മുംബൈ: അശ്രദ്ധമായി ബൈക്കോടിച്ച് സൈക്കിള്‍ യാത്രക്കാരെ ഇടിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ പ്രശസ്ത ബോളിവുഡ് നടനും മോഡലുമായ ജോണ്‍ എബ്രഹാമിനു ജാമ്യം ലഭിച്ചു. ബാന്ദ്ര മജിസ്ട്രേറ്റ് കോടതി നടനെ 15 ദിവസത്തേക്ക് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ജാമ്യം നേടിയ ജോണ്‍ ശിക്ഷ ഒഴിവാക്കുവാന്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. കീഴ്ക്കോടതിയുടേത് ലഘുവായ ശിക്ഷയാണെന്നും അതിനാല്‍ അത് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കോടതിയില്‍ ഹാജരായ നടനെ കസ്റ്റെഡിയില്‍ എടുക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു ജാമ്യം നേടുകയായിരുന്നു. 20,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കുകയും ചെയ്തു. 2006- ഏപ്രിലില്‍ ആണ് സംഭവം നടന്നത്. ഒരു ഫാഷന്‍ ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോണിന്റെ ബൈക്ക് സൈക്കിള്‍ യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: accident, bollywood