തട്ടത്തിന് മറയത്ത് എന്ന പേരില്‍ തന്നെ പ്രണയത്തിന്റെ ഒരു കാല്പനികഭാവമുണ്ട്. പ്രണയത്തിന്റെ ഭാവവും പ്രണയിനികളുടെ അനുഭവവുമാണ് പ്രണയത്തെ വ്യത്യസ്ഥമാക്കുന്നത്. പ്രണയത്തെ അതിന്റെ എല്ലാ തീവ്രതയിലും ഉള്‍ക്കൊണ്ടുകൊണ്ടാണ് വിനീത് ശ്രീനിവാസന് തന്റെ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ വിനോദ് എന്ന ഹിന്ദു യുവാവിന്റേയും ആയിഷ എന്ന മുസ്ലിം യുവതിയുടെയും പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നിവിന്‍ പോളിയും പുതുമുഖം ഇഷയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയഭാവങ്ങളെ അതിന്റെ എല്ലാ ഭംഗിയോടും കൂടെ വിനീത് ചിത്രീകരിച്ചിരിക്കുന്നു. പ്രമേയവുമായി ഇഴചേര്‍ന്നു നില്ക്കുന്ന ഗാനങ്ങളാണ് അനു എലിസബത്ത് ജോസ് എന്ന പുതിയ എഴുത്തുകാരിയും സംഗീത സംവിധായന് ഷാന്‍ റഹ്മാനും ഒരുക്കിയിരിക്കുന്നത്. തട്ടത്തിന് മറയത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അനു എലിസബത്ത് ജോസ് മുമ്പ് ചില ആല്‍ബങ്ങള്‍ക്കായി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.
സിദ്ധിഖ്,മനോജ് കെ. ജയന്, മണിക്കുട്ടന്, രാമു, ശ്രീനിവാസന്, അപര്‍ണ്ണാ നായര്‍, വനിത, ശ്രിന്റ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥപറയുമ്പോള്‍ എന്ന ചിത്രത്തിനു ശേഷം മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന തട്ടത്തിന് മറയത്ത് ലാല്‍ജോസിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ എല്‍. ജെ. പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers