
ബാങ്കോക്ക് : കാസനോവ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചു വീണ മോഹന്‍ലാല്‍ പരിക്കുകള്‍ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു. ബാങ്കോക്കില്‍ വെച്ചായിരുന്നു ചിത്രീകരണം. ഓടുന്ന ഒരാളുടെ പുറകെ ബൈക്കില്‍ പാഞ്ഞു ചെല്ലുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്യുന്നത്. ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിക്കാം എന്ന് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും ചിത്രീകരണത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ലാല്‍ സ്വയം അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ എട്ടടി ഉയരത്തിലുള്ള ഒരു പലകയിലൂടെ ഓടിക്കുന്നതിനിടയില്‍ ബൈക്ക് തെന്നി പോയി. താഴ്ചയിലേക്ക് തെറിച്ചു വീണ മോഹന്‍ലാലിലെ രക്ഷിക്കാനായി സെറ്റിലെ പ്രവര്‍ത്തകര്‍ ഓടി അടുത്തെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് ലാല്‍ എഴുന്നേറ്റ് വന്നത് ഏവരെയും അത്ഭുതപ്പെടുത്തി. അര മണിക്കൂര്‍ വിശ്രമിച്ച ശേഷം അദ്ദേഹം അഭിനയം തുടരുകയും ചെയ്തു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയില്‍ ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ സംവിധാനം ചെയ്യുന്ന വ്യത്യസ്തതയാര്‍ന്ന ആക്ഷന്‍ രംഗങ്ങളാണ് ഉള്ളത്.





നടി ശ്വേതാ മേനോനു ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. വി. എം. വിനു സംവിധാനം ചെയ്യുന്ന “പെണ്‍ പട്ടണം” എന്ന ചിത്രത്തില്‍ സംഘട്ടന രംഗം ചിത്രീകരി ക്കുന്നതിനിടയിലാണ് കൊടുവാള്‍ കൊണ്ട് വെട്ടേറ്റത്. പരിക്കേറ്റ നടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയായ നടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കയാണ്.
പ്രശസ്ത നടി ഭാവനയ്ക്ക് ഒരു കന്നട ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയില്‍ ബൈക്കില്‍ നിന്നും വീണ് പരിക്ക് പറ്റി. ഭാവനയും പുനീത് രാജ് കുമാറും അഭിനയിക്കുന്ന “ജാക്കി” എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതിന്റെ ഇടയില്‍ ആണ് സംഭവം. ഇവര്‍ ഒരു ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ രംഗം ചിത്രീകരി ക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിടുകയും, ഭാവന റോഡില്‍ വീഴുകയും ആണ് ഉണ്ടായത്. കൈ കാലുകള്‍ക്ക് പരിക്കേറ്റ ഭാവനയക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കുകയാണ്.


















