ജാഫര്‍ പനാഹിയെ ശിക്ഷിച്ചതിനോട് നജാദിനു യോജിപ്പില്ലായിരുന്നു

January 20th, 2011

jafar-panahi-epathram

ടെഹ്റാന്‍ : വിശ്രുത ഇറാനിയന്‍ ചലച്ചിത്രകാരനും ഗ്രീന്‍ മൂവ്മെന്റിന്റെ വക്താവുമായ ജാഫര്‍ പനാഹിയെ(49) ശിക്ഷിക്കുന്നതില്‍ പ്രസിഡണ്ട് അഹമ്മദി നെജാദിനു താല്പര്യം ഇല്ലായിരുന്നു വെന്ന് റിപ്പോര്‍ട്ട് . ഫാര്‍സ് ന്യൂസ് ഏജസിയെ ഉദ്ധരിച്ചാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇറാനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും സിനിമകളില്‍ ഭരണകൂട ത്തിനെതിരായ നിലപാടുകളും സ്വീകരിച്ചതിനെ തുടര്‍ന്ന് ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയും ഇരുപതു വര്‍ഷത്തേക്ക് സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ വിലക്കും രാജ്യം വിട്ടു പോകുന്നതില്‍ നിയന്ത്രണവും കൂടാതെ അഭിമുഖം നല്‍കുന്നതില്‍ നിന്നും പനാഹിക്കു വിലക്കുമുണ്ട്. ലോകമെമ്പാടും പനാഹിയുടെ ചിത്രങ്ങള്‍ ആവേശപൂര്‍വ്വം സ്വീകരിക്ക പ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കലാ ജീവിതത്തിനു തടയിടുവാനുള്ള നീക്കത്തിനെതിരെ ശക്തമായ് എതിര്‍പ്പുകളാണ് ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. കാന്‍ മേളയില്‍ ഇറാന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഇതിനോടകം രേഖപ്പെടുത്തി ക്കഴിഞ്ഞു. മേളയില്‍ പനാഹിയ്ക്കായി ഒരു കസേര ഒഴിച്ചിട്ടിരുന്നു.

ഒരു മുന്‍ സൈനീകനായ പനാഹി “ദ വൈറ്റ് ബലൂണ്‍“ എന്ന ചിത്രത്തിലൂടെ സിനിമാ സംവിധായകനായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1995-ല്‍ “ദ വൈറ്റ് ബലൂണിനു“ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പുരസ്കാരം ലഭിച്ചിരുന്നു. “ദ സര്‍ക്കിള്‍“ എന്ന ചിത്രം 2000-ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരത്തിനു അര്‍ഹമായി. അഭിപ്രായ സ്വാതന്ത്രത്തിനുള്ള വിലക്കുകള്‍, വസ്ത്രധാരണത്തിലെ നിബന്ധനകള്‍, യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങി ഇറാനിലെ സ്തീകളുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ക്കൊണ്ടുള്ള ചിത്രമായിരുന്നു ഇത്. ഇതു കൂടാതെ ക്രിംസണ്‍ ഗോള്‍ഡ്, ഓഫ് സൈഡ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.

ഇറാനിലെ ഭരണ കൂടങ്ങള്‍ക്ക് എന്നും സിനിമകളോട് മതിപ്പുണ്ടായിരുന്നില്ല. 1979-ല്‍ സിനിമാ ശാല പുറത്തു നിന്നു പൂട്ടി തീ കൊടുത്ത സംഭവവും ഇറാനിന്റെ ചരിത്രത്തില്‍ ഉണ്ട്. അന്ന് നൂറു കണക്കിന് നിരപരാധികള്‍ ആ തീയേറ്ററിനകത്ത് ചുട്ടെരിക്കപ്പെട്ടു. എന്നാല്‍ പ്രതിസന്ധികള്‍ പുതിയ ഉണര്‍വ്വായിട്ടാണ് ഇറാനിയന്‍ ചലച്ചിത്രകാരന്മാര്‍ എടുക്കുന്നതെന്ന് അവരുടെ പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ലോക നിലവാരം പുലര്‍ത്തുന്ന ഇറാനിയന്‍ സിനിമകള്‍ കടുത്ത പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ് നിര്‍മ്മിക്കപ്പെടുന്നത്. ചരിത്രത്തെയും സമകാലിക യാഥാര്‍ത്ഥ്യങ്ങളേയും ശരിയായ ദിശയില്‍ ഉള്‍ക്കൊണ്ടു കൊണ്ട് വിമര്‍ശനാത്മകമായും കാലഘട്ടത്തി നനുസൃതമായും നോക്കി ക്കാണുന്നതുമാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനില്‍ കലാകാരന്മാര്‍ പല തരത്തിലും പീഡിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത സെന്‍സര്‍ഷിപ്പും രാജ്യത്തിനകത്ത് സിനിമ നിരോധിക്കുന്നതും അടക്കം ഇറാനില്‍ സിനിമകള്‍ക്ക് കടുത്ത വെല്ലുവിളികള്‍ ഉണ്ടാകുമ്പോളും അന്തരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസയും പുരസ്കാരങ്ങളും ഇറാനിയന്‍ സിനിമകള്‍ കരസ്ഥമാക്കുന്നത് യാഥാസ്ഥിതികരെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. പനാഹിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഒരു സിനിമ നിര്‍മ്മിച്ച മുഹമ്മദ് റസലോവിനേയും ആറു വര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« വീണ്ടും ഒരു ജയന്‍ സിനിമ : ‘അവതാരം’
അറബിയും ഒട്ടകവും പി. മാധവന്‍ നായരും : പ്രിയന്‍ സിനിമ ഗള്‍ഫില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine