ദാമ്പത്യം തകര്‍ന്നിട്ടില്ല : മാധുരി ദീക്ഷിത്

September 27th, 2011

madhuri-dixit-epathram

മുംബൈ: വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ ബോളിവുഡിലെ മുന്‍കാല ഒന്നാം നമ്പര്‍ നായിക മാധുരി ദീക്ഷിത്. ഭര്‍ത്താവ് ശ്രീറാം മാധവിമായി പിണക്കത്തിലാണ് താനെന്ന പ്രചരണങ്ങള്‍ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മാധുരി പ്രതികരിച്ചത്. ‘ ഞാന്‍ വിവാഹജീവിതം ആസ്വദിക്കുകയാണ്. ഞങ്ങളുടെ കൂടുംബം ഇന്ത്യയിലേക്കു മടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു ‘ മാധുരി പറയുന്നു.

വിവാഹശേഷം ബോളിവുഡില്‍നിന്നും അകന്ന മാധുരി 2007 ല്‍ ‘ആജാ നാച്ച്‌ലെ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതു കൂടാതെ അടുത്തിടെയായി ടെലിവിഷന്‍ മെഗാഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. മടങ്ങിവരവില്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനായും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. അതിനായി തന്നെ സമീപിക്കുന്ന നിര്‍മ്മാതാക്കളില്‍നിന്നും ഓഫറുകള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമിതാഭ് ബച്ചന്‍ ഹോളിവുഡ് ചിത്രത്തില്‍

September 10th, 2011

amitabh-bachchan-epathram

മുംബൈ : ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തില്‍ ടൈറ്റാനിക് താരം ലിയനാര്‍ഡോ ഡികാപ്രിയോയോടൊപ്പം അഭിനയിക്കുന്നു. ബ സ് ലുഹര്‍മാന്‍റെ ദ ഗ്രേറ്റ് ഗറ്റ്സ്ബി എന്ന ചിത്രത്തിലൂടെയാ ണ് ബിഗ് ബിയുടെ ഹോളിവുഡ് അരങ്ങേറ്റം. ചരിത്രപരമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആസ്‌ത്രേലിയയിലാണ് നടന്നു വരുന്നത്. രഹസ്യമായി വെച്ചിരുന്ന ഈ വാര്‍ത്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് ആണ് സ്ഥിരീകരിച്ചത്. ഈയാഴ്ച തന്നെ സിഡ്നിയില്‍ ചിത്രീകരണം തുടങ്ങും. ടോബി മഗ്വയര്‍, ജോയല്‍ എഡ്ഗര്‍ട്ടന്‍, കാരി മുള്ളിഗന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 125.4 കോടി ഡോളര്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബച്ചന്‍ വുള്‍ഷെം മേയറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിഗ്‌ ബി ഹസാരെയായി വേഷമിടുന്നു

August 26th, 2011

amitabh-bachchan-epathram

മുംബൈ : അഴിമതിയ്‌ക്കെതിരെ സമരം നടത്തുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ കഥ ബോളിവുഡില്‍ ചലച്ചിത്രമാകുന്നു. ചിത്രത്തില്‍ ഹസാരെയായി അഭിനയിക്കുക അമിതാഭ് ബച്ചനാണെന്നാണ് റിപ്പോര്‍്ട്ട്. ഇന്ത്യയിലെ ജാതിസംവരണത്തിന്റെ പാളിച്ചകളും പ്രത്യാഘാതങ്ങളും തുറന്നുകാട്ടുന്ന വിവാദചിത്രമായ ആരക്ഷണ്‍ , ബിഹാറിലെ മാഫിയ രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ‘ഗംഗാജല്‍’ , അവിടെത്തന്നെയുള്ള തട്ടിക്കൊണ്ടുപോകല്‍ സംഘങ്ങളെക്കുറിച്ചുള്ള ‘അപഹരണ്‍ എന്നീ കരുത്തുറ്റ പ്രമേയങ്ങളുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് ഝായാണ് ചിത്രമെടുക്കുന്നത്. സത്യഗ്രഹ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2012ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സാള്‍ട്ട് ആന്റ് പെപ്പര്‍’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു

August 16th, 2011

Salt-Pepper-malayalam-movie-epathram

മലയാളത്തില്‍ സമീപകാലത്തെ മെഗാഹിറ്റായ സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ഹിറ്റുകളും ബോളിവുഡിലെത്തിച്ച സംവിധായകന്‍ പ്രിയദര്‍ശനാണ് ഈ ചിത്രവും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത് . ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. ലാല്‍, ശ്വേത മേനോന്‍, മൈഥിലി, ബാബുരാജ്, ആസിഫ് അലി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ . മലയാളത്തില്‍ ഒരു പരീക്ഷണ ചിത്രമായി ഇറക്കിയ ‘സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രതീക്ഷിച്ചതിലും അധികം വിജയമാണ് നേടിയത്‌. ആഷിക് അബുവാണ് ചിത്രത്തിന്റെ സംവിധായകന്‍ നവാഗതരായ ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരാണ് തിരക്കഥ രചിച്ചത്. മണിച്ചിത്രത്താഴ്, താളവട്ടം, കഥപറയുമ്പോള്‍ തുടങ്ങിയ പ്രിയദര്‍ശന്‍ ബോളിവുഡിലെത്തിച്ച പ്രിയദര്‍ശനാണ് ഈ ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണി കൗള്‍ അന്തരിച്ചു

July 7th, 2011

mani-kaul-epathram

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ സിനിമയ്‌ക്കു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിഖ്യാത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ മണി കൗള്‍ (66) അന്തരിച്ചു. ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. നവീന ആശയങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ കൊണ്ടു വരുന്നതില്‍ നിര്‍ണായ പങ്ക്‌ വഹിച്ചയാളായാണു കൗള്‍ അറിയപ്പെടുന്നത്‌. 1969-ല്‍ പുറത്തിറങ്ങിയ കന്നിച്ചിത്രമായ ‘ഉസ്‌കി റോട്ടി’ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ നേടി. ആഷാഡ്‌ കാ ഏക്‌ ദിന്‍, ദുവിധ, ഇഡിയറ്റ്‌ എന്നീ അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പുരസ്കാരങ്ങള്‍ കരസ്‌ഥമാക്കി. സിദ്ധേശ്വരി എന്ന ചിത്രം 1989ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ അവാര്‍ഡ്‌ നേടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 12« First...101112

« Previous Page« Previous « ജയരാജിന്റെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകള്‍
Next »Next Page » പൂമകള്‍ ഫാത്തിമ രാധിക ഇനി മുതല്‍ സന »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine