മലയാളത്തില്‍ സമീപകാലത്തെ മെഗാഹിറ്റായ സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ഹിറ്റുകളും ബോളിവുഡിലെത്തിച്ച സംവിധായകന്‍ പ്രിയദര്‍ശനാണ് ഈ ചിത്രവും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത് . ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. ലാല്‍, ശ്വേത മേനോന്‍, മൈഥിലി, ബാബുരാജ്, ആസിഫ് അലി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ . മലയാളത്തില്‍ ഒരു പരീക്ഷണ ചിത്രമായി ഇറക്കിയ ‘സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രതീക്ഷിച്ചതിലും അധികം വിജയമാണ് നേടിയത്. ആഷിക് അബുവാണ് ചിത്രത്തിന്റെ സംവിധായകന്‍ നവാഗതരായ ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരാണ് തിരക്കഥ രചിച്ചത്. മണിച്ചിത്രത്താഴ്, താളവട്ടം, കഥപറയുമ്പോള്‍ തുടങ്ങിയ പ്രിയദര്‍ശന്‍ ബോളിവുഡിലെത്തിച്ച പ്രിയദര്‍ശനാണ് ഈ ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bollywood, filmmakers, swetha-menon