ലോഹിതദാസ് അനുസ്മരണ സദസ്സ്

June 26th, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ജൂണ്‍ 28  ചൊവ്വ – രാത്രി  8.30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ലോഹിതദാസ് അനുസ്മരണ സദസ്സ് നടത്തുന്നു. ലോഹി സൃഷ്ടിച്ച കഥാപാത്രങ്ങള്‍, ലോഹി സൃഷ്ടിച്ച കഥാ  മുഹുര്‍ത്തങ്ങള്‍, ലോഹി സൃഷ്ടിച്ച ഗാനരംഗങ്ങള്‍,ലോഹിയുടെ തിരക്കഥ, സംവിധാനത്തിലെ ലോഹി ശക്തി തുടങ്ങിയ വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ച, സദസ്യര്‍ പങ്കു വെക്കുന്ന ലോഹിതദാസിന്റെ സിനിമാലോകത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനുശോചനം

June 16th, 2011

ദുബായ്: ഡോ: കെ.കെ. രാഹുലന്‍റെ നിര്യാണത്തില്‍ സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അനുശോചിച്ചു. അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച ചുരുക്കം ചില സാംസ്‌കാരിക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എസ്. എന്‍. ഡി. പി പ്രസ്ഥാനത്തിന്‍റെ നായകന്‍ ആയിരിക്കു മ്പോഴും പിന്നോക്ക സമുദായ ങ്ങളുടെ അവകാശ സമരത്തിന്‍റെ ശക്തനായ നേതാവായിരുന്നു രാഹുലന്‍.

ഈഴവ സമുദായ സമുദ്ധാരണത്തിനു പ്രയത്നിക്കുമ്പോഴും മതസൌഹാര്‍ദം നിലനിര്‍ത്താന്‍ സന്ദേശം നല്‍കാനും അതിനായി പ്രവര്‍ത്തിക്കാനും അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു. കേരളത്തിന്‍റെ സാമുഹ്യ-സാംസ്‌കാരിക രംഗത്തെ കനത്ത നഷ്ടമാണ് രാഹുലന്‍റെ നിര്യാണം എന്ന് അനുശോചന പ്രമേയ ത്തില്‍ പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി അനുശോചനം രേഖപ്പെടുത്തി

June 13th, 2011

ഷാര്‍ജ : പ്രമുഖ ചിത്രകാരന്‍ എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി യു. എ. ഇ. അനുശോചനം രേഖപ്പെടുത്തി. പ്രസക്തി കോര്‍ഡിനേറ്റര്‍ അബ്ദുള്‍ നവാസ്‌  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അജി രാധാകൃഷ്‌ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ്‌ ഇക്ബാല്‍, എം. എന്‍. എന്‍. വേണുഗോപാല്‍, സുഭാഷ് ചന്ദ്ര, വി. ദീപു, ബാബു തോമസ്‌, ദീപു ജയന്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സച്ചിദാനന്ദന്‍ കവിതകള്‍ ചര്‍ച്ച ചെയ്തു

June 10th, 2011

sachidanandan-epathram

അബുദാബി : കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സാഹിത്യ ചര്‍ച്ചയില്‍ പ്രശസ്ത കവി സച്ചിദാനന്ദന്‍റെ ‘വിക്ക് ‘ എന്ന കവിത ജലീലും ‘സമയം’ എന്ന കവിത ഫൈസല്‍ ബാവയും ചൊല്ലി. കവിതകളെ കുറിച്ചുള്ള പഠനം കൃഷ്ണകുമാറും അവതരിപ്പിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ അജി രാധാകൃഷ്ണന്‍, അഷ്‌റഫ്‌ ചെമ്പാട്, രാജീവ്‌ മുളക്കുഴ തുടങ്ങിയവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍ചിറ ചര്‍ച്ച നിയന്ത്രിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാധ്യമ കൂട്ടായ്മ സഹായിക്കും

May 27th, 2011

news-paper-epathram

ദുബായ്‌ : യു.എ.ഇ. യിലെ ആദ്യ കാല മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായ കെ. പി. കെ. വെങ്ങരയുടെ തുണയ്ക്കായി ഒടുവില്‍ ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നീക്കങ്ങള്‍ ആരംഭിച്ചു. ദുബായില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതിലേക്കായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. തങ്ങളില്‍ ഒരുവനെ, അതും പ്രസ്തുത സംഘടനയുടെ ഒരു മുന്‍ കാല അദ്ധ്യക്ഷന്‍ കൂടിയായ വ്യക്തിയെ, സഹായിക്കാന്‍ വിമുഖത പ്രകടിപ്പിച്ച നടപടി നേരത്തെ വിമര്‍ശന വിധേയമാവുകയും ഇതിനെതിരെ ചില മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 3 of 612345...Last »

« Previous Page« Previous « ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലൈഫ്‌ ലൈന്‍ ആശുപത്രിക്ക്
Next »Next Page » പുസ്തക പ്രകാശനം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine