നടി അനന്യ ആശുപത്രിയില്‍

August 4th, 2012

actress-ananya-epathram

കൊച്ചി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടി അനന്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസമായി ഇവര്‍ ചികിത്സയിലാണ്. എന്നാല്‍ അനന്യയുടെ ആരോഗ്യ നില ഗുരുതരമല്ലെന്നും അധികം താമസിയാതെ ആശുപത്രി വിടാന്‍ ആകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വീട്ടില്‍ നിന്നും കഴിച്ച ആഹാരത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കരുതുന്നു. അന്യന്യയെ പരിചരിക്കുവാന്‍ ആഞ്ജനേയന്‍ കൂടെ ഉണ്ട്. ആഞ്ജനേയനുമായുള്ള അനന്യയുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഏതാനും നാളുകളായി നടി ബന്ധുക്കളില്‍ നിന്നും അകന്നാണ് താമസിക്കുന്നതെന്ന വാര്‍ത്തകള്‍ ഉണ്ട്.

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ വര്‍ദ്ധിച്ചു വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യുവ നടി അനന്യയ്ക്കും ഭക്ഷ്യ വിഷബാധയേല്‍ക്കുന്നത്. നേരത്തെ പ്രമുഖ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടന്‍ തിലകന്റെ മകനുമായ ഷോബി തിലകനും കുടുമ്പത്തിനും ഷവര്‍മയില്‍ നിന്നും ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. അതേ കടയില്‍ നിന്നും ഷവര്‍മ കഴിച്ച ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്നും നിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണം പിടിച്ചെടുത്തിരുന്നു. അധികൃതര്‍ പരിശോധനയ്ക്ക് എത്തുകയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുവാന്‍ തുടങ്ങിയതോടെ  ഹോട്ടല്‍ ഉടമകള്‍ കടയടപ്പ് സമരം നടത്തി.  തുടര്‍ന്ന് പരിശോധനകളും മാധ്യമ വാര്‍ത്തകളും പൊടുന്നനെ അപ്രത്യക്ഷമാകുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജഗതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

June 20th, 2012
jagathy-epathram
ചെന്നൈ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ബോധം വീണ്ടെടുത്തുവെന്നും ആളുകളെ തിരിച്ചറിയുവാന്‍ തുടങ്ങിയെന്നും ഒപ്പം തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാലുകള്‍ ചലിപ്പിക്കുവാന്‍ സാധിക്കുന്നുണ്ടെങ്കിലും ഒരു കൈയ്യുടെ ചനലനശേഷി ഇനിയും വീണ്ടെടുക്കുവാന്‍ ഉണ്ട്. ജഗതിയിപ്പോള്‍ പാട്ടു കേള്‍ക്കുകയും സിനിമകാണുകയും ചെയ്യുന്നുണ്ട്. ജഗതിയുടെ ആരോഗ്യനിലയില്‍ ഇപ്പോഴത്തെ രീതിയില്‍ പുരോഗതി ഉണ്ടാകുകയാണെങ്കില്‍ അദ്ദേഹത്തിനു രണ്ടു മാസം കൊണ്ട് ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കരുതുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

സിനിമാ ചിത്രീകരണത്തിനിടയില്‍ നടി അനന്യക്ക് പരിക്ക്

April 22nd, 2012
actress-ananya-epathram
കൊച്ചി: ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടി അനന്യക്ക് പരിക്കേറ്റു. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ താഴെ വീണ്  അനന്യയുടെ കൈക്ക് പരിക്കു പറ്റി.  അബു സലിം അവതരിപ്പിക്കുന്ന വില്ലന്‍ കഥാ‍പാത്രം അനന്യയുടെ കൈപിടിച്ച് തിരിക്കുകയും തള്ളിയിടുകയും ചെയ്യുന്ന രംഗങ്ങളായിരുന്നു  എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രീകരിച്ചിരുന്നത്. ഇതിനിടയില്‍ അപ്രതീക്ഷിതമായി അനന്യ കൈകുത്തി വീഴുകയായിരുന്നു. നടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്യയുടെ കൈയ്യിലെ എല്ലിനു വിള്ളലുണ്ട്. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌന്ദര്യ നക്ഷത്രം ഓര്‍മ്മയായിട്ട് എട്ടു വര്‍ഷം

