ചങ്ങാതിക്കൂട്ടം 2011 ഫെബ്രുവരി 25ന്

February 11th, 2011

changathikoottam-epathram

അബുദാബി : ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു. എ. ഇ. യിലെ കുട്ടികള്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന ക്യാമ്പായ ചങ്ങാതിക്കൂട്ടം ഫെബ്രുവരി 25 വെള്ളിയാഴ്ച കാലത്ത്‌ 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതി കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്ന് കൊണ്ട് കുട്ടികള്‍ക്ക്‌ ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര പരിഷദ് ഉദ്ദേശിക്കുന്നത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക:
050 5810907, 050 5806629, 050 3116734, 050 4145939, 050 8140720

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

February 9th, 2011

dala-logo-epathram
ദുബായ്‌ : ദല സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്തില്‍ പരം ഡോക്ടര്‍ന്മാര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ മരുന്നും ടെസ്റ്റുകളും‍ സൗജന്യ മായിരിക്കും. ജെബല്‍ അലി അല്‍ തമിമി എഞ്ചിനിയറിങ് സ്റ്റാഫ് അക്കോമഡേഷനില്‍ ഫെബ്രുവരി 11 രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ യാണ് ക്യാമ്പ്‌.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒമ്പത് മണിക്കു തന്നെ എത്തി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു എന്ന് ദല ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വരുമ ദുബായ്‌ പുതിയ ഭാരവാഹികള്‍

February 9th, 2011

swaruma-dubai-committee-epathram

ദുബായ് : കഴിഞ്ഞ ഏഴു വര്‍ഷമായി ദുബായിലെ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്വരുമ ദുബായ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്‌ ഹസൈനാര്‍. പി. എടച്ചാക്കൈ, ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട്, ട്രഷറര്‍ ലത്തീഫ് തണ്ഡലം, വൈസ് പ്രസിഡന്‍റ് : ജലീല്‍ ആനക്കര, മജീദ്‌ വടകര, അസീസ്‌ തലശ്ശേരി, ജോയന്റ് സെക്രട്ടറി : പ്രവീണ്‍ ഇരിങ്ങല്‍, സുബൈര്‍ പറക്കുളം, ജാന്‍സി ജോഷി എന്നിവരാണ് പുതിയ ഭാരവാഹികള്‍.

swaruma-dubai-reena-salim-epathram

ലീഗല്‍ അഡ്വൈസര്‍ സലാം പാപ്പിനിശ്ശേരി, മീഡിയ സെക്രട്ടറി സുമ സനല്‍, പബ്ലിക്‌ റിലേഷന്‍സ് മുജീബ്‌ കോഴിക്കോട്‌, ഓഡിറ്റ്‌ : സജി ആലപ്പുഴ, ജലീല്‍ നാദാപുരം, രക്ഷാധികാരികള്‍: എസ്. പി. മഹമൂദ്, വി. പി. ഇബ്രാഹിം, സ്വരുമയുടെ പോഷക സംഘടനയായ സ്വരുമ വിഷന്‍ ചെയര്‍പേഴ്‌സണ്‍ റീനാ സലിം, ഡയറക്ടര്‍ സക്കീര്‍ ഒതളൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ കമ്മറ്റി യുടെ ആദ്യ പരിപാടി യായി സോനാപൂര്‍ ലേബര്‍ ക്യാമ്പില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച ബര്‍ദുബായ് ബദറുല്‍ സമ മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് ഒരു സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : സുബൈര്‍ വെള്ളിയോട് 050 25 42 162

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം

February 7th, 2011

logo-isc-abudhabi-epathram

അബുദാബി : അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ഫിബ്രവരി 11 ന് വെള്ളിയാഴ്ച നടക്കും.  കാലത്ത് 10 മണിമുതല്‍ മത്സരം ആരംഭിക്കും. 13 വയസ്സിനും 17 വയസ്സിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്   ഐ. എസ്. സി.  സാഹിത്യ വിഭാഗം സെക്രട്ടറി  വര്‍ക്കല ദേവ കുമാറുമായി ബന്ധപ്പെടണം.  050  235 99 53 –  02  673 00 66

ISC_Entry_Form

അപേക്ഷാ ഫോറം ലഭിക്കാന്‍ മുകളില്‍ ക്ലിക്ക്‌ ചെയ്യുമ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലത്തീഫ് മമ്മിയൂരിന് ഉപഹാരം

February 7th, 2011

award-for-latheef-mammiyoor-epathram

ദുബായ് :  കൈരളി കലാ കേന്ദ്രത്തിന്‍റെ മുപ്പത്തി അഞ്ചാം  വാര്‍ഷികാ ഘോഷത്തില്‍ അവതരിപ്പിച്ച  ‘ദി ഹോപ്പ്’ എന്ന ചിത്രീകരണ ത്തിന്‍റെ രചന നിര്‍വ്വഹിച്ച പ്രശസ്ത  കഥാകൃത്ത് ലത്തീഫ് മമ്മിയൂരിന് കൈരളി കലാ കേന്ദ്രത്തിന്‍റെ ഉപഹാരം  നടന്‍ മധു  നല്‍കി.  ഭാവന ആര്‍ട്‌സ് മുന്‍ജനറല്‍ സെക്രട്ടറി യാണ് ലത്തീഫ് മമ്മിയൂര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 15 of 19« First...10...1314151617...Last »

« Previous Page« Previous « ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റില്ല
Next »Next Page » ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine