ചെന്നൈ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ബോധം വീണ്ടെടുത്തുവെന്നും ആളുകളെ തിരിച്ചറിയുവാന്‍ തുടങ്ങിയെന്നും ഒപ്പം തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാലുകള്‍ ചലിപ്പിക്കുവാന്‍ സാധിക്കുന്നുണ്ടെങ്കിലും ഒരു കൈയ്യുടെ ചനലനശേഷി ഇനിയും വീണ്ടെടുക്കുവാന്‍ ഉണ്ട്. ജഗതിയിപ്പോള്‍ പാട്ടു കേള്‍ക്കുകയും സിനിമകാണുകയും ചെയ്യുന്നുണ്ട്. ജഗതിയുടെ ആരോഗ്യനിലയില്‍ ഇപ്പോഴത്തെ രീതിയില്‍ പുരോഗതി ഉണ്ടാകുകയാണെങ്കില്‍ അദ്ദേഹത്തിനു രണ്ടു മാസം കൊണ്ട് ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കരുതുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: accident, jagathy
അങ്ങനെ തന്നെ സംഭവിക്കട്ടെ. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരെട്ടെ. ദൈവം അദ്ദേഹത്തെ എന്നപോലെ മലയാള സിനിമയെയും രക്ഷിക്കട്ടെ. നമുക്ക് പ്രാര്‍ത്ഥിക്കാം.
എന്തിനാ? വീണ്ടും പെണ്‍കുട്ടികളെ പീഡിപ്പിക്കാനോ?
http://epathram.com/keralanews-2010/04/03/023556-vs-achuthanandan-visits-jagathi-sreekumar.html