ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ സിനിമയ്‌ക്കു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിഖ്യാത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ മണി കൗള്‍ (66) അന്തരിച്ചു. ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. നവീന ആശയങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ കൊണ്ടു വരുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചയാളായാണു കൗള്‍ അറിയപ്പെടുന്നത്. 1969-ല്‍ പുറത്തിറങ്ങിയ കന്നിച്ചിത്രമായ ‘ഉസ്‌കി റോട്ടി’ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. ആഷാഡ് കാ ഏക് ദിന്‍, ദുവിധ, ഇഡിയറ്റ് എന്നീ അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പുരസ്കാരങ്ങള്‍ കരസ്‌ഥമാക്കി. സിദ്ധേശ്വരി എന്ന ചിത്രം 1989ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ അവാര്‍ഡ് നേടി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bollywood, filmmakers, obituary, remembrance