അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ സെന്‍റര്‍ ( ഐ. എസ്. സി ) സംഘടിപ്പിക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2011’ ഫെബ്രുവരി 17, 18, 19 തീയ്യതി കളില്‍ നടക്കും. ഇന്ത്യാ ഫെസ്റ്റ് ഗുഡ്‌വില്‍ അംബാസിഡര്‍ ആയി പ്രശസ്ത ചലച്ചിത്ര കാരന്‍ പ്രിയദര്‍ശന്‍ ആയിരിക്കുമെന്നും ഐ. എസ്. സി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ സംസ്ഥാന ങ്ങളുടെ പൈതൃകം വിളിച്ചോതുന്ന കലാ സാംസ്കാരിക പരിപാടി കളും രുചി വൈവിധ്യമുള്ള, പരമ്പരാഗത മായ ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കിയ ഫുഡ് കോര്‍ട്ടുകള്‍, വിവിധ സ്റ്റാളുകള്‍ എന്നിവ ‘ഇന്ത്യാ ഫെസ്റ്റ് 2011’ നെ ആകര്‍ഷക മാക്കും.
10 ദിര്‍ഹം വിലയുള്ള പ്രവേശന ടിക്കറ്റിന്‍റെ നമ്പര്‍ പരിപാടിയുടെ മൂന്നാം ദിവസം നറുക്കിട്ടെ ടുത്ത് ഒന്നാം സമ്മാന മായി കാറും മറ്റു ആകര്‍ഷക ങ്ങളായ 50 സമ്മാന ങ്ങളും നല്‍കും. മാത്രമല്ല എല്ലാ ദിവസ ങ്ങളിലും സ്കില്‍ ഗെയിമു കളില്‍ പങ്കെടുക്കുന്ന വര്‍ക്ക് വിവിധ സമ്മാന ങ്ങളും നല്‍കും. ഏഴ് ലക്ഷം ദിര്‍ഹം വരുമാനം പ്രതീക്ഷിക്കുന്ന മേള യില്‍ നിന്നൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് വിനിയോഗിക്കും.
ഐ. എസ്. സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍, ഫെസ്റ്റിവല്‍ കണ്‍ വീനര്‍ പി. എം. ജേക്കബ്ബ്, വൈസ് ട്രഷറര്‍ സുരേന്ദ്രനാഥ്, ഗുഡ്‌വില്‍ അംബാസിഡര്‍ പ്രിയദര്‍ശന്‍ തുടങ്ങി യവര്‍ പരിപാടി കള്‍ വിശദീകരിച്ചു.
നാനാത്വ ത്തില്‍ ഏകത്വം എന്ന ആശയം പൂര്‍ണ്ണ മാകുന്നത് വിദേശ ഇന്ത്യക്കാരുടെ ഇത്തരം കൂട്ടായ്മ യിലൂടെ ആണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഇന്ത്യയില്‍ തമിഴ നേയും, തെലുങ്ക നേയും, മലയാളി യേയും ഗുജറാത്തി യേയും ഒക്കെ കാണുന്നുള്ളൂ . എന്നാല്‍ ഭാഷാ – സംസ്ഥാന വ്യത്യാസം ഇല്ലാതെ ഒത്തൊരുമ യോടെയാണ് വിദേശ ഇന്ത്യക്കാര്‍ ജീവിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീകരിക്കുന്ന അറബിയും ഒട്ടകവും പി. മാധവന്‍ നായരും എന്ന മോഹന്‍ലാല്‍ സിനിമയുടെ വിശേഷങ്ങളും അദ്ദേഹം പങ്കു വെച്ചു.