അമ്മ യില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചു

June 27th, 2018

bhavana-epathram

കൊച്ചി : ഭാവന അടക്കം പ്രമുഖരായ നാല് നടി മാര്‍ ‘അമ്മ’ യില്‍ നിന്നും രാജി വച്ചു. രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നി വരാ ണ് ഭാവന യോടൊപ്പം  അമ്മ യില്‍ നിന്നും രാജി വെച്ചവർ.

സിനിമ യിലെ വനിതാ കൂട്ടായ്മ യായ ഡബ്ല്യു. സി. സി. യുടെ ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറി പ്പി ലാണ് രാജി തീരു മാനം അറി യിച്ചത്.

actrss-bhavana-resigned-amma-fb-post-women-in-cinema-collective-ePathram

”അമ്മ എന്ന സംഘടന യിൽ നിന്ന് ഞാൻ രാജി വെക്കുക യാണ്. എനിക്ക് നേരെ നടന്ന ആക്രമണ ത്തിൽ കുറ്റാ രോ പിതനായ നടനെ അമ്മ യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം” എന്നു തുടങ്ങുന്ന ഭാവന യുടെ ഫേയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച യായി ”അവൾ ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു” എന്ന തല ക്കെ ട്ടോടെ മറ്റു നടി മാരും തങ്ങളുടെ കുറിപ്പുകള്‍ ചേര്‍ത്തി ട്ടുണ്ട്.

എന്നാല്‍ ഈ കൂട്ടായ്മയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം കാര്യ ങ്ങള്‍ പ്രത്യക്ഷ പ്പെ ട്ടിട്ടില്ല എന്നതും ശ്രദ്ധേയ മാണ്.

നടൻ ദിലീപിനെ അമ്മ യിൽ അംഗത്വം നൽകി തിരിച്ച് എടു ത്ത താണ് നടി മാരെ പ്രകോപി ച്ചത്. ഇപ്പോഴ ത്തെ സാഹ ചര്യ ങ്ങളോ ടുള്ള അങ്ങേ യറ്റം നിരുത്തര വാദ പര മായ നില പാടില്‍ പ്രതിഷേധിച്ചാണ് രാജി എന്നും  ഫേയ്സ് ബുക്ക്  കുറിപ്പിൽ ഉണ്ട്.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഭാവന യുടെ വിവാഹം ജനുവരി 22 ന്

January 18th, 2018

bhavana-epathram
തൃശ്ശൂര്‍ : പ്രമുഖ ചലച്ചിത്ര താരം ഭാവന യുടെ വിവാഹം ജനുവരി 22 ന് തൃശ്ശൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു കണ്‍വെന്‍ ഷന്‍ സെന്റ റില്‍ വെച്ചു നടക്കും. കന്നട നിര്‍മ്മാതാവും ഭാവന യുടെ സുഹൃത്തു മായ നവീന്‍ ആണ് വരന്‍.

actress-bhavana-wedding-with-naveen-ePathram

വിവാഹ ചടങ്ങില്‍ അടുത്ത ബന്ധു ക്കളും സുഹൃത്തു ക്കളും പങ്കെ ടുക്കും. തുടര്‍ന്ന് സിനിമാ രംഗത്തെ സുഹൃ ത്തു ക്കള്‍ക്കു വേണ്ടി യുള്ള സല്‍ക്കാരം തൃശ്ശൂര്‍ ലുലു കണ്‍ വെന്‍ ഷന്‍ സെന്റ റില്‍ വെച്ചും നടക്കും.

ആറു വര്‍ഷ ങ്ങളായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസ ത്തിലാ യിരുന്നു വിവാഹ നിശ്ചയം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം

February 18th, 2017

bhavana-epathram

കൊച്ചി : പ്രശസ്ത സിനിമ താരം ഭാവനയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം . ഷൂട്ടിങ്ങിനു ശേഷം കൊച്ചിയിൽ നിന്ന് തൃശ്ശൂരിലേക്ക് കാറിൽ സഞ്ചരിക്കവെയാണ് ആക്രമണം നടന്നത് . കാർ അത്താണിയിൽ എത്തിയപ്പോൾ തൊട്ടുപിന്നിലുള്ള കാർ വന്നിടിക്കുകയും തുടർന്ന് നടന്ന വാക്കു തർക്കത്തിനിടയിൽ അക്രമികൾ കാറിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു . ബലം പ്രയോഗിച്ച് നടിയുടെ അർധനഗ്ന ചിത്രങ്ങൾ എടുത്ത സംഘം രണ്ടു മണിക്കൂറോളം നടിയെ ഉപദ്രവിച്ചു എന്നാണ് പരാതി .

അക്രമികൾ സ്ഥലം വിട്ടതിനു ശേഷം ഡ്രൈവർ കാർ ചലച്ചിത്ര സംവിധായകനായ ലാലിന്റെ വീട്ടിൽ നടിയെ എത്തിച്ചു. മുൻ ഡ്രൈവറായ സുനിലിനെ ഒഴിവാക്കിയതിന്റെ പകപോക്കലാണു ആക്രമണത്തിന് പ്രേരണ എന്ന് കരുതപ്പെടുന്നു . പിടിച്ചുപറി , മോഷണം , കൊട്ടേഷൻ പ്രവർത്തനം എന്നിങ്ങനെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന മുൻ ഡ്രൈവർ സുനിലിനെ പിടികൂടാൻ പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട് .

