന്നെത്തുന്നു”

 1. Anonymous says:

  മാനന്തവാടിയുടെ മണ്ണ്‌ മാപ്പുനല്‍കട്ടെ ….http://rajagopaltvm.blogspot.com/2009/10/blog-post.htmlAbout കേരള സിംഹം 'പഴശ്ശിരാജ'http://moderntalkies.blogspot.com/2009/10/blog-post.html

 2. Anonymous says:

  മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. http://ulkazhcha.blogspot.com/2009/10/blog-post_28.html

 3. Anonymous says:

  ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ അഭിപ്രായം…..http://malayalam.usvishakh.net/blog/archives/395

 4. Anonymous says:

  പോയി പടം കണ്ടു അഭിപ്രായം പറയ്‌. ആരു പറഞ്ഞു പെട്ടെന്ന് അഭിപ്രായം പറയാന്‍? പിന്നെ പഴയവീട് ബ്ലോഗര്‍ക്ക്‌ ആഫ്രിക്കന്‍ ആദിവാസികള്‍മോശക്കാരാണോ???

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine