ഷാര്‍ജ : മുന്‍കാലങ്ങളില്‍ സംഭവിച്ചിരുന്നതു പോലെ, പുതിയ കാലഘട്ടത്തിലും സാമൂഹ്യ തിന്മകള്‍ക്കെതിരെ സാംസ്കാരിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിക്കെണ്ടതുണ്ടെന്നു് “ആടുജീവിത”ത്തിന്റെ കഥാകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ഇ. എം. എസിനെയും, പി. ഗോവിന്ദപ്പിള്ളയെയും, എന്‍. ഇ. ബാലരാമിനെയും പോലുള്ള മഹാന്മാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാഹിത്യത്തെയും വായനയെയും ഏറെ ഗൌരവത്തോടെ സമീപിക്കുകയും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ആ പാരമ്പര്യവും, പിന്തുടര്‍ച്ചയും കൈമുതലാക്കി കൊണ്ട് വര്‍ത്തമാന കാലത്തെ രാഷ്ട്രീയ നേതൃത്വവും കൃത്യമായ വിമര്‍ശന ബുദ്ധിയോടെ സാഹിത്യത്തെ നോക്കി കാണേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. “മാസ് ഷാര്‍ജ” യുടെ വനിതാ വിഭാഗം വാര്‍ഷിക യോഗത്തോ ടനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്യാമിന്‍.
“പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം” എന്ന മണിലാല്‍ സംവിധാനം നിര്‍വഹിച്ച സിനിമയുടെ പ്രദര്‍ശനവും, സംവിധായകനുമായുള്ള സംവാദവും നടന്നു . സ്ത്രീക്ക് അവരുടെ ശരീരം പോലും ഭാരമാകുന്ന വര്‍ത്തമാന കാല സാഹചര്യ ത്തിനെതിരെയാണ് താന്‍ ഈ സിനിമയിലൂടെ പ്രതികരിക്കാന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ മണിലാല്‍ പറഞ്ഞു .
ഹേന അധ്യക്ഷത വഹിച്ച യോഗത്തിനു ബീന സ്വാഗതം പറഞ്ഞു. “പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം” എന്ന സിനിമയുടെ നിര്‍മാതാവ് സഞ്ജീവ് , മാസ് പ്രസിഡന്റ്റ് ശ്രീപ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .
തുടര്‍ന്ന് നടന്ന വനിതകളുടെ ജനറല്‍ ബോഡി യോഗം ശ്രീകല ഉദ്ഘാടനം ചെയ്തു. സിന്ധു അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രീത, അഞ്ജു, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അനിത കണ്‍വീനര്‍ ആയ മിനുട്സ് കമ്മിറ്റിയില്‍ സിന്ധു, ആയിഷ എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു.
വനിതാ വിഭാഗം കണ്‍വീനര്‍ ഉഷ, പോയ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാസ് സെക്രട്ടറി അഫ്സല്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രീത (കണ്‍വീനര്‍), അഞ്ജു, സിന്ധു (ജോ. കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയ ഇരുപതംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
– അയച്ചു തന്നത് : ശ്രീപ്രകാശ്