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

കന്നടയില്‍ ഭാവന തകര്‍ക്കുന്നു

July 18th, 2011

bhavana-epathram

ബാംഗ്ലൂര്‍: ഭാവനയുടെ സമയം തെളിഞ്ഞിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ കന്നട സിനിമയില്‍ നായികയാകുവാന്‍ ഭാവന ഒരുങ്ങുന്നു. ഹിറ്റ് സിനിമയായ ജാക്കിയില്‍ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാറിന്റെ നായികയായാണ് കന്നഡയില്‍ ഭാവനയുടെ അരങ്ങേറ്റം. പിന്നീട് വിഷ്ണുവര്‍ധന്‍ എന്ന സിനിമയില്‍ കന്നടയിലെ മറ്റൊരു സൂപ്പര്‍ താരം സുദീപിന്റെ നായികയായി.

സപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന റോമിയോ എന്ന ചിത്രത്തില്‍ കന്നടയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിന്റെ ചിത്രത്തിലും ഭാവന തന്നെയാണ് നായിക. കന്നടയില്‍ ലഭിച്ച മൂന്നു സിനിമകളും സൂപ്പര്‍ നായകന്മാര്‍ക്കൊ പ്പമായതില്‍ ഭാവന ഇരട്ടി സന്തോഷത്തിലാണ്. ഏതൊരു അന്യ ഭാഷാ നടിയെ സംബന്ധിച്ചിടത്തോളവും അഭിമാന മര്‍ഹിക്കുന്ന നേട്ടമാണിതെന്നു ഭാവന പ്രതികരിച്ചു. ”കന്നടയിലെ ആദ്യ രണ്ടു ചിത്രങ്ങളെക്കാള്‍ വിഭിന്നമാണ് റോമിയോയുടെ കഥ. സംവിധായകന്‍ ചിത്രത്തെപ്പറ്റി ആദ്യ വിവരണം തന്നപ്പോള്‍ തന്നെ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു” – ഭാവന പറയുന്നു. കുഞ്ചാക്കോ ബോബനൊപ്പം ‘ഡോക്ടര്‍ ലവ്’, പ്രിയദര്‍ശന്റെ ‘അറബിയും ഒട്ടകവും പി. മാധവന്‍നായരും’ എന്നിവയാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ഭാവനയുടെ ചിത്രങ്ങള്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : താരങ്ങള്‍ ഭൂമിയില്‍

May 1st, 2011

rima-kallingal-epathram

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും രംഗത്തെത്തിയത് കൌതുകകരമായി.

അടുത്ത കാലത്ത്‌ കേരളം കണ്ട ഏറ്റവും കടുത്ത പാരിസ്ഥിതിക സാമൂഹ്യ ദുരന്തത്തിന് എതിരെ പ്രതികരിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമമായ സിനിമാ ലോകം തയ്യാറാവാഞ്ഞതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സംഗീത സംവിധായകന്‍ ബിജിപാല്‍ സംവിധായകന്‍ ആഷിഖ്‌ അബുവിന് അയച്ച ഒരു എസ്. എം. എസ്. സന്ദേശത്തോടെ ആണ് സംഭവങ്ങളുടെ തുടക്കം.  നമുക്കും മുഖ്യമന്ത്രിയുടെ നിരാഹാരത്തില്‍ പങ്കെടുത്താലോ എന്ന ഈ സന്ദേശം പെട്ടെന്നാണ് ഫോര്‍വേഡ് ചെയ്യപ്പെട്ട് സിനിമാക്കാരുടെ മുഴുവനും മൊബൈല്‍ ഫോണുകളില്‍ തെളിഞ്ഞത്.

സിനിമാ നടി റീമ കല്ലിങ്കല്‍ ആണ് ആദ്യം മറൈന്‍ ഡ്രൈവില്‍ എത്തി സിനിമാക്കാരുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യദാര്‍ഢ്യം ഉറപ്പാക്കിയത്.  ഒരു ദിവസം നിരാഹാരം ഇരിക്കുക എന്ന ചെറിയ കാര്യമെങ്കിലും ചെയ്യണം എന്ന് ആഷിഖ്‌ ഭായ്‌ വിളിച്ചു പറഞ്ഞപ്പോള്‍ തനിക്ക് തോന്നി എന്ന് റീമ പറഞ്ഞു.

ഫെഫ്ക യുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്‌ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലരും തങ്ങളുടേതായ നിലയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. സംവിധായകരായ ലാല്‍ ജോസ്‌, ബി. ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്‌, കമല്‍, അന്‍വര്‍ റഷീദ്‌ എന്നിവരും അഭിനേതാക്കളായ കാവ്യാ മാധവന്‍, ഭാവന, അര്‍ച്ചന കവി, ആസിഫ്‌ അലി എന്നിവരുമൊക്കെ ആഷിഖ്‌ അബു പറഞ്ഞതനുസരിച്ച് നിരാഹാര സമരത്തില്‍ പങ്കു ചേര്‍ന്നു. പെട്ടെന്നുള്ള പരിപാടി ആയതിനാല്‍ പലര്‍ക്കും സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്നാലും തങ്ങളുടെ ജോലി സ്ഥലത്തും ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രവര്‍ത്തന നിരതരായി തന്നെ പലരും നിരാഹാരത്തില്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് പ്രതിപാദിച്ചത് ഈ പ്രശ്നത്തില്‍ കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സഹായകരമായി.

സുരേഷ് ഗോപി മുഖ്യമന്ത്രി യുടെ സമര പന്തലില്‍ എത്തി അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « നടി ശ്വേതയുടെ പരാതിയില്‍ മുസ്ലി പവര്‍ ഉടമ അറസ്റ്റില്‍
Next Page » ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ വിലക്ക് »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine