കൊച്ചി : പ്രശസ്ത സിനിമ താരം ഭാവനയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം . ഷൂട്ടിങ്ങിനു ശേഷം കൊച്ചിയിൽ നിന്ന് തൃശ്ശൂരിലേക്ക് കാറിൽ സഞ്ചരിക്കവെയാണ് ആക്രമണം നടന്നത് . കാർ അത്താണിയിൽ എത്തിയപ്പോൾ തൊട്ടുപിന്നിലുള്ള കാർ വന്നിടിക്കുകയും തുടർന്ന് നടന്ന വാക്കു തർക്കത്തിനിടയിൽ അക്രമികൾ കാറിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു . ബലം പ്രയോഗിച്ച് നടിയുടെ അർധനഗ്ന ചിത്രങ്ങൾ എടുത്ത സംഘം രണ്ടു മണിക്കൂറോളം നടിയെ ഉപദ്രവിച്ചു എന്നാണ് പരാതി .
അക്രമികൾ സ്ഥലം വിട്ടതിനു ശേഷം ഡ്രൈവർ കാർ ചലച്ചിത്ര സംവിധായകനായ ലാലിന്റെ വീട്ടിൽ നടിയെ എത്തിച്ചു. മുൻ ഡ്രൈവറായ സുനിലിനെ ഒഴിവാക്കിയതിന്റെ പകപോക്കലാണു ആക്രമണത്തിന് പ്രേരണ എന്ന് കരുതപ്പെടുന്നു . പിടിച്ചുപറി , മോഷണം , കൊട്ടേഷൻ പ്രവർത്തനം എന്നിങ്ങനെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന മുൻ ഡ്രൈവർ സുനിലിനെ പിടികൂടാൻ പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട് .
- അവ്നി