മുംബൈ: ഡേവിഡ് ആസ്കിന്‍സ് സംവിധാനം ചെയ്യുന്ന ‘ക്വീന്‍സ് ഡെസ്റ്റിനി ഓഫ് ഡാന്‍സ്’ എന്ന ഹിന്ദി ചിത്രത്തില്‍ നടന്‍ വിനീത് ഹിജഡയുടെ വേഷത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ മുക്ത എന്ന നൃത്തകിയായ ഹിജഡയായി വിനീത് വേഷമിടുന്നു. വിനീതിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. അര്‍ച്ചനാ ഗുപ്തയാണ് ഇതില്‍ നായിക. ഭൂലന്‍ ദേവിയായി തിളങ്ങിയ സീമ ബിശ്വാസും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ആഡംബര ജീവിതം നയിക്കുന്ന ഏതാനും ഹിജഡകളുടെ കഥ പറയുന്ന ഈ സിനിമ മുഖ്യമായും രാജസ്ഥാനില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ജയ്പൂര്‍, മുംബൈ എന്നിവടങ്ങളിലായി ചിത്രം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
ഭൂല്‍ ഭുലൈയ്യ എന്ന ചിത്രത്തിലാണ് വിനീത് ആദ്യമായി ഹിന്ദിയില്‍ അഭിനയിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയായ മണിച്ചിത്രത്താഴിന്റെ ഹിന്ദി പകര്‍പ്പായിരുന്നു. നര്‍ത്തകനായ രാമനാഥന്റെ വേഷം ആയിരുന്നു ഇതില്‍ വിനീതിന്. കാല്‍ച്ചിലമ്പ്, ഐഡിയല്‍ കപ്പിള്‍സ് എന്നെ ചിത്രങ്ങളാണ് വിനീതിന്റെ ഏറ്റവും പുതിയ മലയാളം ചിത്രങ്ങള്‍