കോഴിക്കോട് : അകാല ത്തില്‍ പൊലിഞ്ഞു പോയ മലയാള സിനിമ യിലെ നിത്യ ഹരിത ആക്ഷന്‍ ഹീറോ ജയന്‍ വീണ്ടും വെള്ളിത്തിര യിലേക്ക് എത്തുന്നു. 30 വര്‍ഷം മുന്‍പ് അന്തരിച്ച ജയന്‍ എന്ന നടനെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്‍റെ സഹായ ത്തോടെയാണ് ‘അവതാരം’ എന്ന സിനിമ യിലൂടെ സംവിധായകന്‍ വിജീഷ് മണി വീണ്ടും രംഗത്ത് കൊണ്ടു വരുന്നത്
ആനിമേഷന്‍റെയും നൂതന സാങ്കേതിക വിദ്യ കളുടേയും സഹായ ത്തോടെ ഹോളിവുഡിലെ സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന് ജയനെ പുനര്‍ജ്ജനിപ്പിക്കും. ഭീമന്‍ രഘു, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ശ്വേതാ മേനോന്‍ തുടങ്ങി യവരും ചിത്രത്തില്‍ അഭിനയിക്കും.
കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ടി. എ. ഷാഹിദ്. പ്രശസ്ത സംഗീത സംവിധായകന്‍ സലില്‍ചൗധരി യുടെ മകന്‍ സഞ്ജയ് ചൗധരിയും വയലാര്‍ രാമവര്‍മ്മ യുടെ മകന്‍ ശരത്ചന്ദ്രന്‍ വയലാറും സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നു. ചിത്ര ത്തിന്‍റെ അണിയറ പ്രവര്‍ത്തന ങ്ങളില്‍ ജയന്‍റെ സഹോദര പുത്രനും ആനിമേഷന്‍ വിദഗ്ധനുമായ കണ്ണന്‍ നായര്‍ സഹകരിക്കുന്നു. സുധീര്‍, എം.രാമചന്ദ്ര മേനോന്‍, രാജേഷ് ആറ്റുകാല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രണ്ട് കോടി യാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 15ന് ചിത്രീകരണം തുടങ്ങും. മിമിക്രിക്കാര്‍ അതിശയോക്തി യോടെ അവതരിപ്പിച്ച് അവഹേളിച്ച ജയന്‍ എന്ന കലാകാരന്‍റെ യഥാര്‍ത്ഥ രൂപം പുതിയ തലമുറക്ക് പരിചയ പ്പെടുത്താന്‍ ഒരു പക്ഷെ ഈ ‘അവതാരം’ സഹായകമായി തീരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: world-cinema
http://www.epathram.com/cinema/2009/11/29-161310-film-actor-jayan-remembered.shtml
സംഘട്ടന രംഗങ്ങള്‍ക്ക് പുതിയ മാനം നല്കിയ ജയന്‍, സിനിമാ പ്രേക്ഷക ര്‍ക്ക്, വിശിഷ്യാ യുവ ജനങ്ങള്‍ ക്ക് ഹരമായി തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഘന ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ആകര്‍ഷകമായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ് വഴക്കവും ഇതിന് ആക്കം കൂട്ടി. സിനിമയില്‍ അന്നു വരെ കാണാത്ത വിധത്തിലുള്ള സംഘട്ടന രംഗങ്ങള്‍ അവതരിപ്പി ക്കുന്നതില്‍ ജയനെ ഉപയോ ഗിച്ചിരുന്ന സംവിധായകരും ശ്രദ്ധിച്ചിരുന്നു.
ഞങ്ങളുടെ കാലഘട്ടത്തില്‍ ഇദെഹം ഇല്ലാതെ പോയല്ലൊ വളരെ മിസ്സിങ്……ഷഹീന്‍ഷ അബുദാബി.
അണ്ണന്‍ തകര്‍ക്കും
ജയനെ വില്ലാന്‍ ആര്‍ക്കും കഴിയില്ല ‘ജയന്‍’ ജയന്‍ ആണ്