April 17th, 2012

saundarya-epathram

അഭിനയത്തിന്റേയും അംഗീകാരങ്ങളുടേയും പുതിയ ആകാശങ്ങള്‍ തേടി പറന്ന നടി സൌന്ദര്യ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു. സൌന്ദര്യ എന്ന പേരിന് സൌന്ദര്യത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുന്നവള്‍ എന്നു കൂടെ അര്‍ഥമുണ്ടെന്ന് പ്രേക്ഷകന് മനസ്സിലാക്കി ക്കൊടുത്ത നടിയായിരുന്നു അവര്‍. സൌന്ദര്യ അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിന്റെ നായികയായും, യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും അവര്‍ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാ‍നിച്ചു. ഏറനാട്ടിലെ യാഥാസ്ഥിതിക മുസ്ലിം പെണ്‍കൊടിയുടെ പ്രണയവും വിരഹവുമായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തിലെങ്കില്‍ നാഗരിക യുവതിയുടെ തന്റേടവും ചുറുചുറുക്കുമാണ് യാത്രക്കരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ ജ്യോതി എന്ന കഥാപാത്രം പറയുന്നത്.

ഗന്ധര്‍വ്വ എന്ന ചിത്രത്തിലൂടെ 1992-ല്‍ ആണ് സൌന്ദര്യ സിനിമാഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രങ്ങളില്‍ തന്നെ ഭാഗ്യ നായിക എന്ന പേരു സമ്പാദിക്കുവാന്‍ അവര്‍ക്കായി. പിന്നീട് അമിതാഭ് ബച്ചനോടൊപ്പം പോലും നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത് സൌന്ദര്യ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ദ്വീപ ദേശീയ പുരസ്കാരം നേടി.

2004 ഏപ്രില്‍ 17നു ബി. ജെ. പി. യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടതായിരുന്നു സൌന്ദര്യയും സംഘവും. പറന്നുയര്‍ന്ന് 30 സെക്കന്റുകള്‍ക്കകം സെസ്ന 180 എന്ന വിമാനം നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബാംഗ്ലൂരിനടുത്തുണ്ടായ ആ വിമാന ദുരന്തത്തില്‍ പൊലിഞ്ഞു പോയത് തെന്നിന്ത്യയിലെ മികച്ച ഒരു അഭിനേത്രി ആണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടന്‍ ജോണ്‍ എബ്രഹാമിനു ജാമ്യം

March 10th, 2012
John-Abraham-epathram
മുംബൈ: അശ്രദ്ധമായി ബൈക്കോടിച്ച്  സൈക്കിള്‍ യാത്രക്കാരെ ഇടിച്ച് പരിക്കേല്പിച്ച സംഭവത്തില്‍  പ്രശസ്ത ബോളിവുഡ് നടനും മോഡലുമായ ജോണ്‍ എബ്രഹാമിനു ജാമ്യം ലഭിച്ചു. ബാന്ദ്ര മജിസ്ട്രേറ്റ് കോടതി നടനെ 15 ദിവസത്തേക്ക് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ജാമ്യം നേടിയ ജോണ്‍ ശിക്ഷ ഒഴിവാക്കുവാന്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. കീഴ്ക്കോടതിയുടേത് ലഘുവായ ശിക്ഷയാണെന്നും അതിനാല്‍ അത് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കോടതിയില്‍ ഹാജരായ നടനെ കസ്റ്റെഡിയില്‍ എടുക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു ജാമ്യം നേടുകയായിരുന്നു. 20,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കുകയും ചെയ്തു. 2006- ഏപ്രിലില്‍ ആണ് സംഭവം നടന്നത്. ഒരു ഫാഷന്‍ ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോണിന്റെ ബൈക്ക് സൈക്കിള്‍ യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 5« First...234...Last »

« Previous Page« Previous « നടന്‍ ജഗതിശ്രീകുമാറിനു കാറപകടത്തില്‍ ഗുരുതര പരിക്ക്
Next »Next Page » കല്‍ക്കി : മലയാളത്തിലെ ആദ്യ ഉഭയലിംഗ നായിക »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine