കാവ്യദീപ്തി പുരസ്‌കാരദാനം

August 20th, 2011

friends-of-iringapuram-annual-celebration-ePathram
ഷാര്‍ജ : ഗുരുവായൂര്‍ ഇരിങ്ങപ്പുറം നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം ഒന്നാം വാര്‍ഷികാ ഘോഷവും കാവ്യ ദീപ്തി പുരസ്‌കാര ദാനവും 2011 സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഷാര്‍ജ സ്‌പൈസി ലാന്‍ഡ് റസ്റ്റോറണ്ടില്‍ നടക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്‍റ് ഇ. സതീഷ് ആഘോഷ പരിപാടി കള്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ രംഗത്തെ പ്രതിഭ കളെ പ്രോത്സാഹി പ്പിക്കുന്ന തിനായി ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം യു. എ. ഇ. തല ത്തില്‍ നടത്തിയ കവിതാ മത്സര ത്തിലെ വിജയി കള്‍ക്ക് കാവ്യ ദീപ്തി കവിതാ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കും. യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് പി. ഭാസ്കരന്‍ മ്യൂസിക്‌ ക്ലബ്ബിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാവും.
കൂടുതല്‍ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക : 050 – 22 65 718, 050 – 56 04 802.

-

വായിക്കുക: , ,

1 അഭിപ്രായം »

അബുദാബി ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷിച്ചു

August 18th, 2011

sakthi-award-baburaj-speech-ePathram
അബുദാബി : ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷവും തായാട്ട് അനുസ്മരണവും കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. ശക്തി തിയ്യേറ്റേഴ്‌സ് പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം, എന്‍. വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കറിയ ഈ വര്‍ഷത്തെ അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ജേതാക്കളെയും കൃതി കളെയും പരിചയപ്പെടുത്തി.

മലയാള ത്തിലെ ഇടതു പക്ഷ വിമര്‍ശന ത്തിലെ ബലിഷ്ഠ സ്വരങ്ങളില്‍ ഒന്നായിരുന്ന തായാട്ട് ശങ്കരന്‍ സുവ്യക്ത മായ നിലപാടു കള്‍ക്കു മേല്‍ തന്‍റെ വിമര്‍ശന വിചാരം പടുത്തു ഉയര്‍ത്താനും എതിര്‍ നിലപാടു കളോട് ധീരമായി ഏറ്റു മുട്ടാനും എപ്പോഴും സന്നദ്ധന്‍ ആയിരുന്നു എന്ന് ബാബുരാജ് പീലിക്കോട് അഭിപ്രായപ്പെട്ടു.

sakthi-award-ePathram

ബെന്യാമിന്‍റെ ആടുജീവിതം, എം. മുകുന്ദന്‍റെ പ്രവാസം, പൗലൊ കൊയ്‌ലൊ യുടെ ആല്‍ക്കെമിസ്റ്റ് എന്നീ കൃതി കളെ ആധാരമാക്കി ‘പ്രവാസവും എഴുത്തും’ എന്ന വിഷയ ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ടി. കെ. ജലീല്‍, ഇ. ആര്‍. ജോഷി എന്നിവര്‍ മുഖ്യ പ്രഭാഷണ ങ്ങള്‍ നടത്തി.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഫൈസല്‍ ബാവ, ഇസ്‌ക്കന്ദര്‍ മിര്‍സ, ഒ. ഷാജി, ബഷീര്‍ അലി എന്നിവര്‍ സംസാരിച്ചു. മോഡറേറ്റര്‍ സി. വി. സലാം സെമിനാര്‍ നിയന്ത്രിച്ചു.

