പാം പുസ്തകപ്പുര യുടെ കഥാമത്സരം

October 28th, 2011

palm-pusthakappura-epathramഷാര്‍ജ : പാം പുസ്തക പ്പുരയുടെ ആഭിമുഖ്യ ത്തില്‍ മലയാളം ഭാഷാ പ്രചാരണാര്‍ത്ഥം യു. എ. ഇ. യിലെ 8 മുതല്‍ 12 ക്ലാസ് വരെ യുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ചെറുകഥാ മത്സരം സംഘടി പ്പിക്കുന്നു.

ചെറുകഥാ മത്സരം നവംബര്‍ 25 – ന് വൈകിട്ട് 3 മുതല്‍ 5 വരെ ഷാര്‍ജ നാഷണല്‍ പെയിന്‍റിന് സമീപ മുള്ള സാബാ ഓഡിറ്റോറിയ ത്തില്‍ നടക്കും.

ഒന്നാം സ്ഥാനത്തിന് ഒരു പവന്‍ സ്വര്‍ണ മെഡലും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ക്ക് സ്വര്‍ണമെഡലും പ്രശംസാ പത്രവും നല്‍കും. പങ്കെടുക്കുന്ന എല്ലാ വര്‍ക്കും പ്രശംസാ പത്രവും നല്‍കും.

ജനുവരി 27 വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന പാമിന്‍റെ വാര്‍ഷിക സാഹിത്യ സമ്മേളന ത്തില്‍ സമ്മാന വിതരണം നടക്കും.

മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 82 50 534, 050 41 46 105, 050 51 52 068 .

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവ്

October 28th, 2011

risala-study-circle-abudhabi-sahithyolsav-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി. ) അബുദാബി സോണല്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 28 വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. രാവിലെ 8 മണി മുതല്‍ രാത്രി 9.30 വരെയാണ് പരിപാടി. സമാപന ചടങ്ങില്‍ മത – സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും എന്ന്‍ ആര്‍. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു.

39 യൂണിറ്റ് മത്സര ങ്ങള്‍ക്കു ശേഷം 8 സെക്ടര്‍ മത്സര ങ്ങളും വിജയിച്ച 300 ല്‍ പരം പ്രതിഭകളാണ് തികച്ചും ഇസ്‌ലാമിക, ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ സോണല്‍ മത്സര ങ്ങളില്‍ പങ്കെടുക്കുന്നത്.

ഇവിടെ നിന്നും വിജയിക്കുന്നവര്‍ യു. എ. ഇ. നാഷണല്‍ തല മത്സര ത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യത നേടും. തിരഞ്ഞെടുത്ത ഇനങ്ങളില്‍ ജി. സി. സി. തല മത്സരങ്ങളും ഉണ്ടായിരിക്കും. ഇത് മൂന്നാം തവണ യാണ് ഗള്‍ഫ് നാടുകളില്‍ ഏകീകൃത സാഹിത്യോത്സവുകള്‍ നടക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബൂലോകം ഓണ്‍ലൈന്‍ ചെറുകഥാ മല്‍സരം 2011

October 26th, 2011

boolokam-online-logo-ePathramദുബായ് : മലയാള ത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ചെറുകഥാ മത്സര ത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.

2011 നവംബര്‍ 30 നു മുന്‍പായി boolokamstory at gmail dot com എന്ന ഇ മെയില്‍ വിലാസ ത്തില്‍ കഥകള്‍ അയച്ചിരിക്കണം.

ഒന്നാം സമ്മാനം 8000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. ഇതോടൊപ്പം എല്ലാ വിജയി കള്‍ക്കും ഫലകങ്ങളും നല്‍കും. തിരുവന്ത പുരത്ത് നടക്കുന്ന ‘സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011′ ചടങ്ങിനോട് അനുബന്ധിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന തായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 00 971 50 62 12 325

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

“അശ്വമേധം” വയലാര്‍ അനുസ്മരണം ഷാര്‍ജയില്‍

October 24th, 2011

vayalar-ramavarma-epathram

ഷാര്‍ജ: പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ‘അശ്വമേധം’ എന്ന പേരില്‍ ഒക്ടോബര്‍ 28, വെള്ളിയാഴ്ച 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അനുസ്മരണം.
യു. എ. ഇ യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ വയലാര്‍ കവിതകളുടെ ചിത്രീകരണവും ചിതപ്രദര്‍ശനവും നടത്തും. ശശിന്‍ സാ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍ ‍, ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, രാജീവ്‌ മുളക്കുഴ, ജോഷി ഒഡേസ, റോയി മാത്യു, ഷാബു, ഗോപാല്‍ , ജയന്‍ ക്രയോന്‍സ്, നദീം മുസ്തഫ, രാജേഷ്‌ ബാബു, ഷിഹാബ് ഉദിന്നൂര്‍, കാര്‍ട്ടൂനിസ്റ്റ്‌ അജിത്ത്, ഹരീഷ് ആലപ്പുഴ, രഘു കരിയാട്ട്, സുജിത്ത് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്നു കവിയരങ്ങില്‍ ശിവപ്രസാദ്, നസീ൪ കടിക്കാട്, അസ്മോ പുത്തന്‍ചി, റ്റി. എ. ശശി, സൈനുദീന്‍ ഖുറൈഷി, അനൂപ്‌ ചന്ദ്രന്‍, രാജേഷ്‌ ചിത്തിര, അഷ്‌റഫ്‌ ചമ്പാട് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് “നവോത്ഥാനം മലയാള സാഹിത്യത്തില്‍” എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
രാജീവ്‌ ചേലനാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികളായ ജോഷി രാഘവന്‍ (യുവകലാസാഹിതി), ഡോ. അബ്ദുല്‍ ഖാദര്‍ (പ്രേരണ), മുഹമ്മദ്‌ ഇഖ്‌ബാല്‍ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി), ആയിഷ സക്കീ൪,
ടി. കൃഷ്ണകുമാ൪ എന്നിവര്‍ പ്രസംഗിക്കും. ഫൈസല്‍ ബാവ അധ്യക്ഷനായിരിക്കും.
സെമിനാറിനുശേഷം ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച മതിലുകള്‍‍ക്കപ്പുറം എന്ന ചിത്രീകരണം, അബുദാബി നാടകസൗഹൃദം അവതരിപ്പിക്കും.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ വയലാര്‍ അനുസ്മരണം

October 24th, 2011

കുവൈത്ത് സിറ്റി : മലയാളത്തിന്‍റെ പ്രിയകവി വയലാര്‍ രാമവര്‍മ്മ യുടെ അനുസ്മരണാര്‍ത്ഥം കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരത്ത്’ എന്ന പരിപാടി നവംബര്‍ 3 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ കുവൈറ്റ്‌ അബ്ബാസിയ റിഥം ഹാളില്‍ അരങ്ങേറും.

ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍ വയലാര്‍ കവിതാ പാരായണ മത്സരങ്ങള്‍ നടക്കും. മത്സര ങ്ങളില്‍ പങ്കെടുക്കുന്ന തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സെക്രട്ടറി ഷാജി രഘുവരന്‍ അറിയിച്ചു.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 66 38 30 79, 99 33 02 67 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടുക. uakalam at gmail dot com എന്ന ഇ – മെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഈ മാസം 31 വരെ യാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 3 of 1912345...10...Last »

« Previous Page« Previous « സാംസ്കാരിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിക്കണം : ബെന്യാമിന്‍
Next »Next Page » മുല്ലനേഴിയുടെ നിര്യാണത്തില്‍ അനുശോചിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine