ഫാക്കി ഗ്രൂപ്പ് വാര്‍ഷിക ആഘോഷങ്ങള്‍

January 4th, 2011

fakih-group-2011-epathram

ദുബായ് : യു. എ. ഇ. യിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫാക്കി ഗ്രൂപ്പ് വാര്‍ഷിക ആഘോഷ ങ്ങള്‍ ജനുവരി 6 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വാന്‍ ഹാളില്‍ വെച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഇന്തോനേഷ്യന്‍ അംബാസഡര്‍ വാഹിദ്‌ സുപ്രിയാദി നിര്‍വ്വഹിക്കും.

അതോടൊപ്പം, ഫാക്കി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഫാക്കി രക്ഷാധികാരി യായിട്ടുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വെബ്‌സൈറ്റ് സ്വിച്ചോണ്‍ കര്‍മ്മം ഇന്തോനേഷ്യന്‍ കൌണ്‍സിലര്‍ നിക്കോ ആദം നിര്‍വ്വഹിക്കും. തുടര്‍ന്ന്‍ ഫാക്കി ഗ്രൂപ്പിലെ സര്‍ഗ്ഗ ധനരായ കലാകാരന്മാര്‍ ഒരുക്കുന്ന അറബിക്, ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങള്‍, ഒപ്പന, മിമിക്രി, ഗാനമേള, ചിത്രീകരണം, കോമഡി ഷോ, സംഘഗാനം തുടങ്ങിയ ആകര്‍ഷകമായ കലാ പരിപാടികളും അരങ്ങേറും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുളിയാര്‍ പഞ്ചായത്തില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കണം

January 4th, 2011

ദുബായ്‌ : മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കണമെന്ന് ആലൂര്‍ വിസസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി കാസര്‍കോട് ജില്ലാ കലക്ടര്‍, കേരള ആഭ്യന്തര വകുപ്പ്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മുളിയാര്‍ പഞ്ചായത്തില്‍ ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്തത് കാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അഗ്നിശമന സേന കാസര്‍കോട്ട് നിന്ന് വേണം ഇപ്പോള്‍ നിലവിലുള്ള സ്ഥിതിയില്‍ വന്നെത്താന്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനല്‍ കാലത്ത് ആലൂര്‍ കുന്നിന്‍ പ്രദേശങ്ങളില്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ നിരവധി തവണ തീ പിടിത്തമുണ്ടായിരുന്നു. അപ്പോഴൊക്കെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നത്. കാസര്‍കോട്ട് നിന്ന് അഗ്നിശമന സേന വന്നെത്തു മ്പോഴേക്കും എല്ലാം അഗ്നി വിഴുങ്ങിയിരിക്കും.

മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് ഫയര്‍ സ്റ്റേഷന്‍ വന്നാല്‍ അത് മുല്ലേറിയ, ആദൂര്‍, എരിഞ്ഞിപ്പുഴ തുടങ്ങിയ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുമെന്ന് മഹമൂദ് ഹാജി ദുബായില്‍ നിന്ന്‍ അയച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

- കറസ്പോണ്ടന്റ്

വായിക്കുക:

അഭിപ്രായം എഴുതുക »

ജാലകം ചുമര്‍ മാസിക പ്രകാശനം ചെയ്തു

January 4th, 2011

jalakam-wall-magazine-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ചുമര്‍ മാസിക യായ ‘ജാലകം’ പുതുവര്‍ഷ പ്പതിപ്പ് പ്രകാശനം ചെയ്തു. കെ. എസ്. സി. സംഘടിപ്പിച്ച രണ്ടാമത് നാടകോത്സവ ത്തിന്റെ വിധി കര്‍ത്താക്കളായി എത്തിച്ചേര്‍ന്ന പ്രശസ്ത നാടക പ്രവര്‍ത്തകരായ ജയപ്രകാശ് കുളൂരും വിജയന്‍ കാരന്തൂരും ചേര്‍ന്നാണ് ജാലകം പ്രകാശനം ചെയ്തത്.

കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, ബാല വേദി, വനിതാ വേദി, വാര്‍ത്താ പത്രിക, പത്രാധിപ ക്കുറിപ്പ് എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഒരുക്കിയ പുതുവത്സര പ്പതിപ്പില്‍ അതിഥി യായി രഘുനാഥ് പലേരി യുടെ അനുഭവ ക്കുറിപ്പും ഉള്‍പ്പെടുത്തി യിട്ടുണ്ട്.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രകാശന ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്, ആക്ടിംഗ് ട്രഷറര്‍ താജുദ്ദീന്‍, ഓഡിറ്റര്‍ ഇ. പി. സുനില്‍, വെല്‍ഫെയര്‍ സെക്രട്ടറി ഷരീഫ് കാളച്ചാല്‍, മീഡിയ കോ – ഓര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 19 of 19« First...10...1516171819

« Previous Page « ചിരന്തന സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു
Next » പ്രേരണ സാഹിത്യ സമ്മേളനം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine