

- എസ്. കുമാര്‍
വായിക്കുക: accident

ബാങ്കോക്ക് : കാസനോവ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചു വീണ മോഹന്‍ലാല്‍ പരിക്കുകള്‍ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു. ബാങ്കോക്കില്‍ വെച്ചായിരുന്നു ചിത്രീകരണം. ഓടുന്ന ഒരാളുടെ പുറകെ ബൈക്കില്‍ പാഞ്ഞു ചെല്ലുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്യുന്നത്. ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിക്കാം എന്ന് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും ചിത്രീകരണത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ലാല്‍ സ്വയം അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ എട്ടടി ഉയരത്തിലുള്ള ഒരു പലകയിലൂടെ ഓടിക്കുന്നതിനിടയില്‍ ബൈക്ക് തെന്നി പോയി. താഴ്ചയിലേക്ക് തെറിച്ചു വീണ മോഹന്‍ലാലിലെ രക്ഷിക്കാനായി സെറ്റിലെ പ്രവര്‍ത്തകര്‍ ഓടി അടുത്തെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് ലാല്‍ എഴുന്നേറ്റ് വന്നത് ഏവരെയും അത്ഭുതപ്പെടുത്തി. അര മണിക്കൂര്‍ വിശ്രമിച്ച ശേഷം അദ്ദേഹം അഭിനയം തുടരുകയും ചെയ്തു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയില്‍ ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ സംവിധാനം ചെയ്യുന്ന വ്യത്യസ്തതയാര്‍ന്ന ആക്ഷന്‍ രംഗങ്ങളാണ് ഉള്ളത്.
- ജെ.എസ്.

കൊച്ചി: യുവ നടന്‍ ആസിഫലിക്ക് ഷൂട്ടിങ്ങിനിടയില്‍ റോപ്പില്‍ നിന്നും വീണ് പരിക്കു പറ്റി. അസുരവിത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഡ്യൂപ്പില്ലാതെ ഒരു സാഹസിക രംഗത്തില്‍ അഭിനയിക്കുമ്പോളായിരുന്നു ആസിഫലിക്ക് പരിക്കു പറ്റിയത്. ഈ രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ആസിഫലി അത് വേണ്ടെന്ന് പറയുകയായിരുന്നു. കൈക്ക് ചതവു പറ്റിയ നടനെ ലേക്‍ഷോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വില്ലിംഗ്ടണ്‍ ഐലന്റില്‍ വച്ചായിരുന്നു ഷൂട്ടിങ്ങ്. എ.കെ.സാജനാണ് അസുരവിത്തിന്റെ സംവിധായകന്‍. യുവനിരയില്‍ ശ്രദ്ധേയനായ ആസിഫലി അഭിനയിച്ച സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ജോഷി സംവിധാനം ചെയ്ത സെവന്‍സ് ആണ് ആസിഫലിയുടെ ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.
- എസ്. കുമാര്‍
വായിക്കുക: accident

മൂന്നാര്‍: സിനിമാ ഷൂട്ടിങ്ങിനിടയില്‍ യുവ നടി ഭാമയ്ക്ക് പരിക്ക് പറ്റി. മൂന്നാറില്‍ മൈന എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഭാമയ്ക്ക് പരിക്കേറ്റത്. ഒരു ബസ്സപകടം ചിത്രീകരിക്കുന്നതിനിടയിലാണ് ചില്ലു പൊട്ടി നടിയുടെ കാലിലും മുഖത്തുമെല്ലാം പരിക്ക് പറ്റിയത്. മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ ചികിത്സ നടത്തി, പരിക്ക് ഗുരുതരമല്ല . തമിഴില്‍ വന്‍ വിജയമായ മൈന എന്ന ചിത്രമാണ് കന്നടയിലേക്ക് റീമേക്ക് ചെയ്യുന്നത്. നേരത്തെ മറ്റൊരു നടിയെ ആയിരുന്നു ഈ റോള്‍ ചെയ്യുവാന്‍ പരിഗണിച്ചിരുന്നത്, അവര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് ഭാമയെ കാസ്റ്റ് ചെയ്യുകയായിരുന്നു.
- എസ്. കുമാര്‍
നടി ശ്വേതാ മേനോനു ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. വി. എം. വിനു സംവിധാനം ചെയ്യുന്ന “പെണ്‍ പട്ടണം” എന്ന ചിത്രത്തില്‍ സംഘട്ടന രംഗം ചിത്രീകരി ക്കുന്നതിനിടയിലാണ് കൊടുവാള്‍ കൊണ്ട് വെട്ടേറ്റത്. പരിക്കേറ്റ നടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയായ നടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കയാണ്.
- എസ്. കുമാര്‍
വായിക്കുക: accident, actress, swetha-menon