ആദ്യം സ്വന്തം നഗ്നത കാണുക എന്നിട്ട് സംസാരിക്കാം : രാധിക ആപ്തെ

October 6th, 2016

bollywood-actress-radhika-apte-ePathram.jpg
വിവാദ മായ ‘പാര്‍ച്ച്ഡ്‌’എന്ന ചിത്ര ത്തിലെ ലീക്കായ നഗ്ന ദൃശ്യ ങ്ങളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്ത കനോട് രൂക്ഷ മായ ഭാഷയി ലായിരുന്നു പ്രമുഖ നടി രാധിക ആപ്തെ യുടെ പ്രതികരണം.

എന്റെ സുഹൃത്തേ നിങ്ങളുടെ ചോദ്യം വളരെ മോശ മാണ്. നിങ്ങളെ പോലുള്ള വരാണ് വിവാദ ങ്ങള്‍ സൃഷ്ടി ക്കുന്നത്. നിങ്ങള്‍ ആ ക്ലിപ്പ് കണ്ടിരുന്നോ? മറ്റുള്ള വര്‍ക്ക് ഷെയര്‍ ചെയ്തി രുന്നോ? നിങ്ങളെ പോലു ള്ള വരാണ് ഇത്തര ത്തില്‍ അനാവശ്യ വിവാദ ങ്ങള്‍ സൃഷ്ടിക്കുന്നത്.

ഒരു കലാ കാരി എന്ന നില യില്‍ ഇത്തര ത്തി ലുള്ള വേഷ ങ്ങള്‍ എനിക്ക് ചെയ്യേ ണ്ടതുണ്ട്. അത് ഞാന്‍ തുടരും.

actress-radhika-apte-controversy-talk-to-media-ePathram

ലോക സിനിമ യിലേക്ക് നോക്കൂ. എത്ര മനോഹര മായി ട്ടാണ് ഇത്തരം വിഷയം കൈകാര്യം ചെയ്തി രിക്കുന്നത്.

സ്വന്തം ശരീരത്തെ ക്കുറിച്ച് മതിപ്പില്ലാത്ത വരാണ് മറ്റുള്ള വരുടെ ശരീരത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വച്ചു പുലര്‍ ത്തുന്നത്.

ഞാൻ സിനിമ യുടെ ഭാഗ മായി ചെയ്ത ദൃശ്യ ങ്ങൾ ചോർന്നതിൽ എന്തെ ങ്കിലും നാണ ക്കേട് തോന്നേണ്ട കാര്യമില്ല. നഗ്ന ശരീരം കാണണം എന്നു നിങ്ങള്‍ക്ക് തോന്നുക യാണെങ്കില്‍ എന്റെ ക്ലിപ്പ് കാണുന്നതിനു പകരം കണ്ണാടി യില്‍ നോക്കുക. അതിനു ശേഷം നമുക്ക് സംസാരിക്കാം എന്നും രാധിക ആപ്തെ തുറന്നടിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദീപികയും മലയാളത്തിലേക്ക്

August 5th, 2016

deepika-padukone-epathram

കത്രീനയ്ക്കും ഹുമാ ഖുറൈഷിക്കും പുറകെ ഇനി ദീപിക പദുക്കോണും മലയാള സിനിമയിലേക്ക്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു പരസ്യ കമ്പനിയുടെ പരിപാടിയിൽ പങ്കെടുക്കവെ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഹിന്ദിയിലെ തിരക്കേടിയ നടിയായ ദീപിക തന്റെ മനസ്സ് തുറന്നത്. കഥാപാത്രവും തിരക്കഥയും മികച്ചതാണെങ്കിൽ പ്രതിഫലം നോക്കാതെ മലയാളത്തിൽ അഭിനയിക്കാൻ താൻ ഒരുക്കമാണ്. താൻ സ്ഥിരമായി മലയാളം ചിത്രങ്ങൾ കാണാറുണ്ട്. താൻ ബാഗ്ലൂർ ഡെയ്സ് കണ്ട കാര്യവും നടി വെളിപ്പെടുത്തുകയുണ്ടായി. മറ്റ് ഹിന്ദി നടികളെ അഭിനയിപ്പിക്കാൻ മലയാള സിനിമയ്ക്ക് ആയെങ്കിൽ എന്തു കൊണ്ട് തനിക്കും ഇതായിക്കൂടാ എന്നായിരുന്നു താരത്തിന്റെ ചോദ്യം. ബൽ റാം വേഴ്സസ് താരാദാസ് എന്ന മമ്മുട്ടി ചിത്രത്തിലൂടെ കത്രീന കയ്ഫും മറ്റൊരു മമ്മുട്ടി ചിത്രമായ വറ്റിലൂടെ ഹുമാ ഖുറൈഷിയും മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനുഷ്ക ഷെട്ടി വീട്ടമ്മയാകുന്നു

December 27th, 2015

anushka-shetty-epathram
ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് അനുഷ്ക ഷെട്ടി ഗ്ലാമർ റോളു കളിൽ നിന്നും മാറി വീട്ടമ്മ യാവുന്നു. സൂര്യ നായകന്‍ ആയി അഭിനയിച്ച ‘സിങ്കം’ മൂന്നാം ഭാഗ ത്തിലാണ് ഗ്ലാമര്‍ താരം ഒരു നാടന്‍ തമിഴ് വീട്ടമ്മ യാകു ന്നത്. സിങ്ക ത്തിന്റെ ആദ്യ രണ്ട് ഭാഗ ങ്ങളിലും അനുഷ്‌ക ഉണ്ടായി രുന്നു.

