അച്ഛന്റെയും മകന്റെയും ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

March 7th, 2019

gokul-suresh-gopi-epathram

കൊച്ചി : സുരേഷ് ഗോപി എന്ന നടനോട് മലയാളികൾക്കുള്ള സ്നേഹം മകൻ ഗോകുലിനോടുമുണ്ട്. ഒറ്റ നോട്ടത്തിൽ സുരേഷ് ഗോപിയെ ഓർമപ്പെടുത്താത്ത വിധമാണ് സിനിമയിൽ ഗോകുലിന്റെ പ്രകടനങ്ങൾ.ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ ഫോട്ടോയ്‍ക്കൊപ്പം ഗോകുല്‍ സുരേഷ് ഗോപിയുടെയും ഫോട്ടോ സുരേഷ് ഗോപി ഷെയര്‍ ചെയ്‍തതാണ് വൈറലാകുന്നത്. “അദ്ദേഹത്തെപ്പോലെ എനിക്കത്ര ഉയരമില്ല. സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമാ ശരീരവുമല്ല എനിക്കുള്ളത്. എങ്കിലും ഈ ചിത്രങ്ങളിൽ സാമ്യതകളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ! എന്റെ സൂപ്പർസ്റ്റാറിനോട് ഇഷ്ടം,” ഫോട്ടോയ്ക്കു താഴെ ഗോകുല്‍ കുറിച്ചു.

സിനിമയിൽ നിന്നു രാഷ്ട്രീയത്തിലേക്ക് നടൻ സുരേഷ് ഗോപി ചുവടു മാറ്റിയപ്പോൾ മകൻ ഗോകുൽ അച്ഛന്റെ വഴിയെ സിനിമയിലെത്തി. അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സച്ചിന്‍ വെള്ളിത്തിരയില്‍ അവതരിക്കുന്നു : തീയ്യതി പുറത്തിവിട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

February 14th, 2017

sachin

മുംബൈ : ദീര്‍ഘനാളത്തെ കാത്തിരിപ്പുനുശേഷം ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. “സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ” എന്ന സച്ചിന്റെ ജീവചരിത്രത്തെക്കുറിച്ച് പറയുന്ന സിനിമ 26-മെയ്യ് -2017 ല്‍ റിലീസ് ചെയ്യുന്നു. റിലീസ് തീയ്യതി പുറത്തുവിട്ടത് സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെയാണ്. എന്നാല്‍ സച്ചിനായി അഭിനയിക്കുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. കോടിക്കണക്കിന് പ്രേക്ഷകരാണ് ദിവസങ്ങള്‍കൊണ്ട് ടീസര്‍ കണ്ടത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« അപവാദ പ്രചരണം : കാവ്യ മാധവന്‍ പരാതി നല്‍കി
നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine