അബുദാബി : പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരുക്കുന്ന ഹാസ്യചിത്രം ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’ മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. പൂര്‍ണ്ണ മായും യു. എ. ഇ. യില്‍ വെച്ച് ചിത്രീകരി ക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ യായ ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാണ ച്ചെലവ് ഏഴരക്കോടി രൂപയാണ്.
യു. എ. ഇ. സ്വദേശി ജമാല്‍ അല്‍ നുഐമി യുടെ ജാന്‍കോസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരാണ്.
മോഹന്‍ലാലിനെ ക്കൂടാതെ നെടുമുടി വേണു, ഇന്നസെന്‍റ്, മുകേഷ്, ലക്ഷ്മിറായ്, ഭാവന തുടങ്ങിയ വന്‍ താരനിരയും അഭിനയിക്കുന്നു. പ്രിയദര്‍ശന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമ, സെപ്റ്റംബറില്‍ സെവന്‍ ആര്‍ട്‌സ് വിതരണം ചെയ്യും.
ഒരു മലയാള സിനിമയുടെ നിര്‍മ്മാണത്തില്‍ ഒരു അറബി സഹകരിക്കുന്നു എന്ന സവിശേഷത യും ഈ പ്രിയന്‍ ചിത്രത്തിനുണ്ട്.
ഈ സിനിമ യുടെ വിശേഷങ്ങളെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പ്രിയദര്‍ശന്‍ ഐ. എസ്. സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍, വൈസ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍, നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരും പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, mohanlal