ആദ്യ ഭാഗ ങ്ങളുടെയും തുടര്‍ച്ച തന്നെ യാണ് മൂന്നാം സിങ്കം. ഇതിൽ സാരി ഉടുത്ത് വീട്ടില്‍ ഒതുങ്ങി ക്കഴിയുന്ന തമിഴ് ഗ്രാമീണ സ്ത്രീ യുടെ വേഷ മാണ് ചെയ്യുന്നത് എന്നറിയുന്നു.

anushka-shetty-epathram

ബഹു ഭാഷാ ചിത്ര മായ ‘ബാഹുബലി’ യില്‍ ദേവ സേന എന്ന വൃദ്ധ കഥാ പാത്ര മായും തമിഴ് സിനിമ യായ ‘ഇഞ്ചി ഇടു പ്പഴകി’ (സൈസ് സീറോ – തെലുങ്ക്) യിൽ പൊണ്ണ ത്തടിച്ചി സ്വീറ്റി ആയും അഭിനയിച്ച അനുഷ്ക യുടെ ഈ പുതിയ സാരി വേഷ ത്തിനായി കാത്തിരി ക്കുക യാണ് ആരാധകർ.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അനുഷ്ക ഷെട്ടി വീട്ടമ്മയാകുന്നു

ആരതി അഗര്‍വാള്‍ അമേരിക്കയില്‍ അന്തരിച്ചു

June 7th, 2015

ന്യൂജേഴ്സി:പ്രശസ്ത തെന്നിന്ത്യന്‍ നായിക ആരതി അഗര്‍വാള്‍(31) അമേരിക്കയില്‍ അന്തരിച്ചു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാന്‍ നടത്തിയ ശസ്ത്രക്രിയയില്‍ വന്ന പിഴവാണ് മരണ കാരണെമെന്ന് പറയപ്പെടുന്നു. ആരതിയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ഹൃദയ സ്തംഭനം മൂലം മരണം സംഭവിച്ചതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് ആരതിയുടെ ഭര്‍ത്താവ്. നടി അദിതി അഗര്‍വാള്‍ സഹോദരിയാണ്.

അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ജനിച്ച ആരതി അഗര്‍വാളിനെ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയാണ് സിനിമാലോകത്തേക്ക് കൊണ്ടുവന്നത്. പാഗല്‍പ്പന്‍ ആണ് ആദ്യചിത്രം. തുടര്‍ന്ന് തെലുങ്കില്‍ വെങ്കിടേഷ്, ചിരഞ്ജീവി, നാഗാര്‍ജ്ജുന, ജൂനിയര്‍ എന്‍‌ടിആര്‍ എന്നിവരുടെ നായികയായി അഭിനയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രിയങ്ക ചോപ്ര ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിത

December 4th, 2014

priyanka-chopra-epathram

ലണ്ടന്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിതയായി തിരഞ്ഞെടുത്തു. ലണ്ടന്‍ ആസ്ഥാനമാക്കിയ വീക്ക്‍ലി ന്യൂസ് പേപ്പര്‍ ‘ഈസ്റ്റണ്‍ ഐ’ ആണ് തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞതവണ കത്രീന കൈഫായിരുന്നു ഈ പട്ടം നേടിയത്. ദ്ര്ഷ്ടി ധാമി, സനയ ഇറാനി എന്നീ അഭിനേത്രികളാണ് ഒന്നും രണ്ടും സ്ഥാനത്ത്. കടുത്ത മത്സരത്തില്‍ കത്രീന നാലാംസ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടു. കഴിഞ്ഞ ദിവസം മുംബൈയില്‍ സദാചാര പോലീസ് ചമഞ്ഞ യുവാവില്‍ നിന്നും അടിയേറ്റ ഗൌഹര്‍ ഖാന്‍ ആണ് അഞ്ചാം സ്ഥാനത്ത്.

മത്സരത്തില്ാകെ 10 മില്യണ്‍ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ലോകത്താകമാനം ഉള്ളവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെ താന്‍ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകര്‍ഷകയായ വനിത എന്നത് പോലെ തന്നെ പ്രിയങ്ക ഒരു നല്ല ഹൃദയത്തിന് ഉടമയാണെന്ന് ജഡ്ജിംഗ് പാനല്‍ അദ്ധ്യക്ഷന്‍ അസ്ജദ് നാസിര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 8123...Last »

« Previous « നടി പത്മപ്രിയ വിവാഹിതയായി
Next Page » പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine