അബൂദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ സെന്‍റര്‍ ( ഐ. എസ്. സി.) ഒരുക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2011’ ന് വ്യാഴാഴ്ച കൊടി ഉയരും. വൈകീട്ട് 5 മണിക്ക് യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
ഫെബ്രുവരി 17 മുതല്‍ 19 വരെ നടക്കുന്ന ത്രിദിന ഉല്‍സവ ത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കലാ കാരന്മാര്‍ ഒത്തു ചേരും. പ്രശസ്ത ചലച്ചിത്ര കാരന്‍ പ്രിയദര്‍ശന്‍ ആണ് ‘ഇന്ത്യാ ഫെസ്റ്റ്’ ഗുഡ്‌വില്‍ അംബാസഡര്‍.
സാംസ്‌കാരിക – വിനോദ പരിപാടികള്‍, ഫണ്‍ ഫെയര്‍, കായിക വിനോദങ്ങള്‍, സ്കില്‍ ഗെയിമുകള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ആഘോഷ വേളയില്‍ യു. എ. ഇ. യിലെ വിവിധ സംഘടന കളിലെ കലാ കാരന്മാരുടെ ആകര്‍ഷക ങ്ങളായ പ്രകടന ങ്ങളും ഉണ്ടായിരിക്കും. 35 ഭക്ഷണ സ്റ്റാളുകള്‍ ഉള്ള ‘റൂഫ് ടോപ് ഫുഡ് കോര്‍ട്ട്’ ഇന്ത്യാ ഫെസ്റ്റ് – 2011 ന്‍റെ സവിശേഷത യാണ്.
10 ദിര്‍ഹം വിലയുള്ള പ്രവേശന ടിക്കറ്റിന്‍റെ നമ്പര്‍ മേള യുടെ മൂന്നാം ദിവസം നറുക്കിട്ടെ ടുത്ത് ഒന്നാം സമ്മാന മായി കാറും മറ്റു ആകര്‍ഷക ങ്ങളായ 50 സമ്മാന ങ്ങളും നല്‍കും. മാത്രമല്ല എല്ലാ ദിവസ ങ്ങളിലും സ്കില്‍ ഗെയിമു കളില്‍ പങ്കെടുക്കുന്ന വര്‍ക്ക് വിവിധ സമ്മാന ങ്ങളും നല്‍കും.
ഇന്ത്യ യുടെ സാംസ്‌കാരിക – കലാ – പൈതൃക ങ്ങളുടെ പുനരാവിഷ്‌കാരം ഏറ്റവും ഹൃദ്യമായി അവതരി പ്പിക്കുന്നതാകും ഈ മേള. 20,000 ത്തോളം സന്ദര്‍ശകര്‍ ഉണ്ടാകും എന്ന് കരുതുന്ന ഇന്ത്യാ ഫെസ്റ്റ് 2011 ല്‍ നിന്ന് ഏഴ് ലക്ഷം ദിര്‍ഹം വരുമാനമാണ് പ്രതീക്ഷി ക്കുന്നത്. ഇതില്‍ നിന്നൊരു ഭാഗം ഐ. എസ്. സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് വിനിയോഗിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, സംഘടന