ശക്തി ആക്ടിംഗ് സെക്രട്ടറി കെ. വി. പുരുഷു സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശിഭൂഷണ്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റമദാന്‍ ഇസ്ലാമിക് സാഹിത്യ മത്സരം

August 8th, 2011

ramadan-greeting-ePathram
അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന റമദാന്‍ ഇസ്ലാമിക് സാഹിത്യ മത്സരം ആഗസ്ത് 18, 19 തിയ്യതി കളില്‍ രാത്രി 9.30 മുതല്‍ നടക്കും. ഖുറാന്‍ പാരായണം, പ്രസംഗ മത്സരം, ഇസ്ലാമിക് ക്വിസ്, ഇസ്ലാമിക ഭക്തി ഗാനാലാപനം എന്നിവ യിലാണ് മത്സരങ്ങള്‍.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അപേക്ഷാ ഫോം ലഭിക്കുന്നതിനും മറ്റ്‌ വിശദ വിവര ങ്ങള്‍ക്കും സമാജം ഓഫീസു മായോ സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദു മായോ 02-55 37 600, 050-51 51 365 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് അനുസ്മരണം

August 6th, 2011

tagore-sk-pottekkattu-ePathram
അബുദാബി : രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് എന്നിവരെ അനുസ്മരിച്ചു കൊണ്ട് കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ‘രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് ഓര്‍മ്മ’ എന്ന പേരില്‍ ആഗസ്റ്റ്‌ 7 ഞായറാഴ്ച രാത്രി 9 മണിക്ക് സെന്‍റര്‍ മിനി ഹാളില്‍ നടക്കും.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ സഫറുള്ള പാലപ്പെട്ടി അനുസ്മരണ പ്രഭാഷണം നടത്തും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : സുരേഷ് പാടൂര്‍
(സാഹിത്യ വിഭാഗം സെക്രട്ടറി) 050 57 081 91

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സമാജ ത്തിനൊരു പുസ്തകം’

August 5th, 2011

അബുദാബി : അബുദാബി യിലെ ഏറ്റവും പഴക്കം ചെന്നതും അപൂര്‍വ്വ ങ്ങളായ പുസ്തക ങ്ങളുടെ ശേഖരം ഉള്ളതുമായ അബുദാബി മലയാളി സമാജം ലൈബ്രറി വികസിപ്പിക്കുന്ന തിന്‍റെ ഭാഗമായി ആവിഷ്‌കരിച്ച ‘സമാജ ത്തിനൊരു പുസ്തകം’ പരിപാടി യുടെ ഉദ്ഘാടനം മുസഫയില്‍ നടന്നു. സമാജം മെമ്പറും നോവലിസ്റ്റുമായ എ. എ. മുഹമ്മദ് തന്‍റെ പുസ്തക ശേഖര ത്തില്‍നിന്നും 10 പുസ്തകങ്ങള്‍ നല്‍കി ക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

സമാജം ലൈബ്രേറിയന്‍ അബൂബക്കര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

പദ്ധതിയുടെ ഭാഗമായി ആഗസ്ത് മാസം പുസ്തക സമാഹരണ മാസമായി ആചരിക്കും. ഇക്കാല യളവില്‍ സമാജ ത്തിന് പുസ്തകങ്ങള്‍ സംഭാവന നല്‍കാന്‍ താത്പര്യമുള്ളവര്‍ ലൈബ്രേറിയന്‍ അബൂബക്കറിനെ 050 – 566 52 64 എന്ന നമ്പരില്‍ ബന്ധപ്പെടുക.

മുസഫ യിലെ വിപുലമായ വായന സമൂഹത്തിന്‍റെ ആവശ്യാര്‍ത്ഥം സമാജം ആവിഷ്‌കരിച്ച ഈ പദ്ധതി യില്‍ എല്ലാ മലയാളി കളുടെയും സഹകരണം ഉണ്ടാകണമെന്ന് സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 19« First...34567...10...Last »

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ ദുരിത മേഖല യില്‍ റമദാന്‍ റിലീഫ്
Next »Next Page » പേരോട് അബ്ദുറഹ്മാന്‍ സഖാഫി അബുദാബി യില്‍ »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine